ട്രെയിൻ യാത്രക്കാരുടെ നീണ്ടകാല കാത്തിരിപ്പിനും ആവശ്യങ്ങൾക്കും ഒരുവിൽ മറുപടിയെത്തി. ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെ പത്ത് ട്രെയിനുകൾക്ക് കേരളത്തിൽ പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ ഉത്തരവിറക്കി. റെയിൽവേ ബോർഡ് ജോയിന്‍റ് ഡയറക്ടർ വിവേക് കുമാർ സിൻഹപുതിയ സ്റ്റോപ്പുകൾ അനുവദിച്ചികൊണ്ടുള്ള ഉത്തരവിൽ ഏറ്റവും അടുത്ത അനുയോജ്യമായ ദിവസം മുതൽ പുതിയ സ്റ്റോപ്പുകളിൽ ട്രെയിന്‍ നിർത്തണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നതെന്ന് സമയം മലയാളം റിപ്പോർട്ട് ചെയ്തു.
തിരുവനന്തപുരം- മംഗളൂരു സെൻട്രൽ എക്സ്പ്രസ്, തിരുനെൽവേലി - പാലക്കാട് പാലരുവി എക്സ്പ്രസ്, തിരുനെൽവേലി- ഗാന്ധിധാം എക്സ്പ്രസ്, യശ്വന്ത്പുർ - കൊച്ചുവേളി എക്‌സ്പ്രസ്,മംഗളൂരു- നാഗർകോവിൽ പരശുറാം എക്‌സ്പ്രസ് തുടങ്ങിയ കേരളത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകൾക്കാണ് പുതിയ സ്റ്റോപ്പ്. ഇതാ പത്തു ട്രെയിനുകളും അവയുടെ പുതിയ സ്റ്റോപ്പുകളും ഏതൊക്കെയാണെന്ന് നോക്കാം.

PC: Franco Gancis/Unsplash
1. ട്രെയിൻ നമ്പർ 16629/16630 തിരുവനന്തപുരം മംഗളൂരു സെൻട്രൽ എക്സ്പ്രസ്- പുതിയ സ്റ്റോപ്പ് പട്ടാമ്പി .
2. ട്രെയിൻ നമ്പർ 16791/16792 തിരുനെൽവേലി - പാലക്കാട് പാലരുവി എക്സ്പ്രസ്; പുതിയ സ്റ്റോപ്പ്- ഏറ്റുമാനൂർ.
3. ട്രെയിൻ നമ്പർ 12217/12218 കൊച്ചുവേളി - ചണ്ഡിഗഢ് എക്സ്പ്രസ് - പുതിയ സ്റ്റോപ്പ് തിരൂർ
4.ട്രെയിൻ നമ്പർ 19577/19578 തിരുനെൽവേലി ജാംനഗർ എക്സ്പ്രസ് - പുതിയ സ്റ്റോപ്പ്- തിരൂർ,
5.ട്രെയിൻ നമ്പർ 20923/ 20924 തിരുനെൽവേലി ഗാന്ധിധാം എക്സ്പ്രസ് - പുതിയ സ്റ്റോപ്പ് കണ്ണൂർ.
6.ട്രെയിൻ നമ്പർ 22677/22678 യശ്വന്ത്പുർ - കൊച്ചുവേളി എക്സ്പ്രസ് - പുതിയ സ്റ്റോപ്പ് തിരുവല്ല,
7. ട്രെയിൻ നമ്പർ 22837/22838 ഹാത്യ ഏറണാകുളം എക്സ്പ്രസ് - പുതിയ സ്റ്റോപ്പ് ആലുവ,
8. ട്രെയിൻ നമ്പർ 16127/16128 ചെന്നൈ എഗ്മോർ ഗുരുവായൂർ എക്സ്പ്രസ് -പുതിയ സ്റ്റോപ്പ് പറവൂർ,
9. ട്രെയിൻ നമ്പർ 16791/ 16792 തിരുനെൽവേലി പാലക്കാട് പാലരുവി എക്സ്പ്രസ് -പുതിയ സ്റ്റോപ്പ് തെന്മല,
10. ട്രെയിൻ നമ്പർ 16649/ 16650 മംഗളൂരു നാഗർകോവിൽ പരശുറാം എക്സ്പ്രസ് - പുതിയ സ്റ്റോപ്പ്- ചെറുവത്തൂർ
എന്നിവയാണ് പുതിയതായി കേരളത്തിൽ ട്രെയിനുകൾക്ക് അനുവദിച്ചിരിക്കുന്ന സ്റ്റോപ്പുകൾ.
കഴിഞ്ഞ ദിവസം മുതൽ ദീര്‍ഘഗൂര സർവീസുകൾ ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് കേരളത്തിൽ കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചതായി വാർത്തകൾ ഉണ്ടായിരുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












