Search
  • Follow NativePlanet
Share
» »യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.. മെയ് 8 മുതൽ 30 വരെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം, റദ്ദാക്കിയ ട്രെയിനുകള്‍

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.. മെയ് 8 മുതൽ 30 വരെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം, റദ്ദാക്കിയ ട്രെയിനുകള്‍

കേരളത്തിൽ വീണ്ടും ട്രെയിൻ ഗതാഗതത്തിൽ ഭാഗികമായ നിയന്ത്രണം വരുന്നു. മാവേലിക്കര- ചെങ്ങന്നൂർ റൂട്ടിലെ റെയിൽവേ പാലങ്ങളിലെ അറ്റുകുറ്റപ്പണികളുമായി ബന്ധപ്പെട്ട് മെയ് 8 മുതൽ 30 വരെ നിരവധി ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. തിരുവനന്തപുരം ഡിവിഷനു കീഴിലുള്ള ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇതുകൂടാതെ ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. മേയ് 8, 15 തിയതികളിൽ സ്പെഷ്യൽ സർവീസ് ഷെഡ്യൂൾ ചെയ്തിരുന്ന എറണാകുളം- ഗുരുവായൂർ എക്സ്പ്രസ് യാത്ര പൂര്‍ണ്ണമായും റദ്ദാക്കി. റദ്ദാക്കിയ ട്രെയിനുകളെക്കുറിച്ചും മാറിയ സമയത്രമത്തെക്കുറിച്ചും വായിക്കാം

 Trains Cancelled Partially In Kerala Till May 30

PC: Kingsley Jebaraj/ Unspalsh

മെയ് 8, 15 തിയതികളിൽ റദ്ദാക്കിയ ട്രെയിനുകൾ

നിലമ്പൂർ റോഡ്- കോട്ടയം ട്രെയിൻ സർവീസ് അങ്കമാലി വരെ മാത്രം.
കണ്ണൂർ-എറണാകുളം എക്സ്പ്രസ് തൃശൂരിനും എറണാകുളത്തിനും ഇടയിൽ സർവീസ് അവസാനിപ്പിക്കും .
തിരുവനന്തപുരം-ഗുരുവായൂർ എക്സ്പ്രസ് കോട്ടയത്ത് സർവീസ് അവസാനിപ്പിക്കും.
മെയ് 15ന് തിരുവനന്തപുരം- എറണാകുളം വഞ്ചിനാട് എക്സ്പ്രസിന്റെ സര്‍വീസ് തൃപ്പൂണിത്തുറയിൽ അവസാനിപ്പിക്കും.

മെയ് 8 - 30 തിയതികളിൽ ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

കൊല്ലത്തുനിന്ന് പുറപ്പെടുന്ന കൊല്ലം - എറണാകുളം സ്പെഷ്യൽ മെമു ഭാഗികമായി റദ്ദാക്കി. 7, 10, 12, 14, 17, 19, 21, 22, 24, 26, 28, 29, 31 തിയതികളിലാണ് നിയന്ത്രണം.
എറണാകുളം - കൊല്ലം മെമു എക്സ്പ്രസ്സ് മെയ് 30 വരെ കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
മെയ് 9,16 തിയതികളിൽ ​ഗുരുവായൂരിൽ നിന്ന് യാത്ര പുറപ്പെടുന്ന ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് എറണാകുളത്തു നിന്നും രാവിലെ 5.20ന് പുറപ്പെടും
മെയ് 8, 26, 28, 29,30,31 തിയതികളിൽ പുറപ്പെടുന്ന ചെന്നൈ എ​ഗ്മൂർ- ​ഗുരുവായൂർ എക്സ്പ്രസ് കോട്ടയം വഴിയാകും പോവുക. എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കില്ല. പകരം കോട്ടയത്ത് സ്റ്റോപ്പ് ലഭ്യമാക്കിയിട്ടുണ്ട്.

മെയ് 8 , 15 തിയതികളിൽ പുറപ്പെടുന്ന ട്രെയിനുകളിലെ സമയമാറ്റം

തിരുവനന്തപുരത്തുനിന്ന് വൈകിട്ട് 3.45ന് പുറപ്പെടുന്ന തിരുവനന്തപുരം-വെരാവൽ പ്രതിവാര എക്സ്പ്രസ് വൈകിട്ട് 7.40നാകും പുറപ്പെടുക.
കൊച്ചുവേളിയിൽ നിന്ന് വൈകിട്ട് 4.45നു പുറപ്പെടുന്ന കൊച്ചുവേളി- മൈസൂരു എക്സ്പ്രസ് രാത്രി 8.00ന് ആയിരിക്കും പുറപ്പെടുക.
തിരുവനന്തപുരത്തുനിന്ന് വൈകിട്ട് 4.55ന് പുറപ്പെടേണ്ട തിരുവനന്തപുരം-ഷാലിമാർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് രാത്രി 10. 15നാകും യാത്ര തുടങ്ങുന്നത്.
എറണാകുളത്തുനിന്ന് രാത്രി 10.30ന് തിരിക്കുന്ന എറണാകുളം- കാരയ്ക്കൽ എക്സ്പ്രസ് രാത്രി 11.50നാകും പുറപ്പെടുന്നത്.
കൊച്ചുവേളിയിൽ നിന്ന് വൈകിട്ട് 5.00ന് തിരിക്കേണ്ട കൊച്ചുവേളി- യശ്വന്ത്പൂർ ​ഗരീബ്രഥ് എക്സ്പ്രസ് കൊച്ചുവേളിയിൽ നിന്ന് രാത്രി 8.10ന് പുറപ്പെടും.
തിരുവനന്തപുരത്തുനിന്ന് വൈകിട്ട് 5.15 ന് പുറപ്പെടേണ്ട തിരുവനന്തപുരം- എം ജി ആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 1.30 മണിക്കൂർ വൈകിയാകും പുറപ്പെടുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+