വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുള്ളവർക്കും മ്യാൻമാറുകാർക്കും ഇരുപ്രദേശങ്ങളിലേക്കും ഉണ്ടായിരുന്ന സഞ്ചാര സ്വാതന്ത്ര്യം ഇനിയില്ല. ഇന്ത്യയ്ക്കും മ്യാൻമാറിനും ഇടയിൽ അതിർത്തി കടന്നു സഞ്ചരിക്കാൻ അനുവാദം നല്കിയിരുന്ന ഉടമ്പടി കേന്ദ്ര സർക്കാർ റദ്ദാക്കി.
ആഭ്യന്തര സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലാണ് ഇന്ത്യ-മ്യാൻമർ ഫ്രീ മൂവ്‌മെന്‍റ് സ്വതന്ത്ര സഞ്ചാര സംവിധാനം അഥവാ ഫ്രീ മൂവ്‌മെൻറ് റെജീം റദ്ദാക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. ഇരു രാജ്യങ്ങളിയെയും പൗരന്മാർക്ക് പാസ്പോർട്ട് പോലുള്ള രേഖകളൊന്നുമില്ലാതെ അതിർത്തി കടക്കുവാനും രാജ്യത്തിനുള്ളിൽ 16 കിലോമീറ്റർ വരെ സഞ്ചരിക്കാനും അനുവദിക്കുന്നുതായിരുന്നു ഈ ഉടമ്പടി.

അതിർത്തി ഗ്രാമങ്ങളിലെ സ്ഥിരതാമസക്കാർക്ക് അയൽ രാജ്യത്തേയ്ക്ക് കടക്കാൻ ഉപകാരപ്രദമായിരുന്നു ഈ സംവിധാനം. അതായത് അതിർത്തിയിൽ താമസിക്കുന്ന ഗോത്രവർഗക്കാർക്ക് വിസയില്ലാതെ 16 കിലോമീറ്റർ വരെ മറ്റ് രാജ്യത്തിനുള്ളിൽ സഞ്ചരിക്കാൻ അനുവദിക്കുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ക്രമീകരണമാണ് എഫ്എംആർ.
ആകെ 1643 കിലോമീറ്റർ അതിർത്തിയാണ് ഇന്ത്യ മ്യാൻമാറുമായി പങ്കിടുന്നച്.
അരുണാൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം എന്നീ സംസ്ഥാനങ്ങളാണ് അതിർത്തിയിലുള്ളത്. 1,643 കിലോമീറ്റർ നീളമുള്ള മ്യാൻമർ അതിർത്തിയിൽ ഇന്ത്യ വേലി കെട്ടുമെന്ന് നേരത്തെ ആഭ്യന്തര മന്ത്രി അമിത്ഷാ അറിയിച്ചിരുന്നു. മണിപ്പൂരിലെ മോറെയിൽ 10 കിലോമീറ്റർ ദൂരം ഇതിനകം വേലി കെട്ടിക്കഴിഞ്ഞു, കൂടാതെ "ഹൈബ്രിഡ് നിരീക്ഷണ സംവിധാനം" ഉൾപ്പെടുന്ന രണ്ട് പൈലറ്റ് പ്രോജക്ടുകൾ - ഓരോന്നിനും ഒരു കിലോമീറ്റർ ദൈർഘ്യം - പ്രവർത്തനത്തിലാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













