Search
  • Follow NativePlanet
Share
» »വാരാന്ത്യ യാത്ര: എട്ടു ട്രെയിനുകൾ റദ്ദാക്കി, യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കാം

വാരാന്ത്യ യാത്ര: എട്ടു ട്രെയിനുകൾ റദ്ദാക്കി, യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കാം

വാരാന്ത്യ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ആലുവ-അങ്കമാലി സെക്ഷനില്‍ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മെയ് 20,21, 21 തിയതികളിൽ (ശനി, ഞായര്‌, തിങ്കൾ) ദിവസങ്ങളിൽ എട്ടു ട്രെയിനുകളുടെ സർവീസ് റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഇതോടൊപ്പം മെയ് 21,22 തിയതികളിൽ എട്ടു ട്രെയിനുകളുടെ കൂടെ സർവീസ് ഭാഗികമായും റദ്ദാക്കി.

റദ്ദാക്കിയ ട്രെയിനുകൾ -20-05-2023- ശനിയാഴ്ച

മംഗലൂരു സെൻട്രൽ - നാഗർകോവിൽ പരശുറാം
21-05-2023- ഞായറാഴ്ച
നാഗർകോവിൽ- മംഗളൂരൂ സെൻട്രൽ പരശുറാം എക്സ്പ്രസ്
കൊച്ചുവേളി - നിലമ്പൂർ റോഡ് രാജാ റാണി എക്സ്പ്രസ്.

Indian Railway Cancelled Eight Trains Services In Kerala

21-05-2023- തിങ്കളാഴ്ച
നിലമ്പൂർ റോഡ് - കൊച്ചുവേളി രാജാ റാണി എക്സ്പ്രസ്
തിരുവനന്തപുരം സെൻട്രൽ - മഥുരൈ അമൃത എക്സ്പ്രസ്
മഥുരൈ - തിരുവനന്തപുരം: സെൻട്രൽ അമൃത എക്സ്പ്രസ്
കൊച്ചുവേളി - ലോകമാന്യ തിലക് ഗരീബ് രഥ്
ലോകമാന്യ തിലക് - കൊച്ചുവേളി ഗരീബ് രഥ്

ഭാഗികമായി റദ്ദാക്കിയ ട്രെയിൻ സർവീസുകൾ 21-05-2023-ഞായറാഴ്ച

തിരുവനന്തപുരം സെൻട്രൽ - ഷൊർണ്ണൂർ വേണാട് എക്സ്പ്രസ് എറണാകുളം വരെ മാത്രം
ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്സ്പ്രസ് എറണാകുളം വരെ മാത്രം
ഷൊർണ്ണൂർ - തിരു: സെൻട്രൽ വേണാട് എക്സ്പ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും
എറണാകുളം - നിസ്സാമൂദ്ദീൻ മംഗള എക്സ്പ്രസ് തൃശ്ശൂരിൽ നിന്ന് പുറപ്പെടും
പാലക്കാട് - എറണാകുളം മെമു ചാലക്കുടി വരെ മാത്രം
എറണാകുളം - പാലക്കാട് മെമു ചാലക്കുടിയിൽ നിന്ന് പുറപ്പെടും

22-05-2023- തിങ്കളാഴ്ച
ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്സപ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും
കണ്ണൂർ - എറണാകുളം എക്സ്പ്രസ് തൃശ്ശൂർ വരെ മാത്രം.

ഇത് കൂടാതെ,മാവേലിക്കര- ചെങ്ങന്നൂർ റൂട്ടിലെ റെയിൽവേ പാലങ്ങളിലെ അറ്റുകുറ്റപ്പണികളുമായി ബന്ധപ്പെട്ട് മെയ് 8 മുതൽ 30 വരെ നിരവധി ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

മെയ് 8 - 30 തിയതികളിൽ ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ കൊല്ലത്തുനിന്ന് പുറപ്പെടുന്ന കൊല്ലം - എറണാകുളം സ്പെഷ്യൽ മെമു ഭാഗികമായി റദ്ദാക്കി. 7, 10, 12, 14, 17, 19, 21, 22, 24, 26, 28, 29, 31 തിയതികളിലാണ് നിയന്ത്രണം. എറണാകുളം - കൊല്ലം മെമു എക്സ്പ്രസ്സ് മെയ് 30 വരെ കായംകുളത്ത് യാത്ര അവസാനിപ്പിക്കും. മെയ് 9,16 തിയതികളിൽ​ഗുരുവായൂരിൽ നിന്ന് യാത്ര പുറപ്പെടുന്ന ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് എറണാകുളത്തു നിന്നും രാവിലെ 5.20ന് പുറപ്പെടും മെയ് 8, 26, 28, 29,30,31 തിയതികളിൽ പുറപ്പെടുന്ന ചെന്നൈ എ​ഗ്മൂർ-​ഗുരുവായൂർ എക്സ്പ്രസ് കോട്ടയം വഴിയാകും പോവുക. എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കില്ല. പകരം കോട്ടയത്ത് സ്റ്റോപ്പ് ലഭ്യമാക്കിയിട്ടുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+