ഹോളി 2025: നിറങ്ങളുടെ ആഘോഷമാണ് ഹോളി. മലയാളികളടക്കമുള്ളവർ വടക്കേ ഇന്ത്യയിലേക്കും രാജ്യത്തിന്‍റെ മറ്റിടങ്ങളിലേക്കും യാത്ര പോകാൻ തിരഞ്ഞെടുക്കുന്ന നേരം കൂടിയാണ് ഹോളിയുടേത്. നിറങ്ങളിൽ നീരാടി വ്യത്യസ്ത സംസ്കാരങ്ങളും രീതികളും പരിചയപ്പെടുവാനും നാട് കാണാനും ഹോളിയോളം മികച്ച നേരം വേറൊന്നില്ല.
ഹോളി സീസണിൽ ഏറ്റവുമധികം സഞ്ചാരികൾ എത്തുന്ന ഇടങ്ങളിലൊന്നാണ് ഡൽഹി. തലസ്ഥാനത്തെ ഹോളി ആഘോഷങ്ങള് കാണുവാൻ മാത്രമല്ല, ഇവിടുന്ന് വൃന്ദാവൻ , മധുര തുടങ്ങിയ ഏറ്റവും മികച്ച ഹോളി ആചാരങ്ങളും ആഘോഷങ്ങളും കാണുവാൻ പറ്റിയ ഇടം എന്ന നിലയിലുമാണ് ആളുകളെത്തുന്നത്. പതിവിലും കൂടുതൽ തിരക്കാണ് ഈ സമയത്ത് ഡൽഹിയിൽ അനുഭവപ്പെടുന്നത്.

ഹോളി അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് ഇന്ത്യൻ റെയിൽവേ പ്രത്യേക വന്ദേ ഭാരത് സർവീസ് ഏർപ്പെടുത്തിയിരിക്കുകയാണ്. ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ഡൽഹി- പാട്നാ റൂട്ടിലാണ് വന്ദേ ഭാരത് എക്സ്പ്രസ് ഹോളി സ്പെഷ്യൽ സര്‍വീസ് നടത്തുക. ഹോളിയുടെ തിരക്ക് ഏറ്റവും കൂടുതലുള്ള മാർച്ച് 8 മുതൽ 21 വരെയാണ് ഡൽഹി- പാട്നാ വന്ദേ ഭാരത് സർവീസ് നടത്തുക. ഉത്തരേന്ത്യയിലേക്ക് യാത്ര പോകുവാൻ ആഗ്രഹിക്കുന്നവര്ക്ക് പ്രയോജനപ്പെടുത്തുവാൻ പറ്റിയ സർവീസാണ് ഈ വന്ദേ ഭാരതിന്‍റേത്.
ഡൽഹി- പാട്നാ വന്ദേ ഭാരത്
ട്രെയിൻ നമ്പർ 02436 ഡൽഹി- പാട്നാ വന്ദേ ഭാരത് മാർച്ച് 8 മുതൽ 21 വരെ ഇരുനഗരങ്ങൾക്കും ഇടയിൽ സ്പെഷ്യൽ സർവീസ് നടത്തും. തിങ്കളാഴ്ച ഒഴികെ ആഴ്ചയിൽ ആറു ദിവസവും സർവീസ് ഉണ്ടായിരിക്കും.
രാവിലെ 8.30 ന് ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് രാത്രി 10.30 ന് പാട്നയിൽ എത്തും. 11 മണിക്കൂർ 40 മിനിറ്റാണ് യാത്രാ സമയം. 986 കിലോമീറ്ററാണ് ഇത് സഞ്ചരിക്കുന്നത്.
എസി ചെയർ കാറിന് 2650 രൂപയും എക്സിക്യൂട്ടീവ് ചെയര്‍ കാറിന് 4640 രൂപയുമാണ് ടിക്കറ്റ് ചാർജ്. ന്യൂ ഡല്‍ഹി , ഗാസിയാബാദ്, കാൻപൂർ സെൻട്രൽ , പ്രയാഗ്രാജ് ജംങ്ഷന്‍ , ഡിഡി ഉപാധ്യായ ജംങ്ഷൻ , ബക്സ, അരാ ജംങ്ഷന്‍, പാട്നാ എന്നീ സ്റ്റേഷനുകളിലാണ് നിർത്തുക.
ന്യൂഡൽഹി - 08:30
ഗാസിയാബാദ് - 09:00
കാന്പൂർ സെൻട്രൽ - 13:12
പ്രയാഗ്‌രാജ് ജംക്ഷൻ - 15:15
ദീൻദയാൽ ഉപാധ്യായ ജംക്ഷൻ - 17:00
ബക്സർ - 18:25
ആറാ ജംക്ഷൻ - 19:18
പാറ്റ്ന ജംക്ഷൻ - 20:10ന്യൂഡൽഹി - 08:30
ഗാസിയാബാദ് - 09:00
കാന്പൂർ സെൻട്രൽ - 13:12
പ്രയാഗ്‌രാജ് ജംക്ഷൻ - 15:15
ദീൻദയാൽ ഉപാധ്യായ ജംക്ഷൻ - 17:00
ബക്സർ - 18:25
ആറാ ജംക്ഷൻ - 19:18
പാറ്റ്ന ജംക്ഷൻ - 20:10
പാട്നാ -ഡൽഹി വന്ദേ ഭാരത്
ട്രെയിൻ നമ്പർ 02435 പാട്നാ -ഡൽഹി ഭാരത് മാർച്ച് 9 മുതൽ 21 വരെ ഇരുനഗരങ്ങൾക്കും ഇടയിൽ സ്പെഷ്യൽ സർവീസ് നടത്തും. ചൊവ്വാഴ്ച ഒഴികെ ആഴ്ചയിൽ ആറു ദിവസവും സർവീസ് ഉണ്ടായിരിക്കും. രാവിലെ 5.30 ന് പാട്നാ ജംങ്ഷനിൽ നിന്ന് പുറപ്പെട്ട് രാത്രി 8.10 ന് ട്രെയിന്‍ ഡൽഹിയിൽ എത്തും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












