Search
  • Follow NativePlanet
Share
» »റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശന നിയന്ത്രണം, ട്രെയിൻ എത്തിയാൽ മാത്രം കടത്തിവിടും,തിരക്ക് നിയന്ത്രിക്കാൻ റെയിൽവേ

റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശന നിയന്ത്രണം, ട്രെയിൻ എത്തിയാൽ മാത്രം കടത്തിവിടും,തിരക്ക് നിയന്ത്രിക്കാൻ റെയിൽവേ

ട്രെയിൻ വരുന്നത് കാണുമ്പോഴേ പ്ലാറ്റ്ഫോമിലേക്ക് ഓടിയെത്തുന്നത് നമ്മുടെ നാട്ടിലെ പതിവ് കാഴ്ചയാണ്. ആളുകൾ ഇറങ്ങിത്തീരുന്നിനു മുൻപേ തന്നെ കയറുവാൻ തുടങ്ങുന്നതും തിക്കും തിരക്കുമെല്ലാം ഇവിടെ നിത്യസംഭവങ്ങളാണ്. എന്നാൽ രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുവാൻ നടപടികളുമായി വന്നിരിക്കുകയാണ് ഇന്ത്യൻ റെയില്‍വേ.

മഹാകുംഭമേളയുടെ ഭാഗമായി ഡല്‍ഹി റെയിൽവേ സ്റ്റേഷനിലുണ്ടായ തിരക്കിൽ നിരവധി ആളുകൾ മരിക്കാനിടയായ സാഹചര്യത്തിലാണ് റെയില്‍വെ സ്റ്റേഷനുകളില്‍ തിരക്ക് നിയന്ത്രിക്കാന്‍ നടപടികളുമായി റെയില്‍വേ എത്തിയിരിക്കുന്നത്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ക ര്‍മ്മ പദ്ധതി സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ എടുത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Indian Railway Crowed Control Plans

രാജ്യത്തെ ഏറ്റവും തിരക്കേറിയ അറുപത് റെയിൽവേ സ്റ്റേഷനുകളിൽ തിരക്ക് നിയന്ത്രിക്കുന്ന പദ്ധതികളാണ് ആദ്യ ഘട്ടത്തിൽ റെയിൽവേ ലക്ഷ്യമിടുന്നത്. ഇതിനായി ഷനുകള്‍ക്ക് പുറത്ത് സ്ഥിരമായി കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ട്രെയിൻ സ്റ്റേഷനിൽ എത്തിയാൽ മാത്രമേ ആളുകളെ പ്ലാറ്റ്‌ഫോമുകളിലേക്ക് കടത്തിവിടുകയുള്ളൂ. ഇത് പെട്ടന്നുള്ള തിരക്ക് കുറയ്ക്കുവാനും കയറുന്നവരും ഇറങ്ങുന്നവരും തമ്മിലുള്ള തടസ്സങ്ങൾ കുറയ്ക്കുവാനും സാധിക്കും. പ്രധാനപ്പെട്ട മാറ്റം, റിസർവ് ചെയ്ത കണ്‍ഫേം ടിക്കറ്റുള്ള യാത്രക്കാരെ മാത്രമേ പ്ലാറ്റ്‌ഫോമുകളിൽ പ്രവേശിപ്പിക്കുകയുള്ളൂ എന്നതാണ്.

കൂടാതെ,റെയില്‍വേ സ്റ്റേഷന്‍റെ വിവിധ ഭാഗങ്ങളിലുള്ള അനധികൃത പ്രവേശനങ്ങളെല്ലാം അടച്ചിടുകയും ചെയ്യും. മറ്റിടങ്ങളിലൂടെയുള്ള പ്രവേശനം പൂർണ്ണമായും നിരോധിച്ച് അംഗീകൃത സ്ഥലങ്ങളിലൂടെ മാത്രമായിരിക്കും റെയിൽവേ സ്റ്റേഷനിൽ കയറുവാനും ഇറങ്ങുവാനും സാധിക്കുക. സുരക്ഷാ നടപടികളുടെ ഭാഗമായി സ്റ്റേഷനിലും സമീപത്തുള്ള പ്രദേശങ്ങളിലുംല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും.

പരിധിയിൽ കഴിഞ്ഞ ടിക്കറ്റ് നല്കിയത് ഡെൽഹിയിലെ അപകടത്തിന് കാരണങ്ങളിലൊന്നായിരുന്നു. ഇത് ഇല്ലാതാക്കാൻ സ്റ്റേഷന്റെ ശേഷിയും ട്രെയിൻ സര്‍വീസുകളും അടിസ്ഥാനമാക്കി ടിക്കറ്റ് വിൽപ്പന നിയന്ത്രിക്കാനുള്ള അധികാരം സ്റ്റേഷൻ ഡയറക്ടർക്ക് നല്കും. ഇത്തരം അനുമതികൾ നല്കുന്നതും സ്റ്റേഷൻ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ മുതിർന്ന ഉദ്യോഗസ്ഥനെ സ്റ്റേഷൻ ഡയറക്ടറായി നിയമിക്കും.

ഇത് കൂടാതെ,പ്രധാന റെയിൽവേ സ്റ്റേഷനുകളില്‍ വാര്‍ റൂമുകള്‍ സ്ഥാപിക്കും. എല്ലാ വകുപ്പുകളുമായി ചേർന്നു പ്രവർത്തിക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായാണ്
വാര്‍ റൂമുകള്‍ ഉപയോഗിക്കുക.

ഇത് കൂടാതെ, ഫൂട്ട് ഓവര്‍ ബ്രിഡ്ജുകളുടെ വീതി കൂട്ടുവാനും തീരുമാനം ആയിട്ടുണ്ട്. 12 മീറ്റര്‍, ആറു മീറ്റര്‍ വീതികളിലുള്ള പുതിയ ഡിസൈന്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജുകള്‍ റെയില്‍വെ സ്റ്റേഷനുകളിൽ കൊണ്ടുവരും. മഹാകുംഭമേളയുടെ സമയത്ത് ഇത്തരം ഫൂട്ട് ഓവര്‍ ബ്രിഡ്ജുകള്‍ തിരക്ക് നിയന്ത്രിക്കുവാൻ സഹായിച്ചിരുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: train indian railway
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+