സ്വാതന്ത്ര്യ ദിനത്തിൽ ഡൽഹിയിൽ ഗതാഗത നിയന്ത്രണങ്ങൾ.
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നഗരത്തിലുടനീളമുള്ള നിരവധി പ്രധാന റോഡുകൾ പുലർച്ചെ 4 മുതൽ രാവിലെ 10 വരെ പൊതു ഗതാഗതത്തിനായി അടച്ചിടുമെന്ന് ഡൽഹി ട്രാഫിക് പോലീസ് അറിയിച്ചു. പകരം റൂട്ടുകൾ സംബന്ധിച്ചുള്ള വിവരങ്ങളും ഡൽഹി പോലീസ് പ്രസ്ഥാവനയിൽ അറിയിച്ചു.
നേതാജി സുഭാഷ് മാർഗ്, ലോതിയൻ റോഡ്, എസ്പി മുഖർജി മാർഗ് ഉൾപ്പെടെ ഡൽഹിയിലെ എട്ട് പ്രധാന റോഡുകളിലാണ് ഗസ്റ്റ് 14 ന് രാവിലെ 4 മുതൽ 10 വരെയുള്ള സമയത്ത് പൊതുഗതാഗതം നിയന്ത്രിക്കുന്നത്, കൂടാതെ സാധുവായ അനുമതികളോടെ തിരഞ്ഞെടുത്ത വാഹനങ്ങൾ മാത്രമേ അനുവദിക്കൂ. നിയന്ത്രണമുള്ള റോഡുകളും അതിന് പകരം ഉപയോഗിക്കാവുന്ന റൂട്ടുകളും ഏതൊക്കെയെന്ന് നോക്കാം.

ഗതാഗത നിയന്ത്രണമുള്ള റോഡുകൾ
1. നേതാജി സുഭാഷ് മാർഗ്,
2. ലോധിയൻ റോഡ്,
3.എസ്പി മുഖർജി മാർഗ്
4. ചാന്ദ്‌നി ചൗക്ക് റോഡ്,
5.നിഷാദ് രാജ് മാർഗ്,
6.എസ്പ്ലനേഡ് റോഡും അതിന്‍റെ ലിങ്ക് റോഡും,
7.രാജ്ഘട്ടിൽ നിന്ന് ഐഎസ്‌ബിടിയിലേക്കുള്ള റിംഗ് റോഡ്,
8. ഐഎസ്ബിടി മുതൽ മുതൽ ഐപി ഫ്ലൈഓവർ വരെയുള്ള ഔട്ടർ റിംഗ് റോഡ്. റോഡുകളിലാണ് നിയന്ത്രണം.
ഒഴിവാക്കേണ്ട റൂട്ടുകൾ
റിഹേഴ്സലിനായി പാർക്കിംഗ് ലേബലുകളില്ലാത്ത വാഹനങ്ങൾ സി-ഹെക്‌സാഗൺ, ഇന്ത്യാ ഗേറ്റ്, കോപ്പർനിക്കസ് മാർഗ്, മാണ്ഡി ഹൗസ്, സിക്കന്ദ്ര റോഡ്, ഡബ്ല്യു പോയിന്‍റ്, എ പോയിന്‍റ്, തിലക് മാർഗ്, മഥുര റോഡ്, ബിഎസ്ഇസഡ് മാർഗ്, നേതാജി സുഭാഷ് മാർഗ്, ജെഎൽ നെഹ്‌റു മാർഗ്, നിസാമുദ്ദീൻ ഖട്ടയ്ക്കും ഐഎസ്ബിടി കശ്മീർ ഗേറ്റിനും ഇടയിലുള്ള റിംഗ് റോഡ്, നിസാമുദ്ദീൻ ഖട്ടയിൽ നിന്ന് സലിംഗഡ് ബൈപാസ് വഴി ഐഎസ്ബിടി കശ്മീർ ഗേറ്റിലേക്കുള്ള ഔട്ടർ റിംഗ് റോഡും എന്നിവ ഒഴിവാക്കണം.
പുലർച്ചെ 4 മുതൽ രാവിലെ 11 വരെയുള്ള യാത്രകളാണ് ഒഴിവാക്കേണ്ടത്.
വടക്കൻ ഡൽഹിക്കും തെക്കൻ ഡൽഹിക്കും ഇടയിലുള്ള യാത്രക്കാർ അരബിന്ദോ മാർഗ്, സഫ്ദർജംഗ് റോഡ്, കമൽ അത്താതുർക്ക് മാർഗ്, കൗടില്യ മാർഗ്, എസ്പിഎം മാർഗ്, 11 മൂർത്തി, മദർ തെരേസ ക്രസൻ്റ്, പാർക്ക് സ്ട്രീറ്റ്, മന്ദിർ മാർഗ്, പഞ്ച്കുയാൻ റോഡ്, റാണി ഝാൻസി റോഡ് വഴി ബദൽ റൂട്ടുകൾ സ്വീകരിക്കണം എന്നും ഡൽഹി പോലീസ് പത്രക്കുറിപ്പിൽ വിശദമാക്കുന്നു.
ഡൽഹി ഈസ്റ്റ്- വെസ്റ്റ് കോറിഡോറിൽ നിസാമുദ്ദീൻ ഖട്ട, ബാരാപുല റോഡ്-- എയിംസ് ഫ്‌ളൈ ഓവറിന് കീഴിൽ റിംഗ് റോഡിൽ, നിസാമുദ്ദീൻ ഖട്ട, റിംഗ് റോഡ്, മഥുര റോഡ്, സുബ്രഹ്മണ്യ ഭാരതി മാർഗ്, രാജേഷ് പൈലറ്റ് മാർഗ് എന്നീ ഇതര റൂട്ടുകളും അടയ്ക്കും
ഓഗസ്റ്റ് 14-15 അർദ്ധരാത്രി മുതൽ ഓഗസ്റ്റ് 15-ന് രാവിലെ 11 വരെ മഹാറാണ പ്രതാപ് ഐഎസ്ബിടിക്കും സരായ് കാലെ ഖാൻ ഐഎസ്ബിടിക്കും ഇടയിൽ അന്തർ സംസ്ഥാന ബസുകൾ അനുവദിക്കില്ല.
ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ഡിടിസി) നടത്തുന്നവ ഉൾപ്പെടെയുള്ള സിറ്റി ബസുകൾ റിംഗ് റോഡിൽ ഓഗസ്റ്റ് 14-15 അർദ്ധരാത്രി മുതൽ ഓഗസ്റ്റ് 15 രാവിലെ 11 വരെയും ഐഎസ്‌ബിടി മുതൽ എൻഎച്ച്-24 വരെ (എൻഎച്ച്-9)/എൻഎച്ച് ടി-ക്കും ഇടയിൽ സർവീസ് നടത്തില്ല. റിംഗ് റോഡിൽ പോയി ബദൽ വഴികൾ സ്വീകരിക്കേണ്ടതാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












