Search
  • Follow NativePlanet
Share
» »ബുള്ളറ്റ് ട്രെയിൻ പദ്ധതി ദക്ഷിണേന്ത്യയിലേക്കും, കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ യാത്ര, ഇത് സംഗതി വേറേ ലെവൽ

ബുള്ളറ്റ് ട്രെയിൻ പദ്ധതി ദക്ഷിണേന്ത്യയിലേക്കും, കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ യാത്ര, ഇത് സംഗതി വേറേ ലെവൽ

ഗതാഗതരംഗത്ത് അനുദിനം വളരുകയാണ് രാജ്യം. രാജ്യത്തിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് അതിവേഗ യാത്ര സാധ്യമാക്കുന്ന വന്ദേ ഭാരത് ട്രെയിനുകൾ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഇനി വരുന്നത് ബുള്ളറ്റ് ട്രെയിനുകളാണ്. മണിക്കൂറിൽ 280 കിലോമീറ്റർ വേഗതയിൽ പായുലാവ്‍ സാധിക്കുന്ന ബുള്ളറ്റ് ട്രെയിനുകൾ ഉടൻ പാളത്തിലിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. മെയ്‌ക്ക് ഇന്‍ ഇന്ത്യ പ്രകാരം ആണ് ബുള്ളറ്റ് ട്രെയിനുകൾ നിര്‍മ്മിക്കുവാനാണ് പദ്ധതി.

Bullet Train

അതിവേഗ റെയിൽ ശൃംഖല വികസിപ്പിക്കുവാനുള്ള ഒരുക്കങ്ങൾ രാജ്ത്ത് അതിവേഗത്തിൽ പുരോഗമിക്കുകയാണ്.

മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ (എംഎഎച്ച്എസ്ആര്‍) പദ്ധതിയാണ് ഇതിലാദ്യത്തേത്. രാജ്യത്തെ വിവിധ നഗരങ്ങളെ ഏറ്റവും കുറഞ്ഞ സമയത്തിൽ ബന്ധിപ്പിക്കുന്ന പദ്ധിയിലേക്ക് സാധ്യമായ റൂട്ടുകളുടെ പട്ടികയും കേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്.

List of Proposed Cities to Get Bullet Trains after Mumbai-Ahmedabad

രാജ്യസഭയിൽ ചന്ദ്രപ്രഭ എന്ന ഗീത, ശ്രീ നാരായണ കൊറഗപ്പ, എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ആണ് ഇതുസംബന്ധിച്ച വിശദീകരണം തന്നത്. 508 കിലോമീറ്റർ ദൂരമുള്ള മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ പദ്ധതി നിലവിൽ ഇന്ത്യയിൽ അനുവദിച്ചിട്ടുള്ള ഏക അതിവേഗ റെയിൽ പദ്ധതിയാണ്. ജപ്പാൻ ഗവൺമെന്‍റിന്‍റെ സാമ്പത്തിക, സാങ്കേതിക സഹായത്തോടെയാണ് ഈ പദ്ധതി പുരോഗമിക്കുന്നത്.

നിലവിൽ 336 കിലോമീറ്റർ പിയർ ഫൗണ്ടേഷനും 331 കിലോമീറ്റർ പിയർ നിർമാണവും 260 കിലോമീറ്റർ ഗർഡർ കാസ്റ്റിംഗും 225 കിലോമീറ്റർ ഗർഡർ ലോഞ്ചിംഗും പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ, ഏകദേശം 21 കിലോമീറ്റർ നീളമുള്ള കടലിനടിയിലെ തുരങ്കത്തിന്‍റെ പണിയും തുടങ്ങി.

മുംബൈ, താനെ, വിരാർ, ബോയ്സാർ, വാപി, ബില്ലിമോറ, സൂറത്ത്, ബറൂച്ച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബർമതി എന്നീ 12 പ്രധാന സ്റ്റേഷനുകളിലൂടെയാണ് മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ കടന്നുപോകുന്നത്.

വരുന്നത് ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ

മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിക്ക് പുറമേ, ഏഴ് അതിവേഗ റെയിൽ ഇടനാഴികൾക്കായി വിശദമായ പ്രോജക്ട് റിപ്പോർട്ടുകൾ (ഡിപിആർ) തയ്യാറാക്കാൻ റെയിൽവേ മന്ത്രാലയം നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനെ (എൻഎച്ച്എസ്ആർസിഎൽ) ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

1. ഡൽഹി - വാരാണസി
2. ഡൽഹി - അഹമ്മദാബാദ്
3. ഡൽഹി - അമൃത്സർ
4. മുംബൈ - നാഗ്പൂർ
5. മുംബൈ - പൂനെ - ഹൈദരാബാദ്
6. ചെന്നൈ - ബാംഗ്ലൂർ - മൈസൂർ
7. വാരാണസി - ഹൗറ എന്നിവയാണവ.

ഇതിൽ ഡൽഹി-വാരാണസി, വാരണാസി-ഹൗറ ഇടനാഴികൾ ഉത്തർപ്രദേശിലൂടെ കടന്നുപോകും.

ചെന്നൈ - ബാംഗ്ലൂർ - മൈസൂർ റൂട്ടാണ് ദക്ഷിണേന്ത്യയ്ക്ക് പ്രതീക്ഷ നല്കുന്ന അതിവേഗ റെയിൽ ഇടനാഴികൾ

Bullet Train

വിശദമായ പ്രോജക്ട് റിപ്പോർട്ടുകൾ, സാങ്കേതിക-സാമ്പത്തിക സാധ്യതകൾ, സാമ്പത്തിക വിഭവങ്ങളുടെ ലഭ്യത തുടങ്ങി നിരവധി ഘടകങ്ങശെ ആശ്രയിച്ചാണ് ഈ പദ്ധതികളുടെ മുന്നോട്ടുള്ള ചുവട് വയ്പ്. ഇവയെല്ലാം പരിഗണിച്ച്, അനുമതിയും മറ്റു കാര്യങ്ങളും കണക്കിലെടുത്താവും മുന്നോട്ടുള്ള തീരുമാനങ്ങൾ വരിക.

മെയ്‌ക്ക് ഇന്‍ ഇന്ത്യ ബുള്ളറ്റ് ട്രെയിനുകൾ അതിവേഗ റെയിൽ ഇടനാളികളുടെ നിർമ്മാണം ഒരുവശത്ത് പുരോഗമിക്കുമ്പോൾ ഇന്ത്യയിൽ തദ്ദേശീയമായി നമിർമ്മിച്ച് ബുള്ളറ്റ് ട്രെയിനുകൾ പാളത്തിലിറക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം. ഇന്റഗ്രല്‍ കോച്ച് ഫാക്ടറിക്കാണ് നിർമ്മാണ ചുമതല. ഓരോ കോച്ചിനും 27.86 കോടി രൂപയും ഒരു ഒരു ട്രെയിനിന് ഏകദേശം 866.87 കോടി രൂപയും ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bullet train mumbai bangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+