Search
  • Follow NativePlanet
Share
» »13 ട്രെയിനുകളിൽ ജനറൽ കോച്ച് എണ്ണം കുറച്ചു, എസി കോച്ചുകൾ കൂട്ടി, യാത്രക്കാര്‌ ഇനി പാടുപെടും...

13 ട്രെയിനുകളിൽ ജനറൽ കോച്ച് എണ്ണം കുറച്ചു, എസി കോച്ചുകൾ കൂട്ടി, യാത്രക്കാര്‌ ഇനി പാടുപെടും...

ട്രെയിൻ യാത്രക്കാരെ ഏറ്റവും ബുദ്ധിമുട്ടിപ്പിക്കുന്ന ഒന്നാണ് തിരക്ക്. അവധികൾ, വാരാന്ത്യങ്ങള്‍, ഉത്സവ സീസണുകൾ ഒക്കെയായാൽ റിസർവ് ചെയ്ത സീറ്റ് പോലും ചിലപ്പോൾ കിട്ടണമെന്നില്ല. എസി സീറ്റുകൾ വരെ ജനറൽ ടിക്കറ്റുകൾ കയ്യടിക്കിയ സംഭവങ്ങളും അനധികൃത യാത്രകളും ഇപ്പോൾ പുതുമയല്ലാതായി മാറി. മുൻകൂട്ടി റിസർവ് ചെയ്ത യാത്രക്കാരുടെ കോച്ചുകളിൽ റിസർവ് ചെയ്യാത്ത ടിക്കറ്റുകളുള്ളവർ കയറി യാത്ര ചെയ്യുന്നത് സമീപകാലത്ത് വീണ്ടും കൂടിയിട്ടുണ്ട്.

ഇപ്പോഴിതാ, റിസർവ് ചെയ്യാത്ത യാത്രക്കാർക്കുള്ള ജനറൽ ക്ലാസ് കോച്ചുകളുടെ എണ്ണം റെയിൽവേ കുറച്ചിരിക്കുകയാണ്. മലയാളികൾ പ്രധാനമായും ആശ്രയിക്കുന്ന ട്രെയിനുകള്‍ ഉൾപ്പെടെ 13 ട്രെയിനുകളിൽ ജനറൽ കോച്ചുകൾ വെട്ടിക്കുറച്ച് പകരം എയർ കണ്ടീഷൻ ചെയ്ത ത്രീ-ടയർ കോച്ചുകൾ സ്ഥാപിച്ചിരിക്കുകയാണ്, ഫെബ്രുവരി 21 മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ വരും.

Indian Railway Cut Down General Coaches In 13 Trains

ചെന്നൈ-മൈസൂരു കാവേരി എക്സ്പ്രസ്, ചെന്നൈ-തിരുവനന്തപുരം മെയിൽ, ചെന്നൈ സെൻട്രൽ-ആലപ്പുഴ സൂപ്പർഫാസ്റ്റ് (എസ്എഫ്) എക്സ്പ്രസ്, കൊച്ചുവേളി-നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ്, എറണാകുളം-വേളങ്കണ്ണി എക്സ്പ്രസ്, ചെന്നൈ-ഈറോഡ് യേർക്കാട് എക്സ്പ്രസ്, ചെന്നൈ സെൻട്രൽ-ഹൈദരാബാദ് ഡെക്കാൻ എസ്എഫ് എക്സ്പ്രസ്, ചെന്നൈ സെൻട്രൽ-നാഗർകോവിൽ എസ്എഫ് എക്സ്പ്രസ്, പുതുച്ചേരി-മംഗളൂരു സെൻട്രൽ എക്സ്പ്രസ്, തുടങ്ങിയ ട്രെയിനുകളിൽ ആണ് ജനറൽ കോച്ചുകളുടെ എണ്ണം കുറച്ചത്

ചെന്നൈ - ഈറോഡ് യേർക്കാട് എക്സ്പ്രസ്, ചെന്നൈ സെൻട്രൽ-ഹൈദരാബാദ് ഡെക്കാൻ എസ്എഫ് എക്സ്പ്രസ്, ചെന്നൈ സെൻട്രൽ-നാഗർകോവിൽ എസ്എഫ് എക്സ്പ്രസ്, പുതുച്ചേരി-മംഗളൂരു സെൻട്രൽ എക്സ്പ്രസ്, വില്ലുപുരം-ഖരഗ്പൂർ എസ്എഫ് എക്സ്പ്രസ്, പുതുച്ചേരി-കന്യാകുമാരി എക്സ്പ്രസ്, ചെന്നൈ സെൻട്രൽ-പാലക്കാട് എക്സ്പ്രസ്, തിരുനെൽവേലി-പുരുലിയ എസ്എഫ് എക്സ്പ്രസ് എന്നീ എട്ട് ട്രെയിനുകളിലെ ജനറൽ കമ്പാർട്ടുമെന്റുകളുടെ എണ്ണം നാലിൽ നിന്ന് മൂന്നായി കുറച്ചു.

അതേസമയം, ചെന്നൈ - മൈസൂരു കാവേരി എക്സ്പ്രസ്, ചെന്നൈ - തിരുവനന്തപുരം മെയിൽ, ചെന്നൈ സെൻട്രൽ - ആലപ്പുഴ സൂപ്പർഫാസ്റ്റ് (എസ്എഫ്) എക്സ്പ്രസ്, കൊച്ചുവേളി - നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ്, എറണാകുളം - വേളാങ്കണ്ണി എക്സ്പ്രസ് എന്നീ അഞ്ച് എക്സ്പ്രസ് ട്രെയിനുകളിലെ നാല് ജനറൽ കമ്പാർട്ടുമെന്റുകളിൽ രണ്ടെണ്ണം വെട്ടി. നിലവിൽ രണ്ട് ജനറൽ കംപാർട്മെന്‍റുകൾ മാത്രമായിരിക്കും ഇതിലുണ്ടാവുക.

മാറ്റുന്ന ജനറൽ കോച്ചുകൾക്ക് പകരം എസി ത്രീ ടയര്‍ കോച്ചുകൾ വരും. സാധാരണക്കാരെയും അവസാന നിമിഷം യാത്രകൾ പ്ലാൻ ചെയ്യുന്നവരെയും സംബന്ധിച്ച് ഇനി ജനറൽ കോച്ചുകളിലെ യാത്ര ദുസഹമാകും. മാത്രമല്ല, ഇനി സ്ലീപ്പർ ക്ലാസ് കോച്ചുകളിലെ തിരക്ക് കൂടുതൽ വർദ്ധിപ്പിക്കുമെന്നും റിസർവ് ചെയ്യാത്ത യാത്രക്കാർ രാത്രിയിൽ റിസർവ് ചെയ്ത കമ്പാർട്ടുമെന്റുകളിൽ കയറേണ്ടിവരുന്നത് യാത്രക്കാർക്കും അധികൃതർക്കും ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും.

അതേസമയം, ന്യൂ ഇന്ത്യാ എക്സ്പ്രസ് റിപ്പോർട്ട് അനുസരിച്ച് നിലവിൽ, രണ്ട് ജനറൽ ക്ലാസ് കോച്ചുകൾ മാത്രമുള്ള ട്രെയിനുകൾക്ക് ഏകദേശം 600 മുതൽ 700 വരെ റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ റെയിൽവേ നൽകുന്നുണ്ട്. എന്നാൽ ഒരേസമയം പരമാവധി 350 യാത്രക്കാരെ ഉൾക്കൊള്ളാനേ കഴിയുകയുള്ളൂ. മാത്രമല്ല, റെയിൽവേയുടെ റേക്ക് സ്റ്റാൻഡേർഡൈസേഷൻ നയം അനുസരിച്ച് ഒരു ട്രെയിനിൽ റിസർവ് ചെയ്യാത്ത കോച്ചുകളുടെ പരമാവധി എണ്ണം രണ്ടിൽ കൂടുവാനും പാടില്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: indian railway train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+