Search
  • Follow NativePlanet
Share
» »ഞായറാഴ്ച ട്രെയിൻ യാത്രയുണ്ടോ?? ഇറങ്ങുംമുൻപേ നോക്കാം, റദ്ദാക്കിയ ട്രെയിനുകൾ ഇതാണ്

ഞായറാഴ്ച ട്രെയിൻ യാത്രയുണ്ടോ?? ഇറങ്ങുംമുൻപേ നോക്കാം, റദ്ദാക്കിയ ട്രെയിനുകൾ ഇതാണ്

കേരളത്തിൽ വീണ്ടും ട്രെയിൻ ഗഗതാഗതത്തിൽ നിയന്ത്രണം വരുന്നു. മാവേലിക്കര- ചെങ്ങന്നൂര്‍ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ പാലത്തില്‍ ചില അറ്റുകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ട്രെയിനുകളുടെ സമയത്തിൽ മാറ്റം വന്നിരിക്കുന്നത്. ചില ട്രെയിനുകൾ റദ്ദാക്കിയപ്പോൾ മറ്റു ചിലത് വഴി തിരിച്ചുവിടുകയും റൂട്ടിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.

PC:Vishwasa Navada K/Unsplash

Indian Railway Cancelled Trains And Change Time In Kerala On May 21

മെയ് 21 ഞായറാഴ്ച റദ്ദാക്കിയ ട്രെയിനുകൾ

ട്രെയിൻ നമ്പർ 06768- കൊല്ലത്ത് നിന്ന് രാവിലെ 8.00ന് പുറപ്പെടുന്ന കൊല്ലം-എറണാകുളം മെമു
ട്രെയിൻ നമ്പർ 06778 - കൊല്ലത്ത് നിന്ന് രാവിലെ 11.00ന് പുറപ്പെടുന്ന കൊല്ലം-എറണാകുളം മെമു
ട്രെയിൻ നമ്പർ 06441 എറണാകുളത്ത് നിന്ന് രാത്രി 8.10 ന് ന് പുറപ്പെടുന്ന കൊല്ലം മെമു എക്സ്പ്രസ്
ട്രെയിൻ നമ്പർ 16309 രാവിലെ 8.45 ന് പുറപ്പെടുന്ന എറണാകുളം-കായംകുളം എക്സ്പ്രസ്
ട്രെയിൻ നമ്പർ 16786- ഉച്ചയ്ക്ക് 2. 35ന് പുറപ്പെടുന്ന കൊല്ലം -കോട്ടയം സ്പെഷ്യൽ ട്രെയിൻ
ട്രെയിൻ നമ്പർ 06769- ഉച്ചയ്ക്ക് 1.35ന് പുറപ്പെടുന്ന എറണാകുളം- കൊല്ലം മെമു.
ട്രെയിൻ നമ്പർ 06785-വൈകിട്ട് 5.40ന് പുറപ്പെടുന്ന കോട്ടയം-കൊല്ലം മെമു സ്പെഷ്യൽ
ട്രെയിൻ നമ്പർ 06450 രാവിലെ 8.50ന് പുറപ്പെടുന്ന കായംകുളം-എറണാകുളം എക്സ്പ്രസ്.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

ട്രെയിൻ നമ്പർ: 16366 ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിക്കുന്ന നാഗർകോവിൽ-കോട്ടയം എക്‌സ്പ്രസ് ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിക്കുന്ന ദിവസത്തെ സർവീസ് കൊല്ലത്ത് അവസാനിപ്പിക്കും.

ആലപ്പുഴ വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ

സ്ഥിരമായി കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ഈ ട്രെയിനുകൾ ഞായറാഴ്ച (മെയ് 21ന് )ആലപ്പുഴ വഴി തിരിച്ചുവിടും.

ട്രെയിൻ നമ്പർ: 17229 ശബരി എക്സ്പ്രസ്.
ട്രെയിൻ നമ്പർ: 12625 കേരള എക്സ്പ്രസ്.
ട്രെയിൻ നമ്പർ:: 16525 കന്യാകുമാരി - ബെംഗളൂരു എക്സ്പ്രസ്.
ട്രെയിൻ നമ്പർ: 12624 തിരുവനന്തപുരം- ഡോ എം ജി ആർ ചെന്നൈ സെൻട്രൽ മെയിൽ
ട്രെയിൻ നമ്പർ: 12696 തിരുവനന്തപുരം സെൻട്രൽ - ഡോ എം ജി ആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്.
ട്രെയിൻ നമ്പർ: 16304 വഞ്ചിനാട് എക്സ്പ്രസ്.
ട്രെയിൻ നമ്പർ: 16327 പുനലൂർ-ഗുരുവായൂർ എക്സ്പ്രസ്. ഈ ട്രെയിനുകൾ ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളില്‍ നിർത്തും .

ട്രെയിൻ നമ്പർ: 12082 ജനശതാബ്ദി എക്സ്പ്രസ്
ട്രെയിൻ നമ്പർ: 12659 ഗുരുദേവ് ​​പ്രതിവാര എക്സ്പ്രസ് എന്നീ ട്രെയിനുകൾ ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ നിർത്തും.

അതേ സമയം ആലുവ-അങ്കമാലി സെക്ഷനില്‍ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മെയ് 20,21, 21 തിയതികളിൽ ദിവസങ്ങളിൽ എട്ടു ട്രെയിനുകളുടെ സർവീസ് റദ്ദാക്കിയതായി റെയിൽവേ അറിയിച്ചിരുന്നു.

ഞായറാഴ്ച പൂര്‍ണ്ണമായി റദ്ദാക്കിയ ട്രെയിനുകൾ

നാഗർകോവിൽ- മംഗളൂരൂ സെൻട്രൽ പരശുറാം എക്സ്പ്രസ് കൊച്ചുവേളി - നിലമ്പൂർ റോഡ് രാജാ റാണി എക്സ്പ്രസ്.

ഞായറാഴ്ച ഭാഗികമായി റദ്ദാക്കിയ ട്രെയിൻ സർവീസുകൾ

തിരുവനന്തപുരം സെൻട്രൽ - ഷൊർണ്ണൂർ വേണാട് എക്സ്പ്രസ് എറണാകുളം വരെ മാത്രം,
ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്സ്പ്രസ് എറണാകുളം വരെ മാത്രം,
ഷൊർണ്ണൂർ - തിരു: സെൻട്രൽ വേണാട് എക്സ്പ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും.
എറണാകുളം - നിസ്സാമൂദ്ദീൻ മംഗള എക്സ്പ്രസ് തൃശ്ശൂരിൽ നിന്ന് പുറപ്പെടും.
പാലക്കാട് - എറണാകുളം മെമു ചാലക്കുടി വരെ മാത്രം.
എറണാകുളം - പാലക്കാട് മെമു ചാലക്കുടിയിൽ നിന്ന് പുറപ്പെടും

22-05-2023- തിങ്കളാഴ്ച ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്സപ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും കണ്ണൂർ - എറണാകുളം എക്സ്പ്രസ് തൃശ്ശൂർ വരെ മാത്രം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+