ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വരും ദിവസങ്ങളിൽ കേരളത്തിലൂടെയുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തി ദക്ഷിണ റെയിൽവേ. കുമ്പളം റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രോണിക് ഇന്റർലോക്കിംഗ് പാനൽ കമ്മീഷൻ ചെയ്യുന്ന പ്രവർത്തികളുടെ ഭാഗമായി തിരുവനന്തപുരം ഡിവിഷനിൽ ലൈൻ ബ്ലോക്ക് അംഗീകരിച്ചു. ഇതിന്‍റെ ഭാഗമായിയാണ് സർവീസുകളിൽ മാറ്റം.
ഇൻഡോർ - കൊച്ചുവേളി എക്സ്പ്രസ്, ലോകമാന്യ തിലക് - തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്, കണ്ണൂർ- ആലപ്പുഴ എക്സ്പ്രസ്, ആലപ്പുഴ - കണ്ണൂർ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ സർവീസിലാണ് മാറ്റങ്ങൾ. ട്രെയിനുകൾ വഴിതിരിച്ചുവിടുക, ചില സ്റ്റോപ്പുകൾ ഒഴിവാക്കുക, ഭാഗികമായി റദ്ദാക്കുക തുടങ്ങിയ മാറ്റങ്ങളാണുള്ളത്.

വഴിതിരിച്ചുവിടുന്ന സർവീസുകൾ
1. ഇൻഡോർ - കൊച്ചുവേളി എക്സ്പ്രസ്
ഫെബ്രുവരി 24 വൈകിട്ട് 4:45 PM ) ന് ഇൻഡോറിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22645 ഇൻഡോർ - കൊച്ചുവേളി എക്സ്പ്രസ് എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റേഷനുകൾ ഒഴിവാക്കി കോട്ടയം വഴി സർവീസ് നടത്തും.
പകരം എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവയാണ് അധിക സ്റ്റോപ്പുകൾ.
2. ലോകമാന്യ തിലക് - തിരുവനന്തപുരം സെൻട്രൽ
ഫെബ്രുവരി 25 ന് രാവിലെ 11:40 ന് ലോക്മാന്യ തിലക് ടെർമിനസിൽ നിന്ന് പുറപ്പെടുന്ന
ട്രെയിൻ നമ്പർ 16345 ലോകമാന്യ തിലക് ടെർമിനസ് - തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റേഷനുകൾ ഒഴിവാക്കി കോട്ടയം വഴി സർവീസ് നടത്തും.
പകരം എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവയാണ് അധിക സ്റ്റോപ്പുകൾ.
ഭാഗികമായി റദ്ദാക്കിയ സർവീസുകൾ
1. കണ്ണൂർ - ആലപ്പുഴ എക്സ്പ്രസ്
ഫെബ്രുവരി 26 ന് പുലർച്ചെ 05:10 ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16308 - കണ്ണൂർ - ആലപ്പുഴ എക്സ്പ്രസ് എറണാകുളം ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കും. എറണാകുളം ജംഗ്ഷൻ - ആലപ്പുഴ സെക്ഷനിൽ സർവീസ് ഭാഗികമായി റദ്ദാക്കും.
2. ആലപ്പുഴ - കണ്ണൂർ എക്സ്പ്രസ്
ഫെബ്രുവരി 26 ന് വൈകിട്ട് 3:50 ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16307 ആലപ്പുഴ - കണ്ണൂർ എക്സ്പ്രസ് എറണാകുളം ജംഗ്ഷനിൽ നിന്ന് വൈകിട്ട് 5:15 സർവീസ് ആരംഭിക്കും. ആലപ്പുഴ - എറണാകുളം സെക്ഷനിൽ ഭാഗികമായി സർവീസ് റദ്ദാക്കും,
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













