Independence Day 2024 Delhi Metro Timings: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഒരുക്കങ്ങൾ ഡൽഹിയിൽ അവസാന ഘട്ടത്തിലെത്തി നിൽക്കുകയാണ്. സുരക്ഷിതവും സുഗമവൂമായ യാത്രകൾക്കായി നിരവധി നിയന്ത്രണങ്ങൾ തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന പൊതുജനങ്ങള്‍ക്കായി ഡൽഹി മെട്രോ ഓഗസ്റ്റ് 15 ന് സർവീസുകൾ നേരത്തെ ആരംഭിക്കും. ടെർമിനൽ സ്റ്റേഷനുകളിൽ നിന്നുള്ള എല്ലാ ലൈനുകളിലും പുലർച്ചെ 4 മണി മുതൽ ഡൽഹി മെട്രോ ഓടിത്തുടങ്ങും.
രാവിലെ 6.00 മണി വരെ ഓരോ 15 മിനിറ്റ് ഇടവേളയിലും മെട്രോ സർവീസ് നടത്തും. ആറുമണി മുതൽ സാധാരണ ദിവസങ്ങളിലെ ഷെഡ്യൂളിന് സമാനമായി സർവീസുകൾ ഉണ്ടായിരിക്കും. അതേസമയം, പ്രതിരോധ മന്ത്രാലയത്തിൽ നിന്നുള്ള ഇൻവിറ്റേഷൻ കാർഡും സർക്കാർ നൽകിയ സാധുവായ ഫോട്ടോ ഐഡിയും ഉള്ളവർക്ക് മാത്രമേ മെട്രോയിൽ പ്രവേശനവും യാത്രയും അനുവദിക്കുകയുള്ളുവന്ന് അധികൃതർ അറിയിച്ചു.

സ്വാതന്ത്ര്യ ദിന ചടങ്ങിൽ പങ്കെടുക്കാൻ പ്രതിരോധ മന്ത്രാലയം നൽകുന്ന ബോണഫൈഡ് ക്ഷണ കാർഡ് കൈവശമുള്ള ആളുകൾക്ക് സ്റ്റേഷനുകളിൽ സർക്കാർ നൽകിയ സാധുവായ ഫോട്ടോ തിരിച്ചറിയൽ കാർഡ് ഹാജരാക്കിയാൽ പ്രവേശനവും യാത്രയും അനുവദിക്കും എന്ന് . ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) പ്രിൻസിപ്പൽ എക്സിക്യൂട്ടീവ് ഡയറക്ടർ അനൂജ് ദയാൽ പറഞ്ഞു.
സ്വാതന്ത്ര്യ ദിന ചടങ്ങുകൾ നടക്കുന്ന വേദിക്ക് ഏറ്റവും അടുത്തുള്ള ലാൽ ക്വില, ജുമാമസ്ജിദ്, ചാന്ദ്‌നി ചൗക്ക് മെട്രോ സ്‌റ്റേഷനുകളിൽ മാത്രമേ ഈ നിബന്ധനയള്ളൂ. ഈ മൂന്ന് സ്‌റ്റേഷനുകളിൽ നിന്നുള്ള മടക്കയാത്രയ്‌ക്കും ഇതേ ക്ഷണ കാർഡുകൾക്ക് സാധുതയുണ്ടാകുമെന്നും ദയാൽ കൂട്ടിച്ചേർത്തു. ഈ ക്രമീകരണങ്ങളെക്കുറിച്ച് യാത്രക്കാരെ അറിയിക്കുന്നതിന് ട്രെയിനുകൾക്കുള്ളിൽ പതിവ് അറിയിപ്പുകൾ നടത്തും.
സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പൊതുജനങ്ങളുടെ പങ്കാളിത്തം സുഗമമാക്കുന്നതിനാണ് ഈ നടപടികൾ നടപ്പിലാക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്ന ആളുകൾക്ക് നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും സ്ഥലത്തേക്കും പുറത്തേക്കും സുഗമമായ ഗതാഗതം ഉറപ്പാക്കാനും ക്രമീകരണങ്ങൾ ലക്ഷ്യമിടുന്നു. യാത്രക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും തടസ്സരഹിതമായ യാത്രയ്ക്ക് ആവശ്യമായ തിരിച്ചറിയൽ രേഖ കൈവശം വയ്ക്കണമെന്നും നിർദ്ദേശിക്കുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












