ട്രെയിൻ യാത്രയിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് ആവശ്യനേരത്ത് ടിക്കറ്റ് കിട്ടാത്തതാണ്. സ്ഥിരീകരിക്കാത്ത ടിക്കറ്റ് ഇല്ലാതെ യാത്ര നടത്തുവാൻ സാധിക്കാത്ത അവസരങ്ങളിൽ ട്രെയിൻ യാത്ര വേണ്ടന്നു വയ്ക്കുകയല്ലാതെ മറ്റൊരു വഴിയില്ല. അവധിയോ വാരാന്ത്യമോ ഉത്സവ സീസണോ ഒക്കെയാണെങ്കിൽ ടിക്കറ്റ് കിട്ടുന്ന കാര്യം ആലോചിക്കുകയും വേണ്ട. ഇപ്പോഴിതാ, യാത്രക്കാർക്ക് സന്തോഷിക്കാൻ വകനല്കി, ഇതിനൊരു പരിഹാരം അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.
രാജ്യത്തെ ഏറ്റവും തിരക്കേറിയ റെയിൽവേ റൂട്ടുകളിൽ പത്ത് പുതിയ ട്രെയിൻ സർവീസുകൾ റെയിൽവേ അവതരിപ്പിച്ചു. മുൻകൂർ റിസർവേഷൻ ആവശ്യമില്ലാത്ത 10 പുതിയ ട്രെയിൻ സർവീസുകൾ ഇനി യാത്രകളെ വളരെ എളുപ്പമാക്കും. ആഴ്ചകൾക്കു മുന്നേ തന്നെ ടിക്കറ്റനായി പരിശ്രമിച്ച്പരാജയപ്പെടുന്ന അവസ്ഥ ഇനിയുണ്ടാകാതെ, ഈ ട്രെയിനുകളിൽ റിസർവേഷൻ ടിക്കറ്റുകളില്ലാതെ യാത്ര ചെയ്യാം. റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യുന്ന യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്.

ജനുവരി 21 ചൊവ്വാഴ്ച മുതൽ കൂടുതൽ യാത്രക്കാരുള്ള റൂട്ടുകളിൽ ഇന്ത്യൻ റെയിൽവേ ഈ പത്ത് ട്രെയിനുകൾ ഓടിച്ചു തുടങ്ങി. വിനോദസഞ്ചാരികൾ, സ്ഥിരം യാത്രക്കാർ തുടങ്ങിയവർക്ക് പ്രയോജപ്രദമാകുന്ന റൂട്ടുകളിലാണ് സർവീസ്. പുതിയ സർവീസുകള്, റൂട്ട്, ടിക്കറ്റ് നിരക്ക് എന്നിവയറിയാം.
ഇന്ത്യൻ റെയിൽവേയുടെ 10 പുതിയ ട്രെയിനുകൾ
1. മുംബൈ-പൂനെ സൂപ്പർഫാസ്റ്റ്:
രാവിലെ 7:30-ന് മുംബൈയിൽ നിന്ന് പുറപ്പെട്ട് 11:00-ന് പൂനെയിലെത്തും.
മുംബൈയിൽ നിന്ന് പൂനെയിലേക്കുള്ള ജനറൽ കോച്ചിന് 120 രൂപയും സീറ്റിങ്ങിന് 250 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
2. ഹൈദരാബാദ്-വിജയവാഡ എക്സ്പ്രസ്:
ഹൈദരാബാദിൽ നിന്ന് രാവിലെ 7:30 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2:00 ന് വിജയവാഡയിലെത്തും.
3. ഡൽഹി-ജയ്പൂർ എക്സ്പ്രസ് ഡൽഹിയിൽ നിന്ന് രാവിലെ 6:00 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:30 ന് ജയ്പൂരിലെത്തും.
ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്കുള്ള ജനറൽ കോച്ചിന് 150 രൂപയും സീറ്റിങ്ങിന് 300 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
4. ലക്‌നൗ-വാരാണസി എക്‌സ്‌പ്രസ്:
ലക്‌നൗവിൽ നിന്ന് രാവിലെ 7:00 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:30 ന് വാരാണസിയിലെത്തും.
5. കൊൽക്കത്ത-പട്‌ന ഇന്‍റർസിറ്റി:
കൊൽക്കത്തയിൽ നിന്ന് രാവിലെ 5:00 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2:00 ന് പട്‌നയിലെത്തും.
കൊൽക്കത്തയിൽ നിന്ന് പട്‌നയിലേക്ക് ജനറൽ കോച്ചിന് 200 രൂപയും സീറ്റിങ്ങിന് 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
6. അഹമ്മദാബാദ്-സൂറത്ത് ഫാസ്റ്റ്:
അഹമ്മദാബാദിൽ നിന്ന് രാവിലെ 7:00 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12:30 ന് സൂറത്തിൽ എത്തിച്ചേരും.
7. പട്‌ന-ഗയ എക്സ്പ്രസ്:
പട്‌നയിൽ നിന്ന് രാവിലെ 6:00 ന് പുറപ്പെട്ട് രാത്രി 9:30 ന് ഗയയിൽ എത്തും.
8. ജയ്പൂർ-അജ്മീർ ഫാസ്റ്റ്:
ജയ്പൂരിൽ നിന്ന് രാവിലെ 8:00 ന് പുറപ്പെട്ട് രാത്രി 11:30 ന് അജ്മീറിലെത്തും.
9. ചെന്നൈ-ബാംഗ്ലൂർ എക്സ്പ്രസ്: ചെന്നൈയിൽ നിന്ന് രാവിലെ 8:00 ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 3:30 ന് ബാംഗ്ലൂരിലെത്തും.
10. ഭോപ്പാൽ-ഇൻഡോർ ഇൻ്റർസിറ്റി രാവിലെ 6:30 ന് ഭോപ്പാലിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12:00 ന് ഇൻഡോറിലെത്തും.
ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുവാൻ
ഈ ട്രെയിനുകളിൽ യാത്ര ചെയ്യുന്നതിന് മൂന്ന് തരത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
1. യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷൻ കൗണ്ടറിൽ നിന്ന് ജനറൽ ടിക്കറ്റ് വാങ്ങി ബുക്ക് ചെയ്യാം.
2. യുടിഎസ് (അൺ റിസർവ്ഡ് ടിക്കറ്റിംഗ് സിസ്റ്റം) ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം.
3. ജനസേവാ കേന്ദ്രം വഴി.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













