വിമാന യാത്രയിൽ പലരുടെയും പ്രശ്നം വിമാനം വൈകുന്നതാണ്, വൈകൽ എന്നു പറഞ്ഞാൽ ബോര്‍ഡിങ് നടത്തി വിമാനത്തിനുള്ളിൽ കയറിയ ശേഷം വിമാനം അനിശ്ചിതമായി പല കാരണങ്ങളാൽ നിർത്തിയിടുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിപ്പിക്കാറുണ്ട്. സമയം പോകുന്നു എന്നതിനേക്കാൾ വിമാനത്തിനുള്ളിൽ തന്നെ ഇരിക്കേണ്ടി വരും എന്നതാണ് കൂടുതൽ പ്രതിസന്ധി. എന്നാൽ ഇപ്പോഴിതാ, ഇതിനൊരു പരിഹാരം വന്നിരിക്കുകയാണ്.
ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ (ബിസിഎഎസ്) ഏറ്റവു പുതിയ നിര്‍ദ്ദേശങ്ങളിലാണ് വിമാനയാത്രക്കാർക്ക് ഏറ്റവും ആശ്വാസകരമാകരുന്ന പുതിയ നിയമങ്ങള്‍ വന്നിരിക്കുന്നത്. ബോർഡിങ് ചെയ്ത ശേഷം വിമാനം പുറപ്പെടുന്നത് വൈകിയാൽ യാത്രക്കാരെ പുറത്ത് കടക്കാൻ അനുവദിക്കുന്നതാണ് പുതിയ നിയമം.
ബോർഡിംഗിന് ശേഷം ഫ്ലൈറ്റ് പുറപ്പെടുന്നതിന് കാലതാമസമുണ്ടാകുകയും ബോർഡിംഗിന് ശേഷം യാത്രക്കാർ മണിക്കൂറുകളോളം വിമാനത്തിൽ കുടുങ്ങിയതായി നിരവധി റിപ്പോർട്ടുകൾ വരികയും ചെയ്തതിന് ശേഷമാണ് പുതിയ മാറ്റം.

രാജ്യത്ത് സർവീസ് നടത്തുന്ന വിമാനങ്ങളുടെയും വിമാന യാത്രകളുടെയും എണ്ണത്തിൽ വലിയ വർധനവ് ആണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ടു തന്നെ വിമാനം വൈകുന്നത് നിത്യസംഭവമെന്നോണം നടക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ബിസിഎഎസ് ഇത്തരമൊരു നടപടി സ്വീകരിച്ചത്.
ബോർഡിംഗിന് ശേഷം ദീർഘനേരം വിമാനം വൈകുകയോ മറ്റ് അടിയന്തിര സാഹചര്യങ്ങൾ ഉണ്ടാകുകയോ ചെയ്താൽ, ബന്ധപ്പെട്ട വിമാനത്താവളത്തിൻ്റെ പുറപ്പെടൽ ഗേറ്റ് വഴി യാത്രക്കാരെ പുറത്തിറങ്ങാൻ അനുവദിക്കും. ഇതുസംബന്ധിച്ച് മാർച്ച് 30 ന് എയർലൈനുകൾക്കും എയർപോർട്ട് ഓപ്പറേറ്റർമാർക്കും മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയതായി ബിസിഎഎസ് ഡയറക്ടർ ജനറൽ സുൾഫിഖർ ഹസൻ പറഞ്ഞു.
ഇ് നടപ്പാക്കുന്നതിന് എയർപോർട്ട് ഓപ്പറേറ്റർമാർ സ്ക്രീനിംഗ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിൽ യാത്രക്കാരെ ഇറക്കുന്നത് സംബന്ധിച്ച് വിമാനക്കമ്പനികളും സുരക്ഷാ ഏജൻസികളും തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കഴിഞ്ഞ കുറച്ചു കാലിനിടയിൽ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതനുസരിച്ച് സർവീസുകളിലും വർധനവുണ്ട്. പ്രതിദിനം 3,500 ആഭ്യന്തര വിമാനസര്‍വീസുകള്‍ വരെ രാജ്യത്ത് നടക്കുന്നുണ്ടെന്നാണ് കണക്ക്.
മറ്റു പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ
1. വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് മികച്ച അനുഭവം ഉറപ്പാക്കാൻ സ്മാർട്ട് സുരക്ഷാ പാതകൾ സ്ഥാപിക്കും.
2. ബംഗളൂരു വിമാനത്താവളത്തിൽ ഫുൾ ബോഡി സ്‌കാനറുകൾ ഈ മാസം തന്നെ പ്രവർത്തനക്ഷമമായേക്കും.
3. പ്രതിവർഷം 5 ദശലക്ഷത്തിലധികം യാത്രക്കാരുള്ള വിമാനത്താവളങ്ങളിലും സ്കാനറുകൾ സ്ഥാപിക്കും.
വിമാനം ഇറങ്ങിയതിന് ശേഷം എയർപോർട്ടുകളിൽ ബാഗേജുകൾ കൃത്യസമയത്ത് എത്തിക്കണമെന്ന് ബിസിഎഎസ് നേരത്തെ ഏഴ് ഷെഡ്യൂൾഡ് എയർലൈനുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ബാഗേജുകൾ വൈകുന്നതിനെുടർന്ന് വ്പകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണിത്,
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












