തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്കും തിരികെയും വരാൻ ട്രെയിൻ ടിക്കറ്റില്ല എന്നു പറയാൻ ഇനി ബുദ്ധിമുട്ടും. കേരളത്തിനും ഡൽഹിക്കും ഇടയിൽ സർവീസ് നടത്തുന്ന ഏറ്റവും വേഗമേറിയ ട്രെയിൻ ആയ നിസാമുദ്ദീൻ - തിരുവനന്തപുരം - നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിന് അധിക കോച്ചുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ.
ഒരു ഫസ്റ്റ് ക്ലാസ് എസി കോച്ചും ഒരു എസി ത്രീ ടയർ കോച്ചും ട്രെയിൻ നമ്പർ 12432/12431 നിസാമുദ്ദീൻ - തിരുവനന്തപുരം - നിസാമുദ്ദീൻ രാജധാനി എക്‌സ്‌പ്രസിന് സ്ഥിരമായി വർദ്ധിപ്പിക്കുമെന്നാണ് ദക്ഷിണ റെയിൽവേ അറിയിച്ചിരിക്കുന്നത്. ഹസ്രത് നിസാമുദ്ദീനിൽ നിന്ന് പുറപ്പെടുന്ന രാജധാനിയിൽ ഫെബ്രുവരി 4 മുതലും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്നതിൽ ഫെബ്രുവരി 7 മുതലും അധിക കോച്ചുകൾ ലഭ്യമാകും.

ഇത് കൂടാതെ, ട്രെയിൻ നമ്പർ 12434/12433 നിസാമുദ്ദീൻ - ചെന്നൈ - നിസാമുദ്ദീൻ രാജധാനി എക്‌സ്‌പ്രസിനും കോച്ചുകൾ വർധിപ്പിച്ചു.
ഹസ്രത് നിസാമുദ്ദീനിൽ നിന്ന് പുറപ്പെടുന്ന രാജധാനിയിൽ ഫെബ്രുവരി 5 മുതലും ചെന്നൈയിൽ നിന്ന് പുറപ്പെടുന്നതിൽ ഫെബ്രുവരി 7 മുതലും അധിക കോച്ചുകൾ ലഭ്യമാകും.
നിസാമുദ്ദീൻ - തിരുവനന്തപുരം രാജധാനി (12432)
ട്രെയിൻ നമ്പർ 12432 നിസാമുദ്ദീൻ - തിരുവനന്തപുരം രാജധാനി എക്സ്പ്രസ് ചൊവ്വ, ബുധന്‍, ഞായർ ദിവസങ്ങളിൽ രാവിലെ 6.16 ന് ഡൽഹി ഹസ്രത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടും. 41 മണിക്കൂർ 19 മിനിറ്റ് യാത്രയ്ക്കൊടുവിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ രാത്രി 11.35 ന് എത്തും.
ഡൈനാമിക് പ്രൈസിങ്ങ് ഉള്ള ഈ ട്രെയിനിൽ നിലവിൽ എസി ത്രീ ടയറിന് കാണിക്കുന്ന നിരക്ക് 5175 രൂപയും എസി ടൂ ടയറിന് 7060 രൂപയും എസി ഫസ്റ്റ് ക്ലാസിന് 8885 രൂപയുമാണ് നിരക്ക്.
ഹസ്രത് നിസാമുദ്ദീൻ - 06:16 AM
കോട്ട ജംഗ്ഷൻ - 10:45 AM
രത്ലാം ജംഗ്ഷൻ - 02:02 PM
വഡോദര ജംഗ്ഷൻ - 05:27 PM
സൂറത്ത് - 07:14 PM
വാസൈ റോഡ് - 09:43 PM
പൻവേൽ - 11:05 PM
രത്നഗിരി - 03:05 AM
മാഡ്ഗാവ് - 07:05 AM
കാർവാർ - 08:08 AM
ഉഡുപ്പി - 10:40 AM
മംഗളൂരു ജംഗ്ഷൻ - 12:05 PM
കാസർകോട് - 12:49 PM
കണ്ണൂർ - 01:57 PM
കോഴിക്കോട് - 03:17 PM
ഷൊർണ്ണൂർ ജംഗ്ഷൻ - 04:55 PM
തൃശ്ശൂർ - 05:48 PM
എറണാകുളം ജംഗ്ഷൻ - 07:15 PM
ആലപ്പുഴ - 08:32 PM
കൊല്ലം ജംഗ്ഷൻ - 09:53 PM
തിരുവനന്തപുരം സെൻട്രൽ - 11:35 PM
തിരുവനന്തപുരം-നിസാമുദ്ദീൻ രാജധാനി (12431)
ട്രെയിൻ നമ്പർ 12431തിരുവനന്തപുരം-നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വൈകിട്ട് 7.15 ന് പുറപ്പെട്ട് 41 മണിക്കൂർ 15 മിനിറ്റ് യാത്രയ്ക്കൊടുവിൽ ഡൽഹി നിസാമുദ്ദീൻ ഉച്ചയ്ക്ക് 12.30 ന് എത്തും.
തിരുവനന്തപുരം സെൻട്രൽ - 07:15 PM
കൊല്ലം ജംഗ്ഷൻ - 08:11 PM
ആലപ്പുഴ - 09:33 PM
എറണാകുളം ജംഗ്ഷൻ - 10:30 PM
തൃശ്ശൂർ - 11:47 PM
ഷൊർണ്ണൂർ ജംഗ്ഷൻ - 12:45 AM
കോഴിക്കോട് - 01:57 AM
കണ്ണൂർ - 03:12 AM
കാസർകോട് - 04:14 AM
മംഗളൂരു ജംഗ്ഷൻ - 05:20 AM
ഉഡുപ്പി - 06:40 AM
കാർവാർ - 09:00 AM
മാഡ്ഗാവ് - 10:00 AM
രത്നഗിരി - 01:55 PM
പൻവേൽ - 06:00 PM
വാസൈ റോഡ് - 07:35 PM
സൂറത്ത് - 10:15 PM
വഡോദര ജംഗ്ഷൻ - 11:51 PM
രത്ലാം ജംഗ്ഷൻ - 03:47 AM
കോട്ട ജംഗ്ഷൻ - 06:45 AM
ഹസ്രത് നിസാമുദ്ദീൻ - 12:30 PM
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













