യാത്രകൾക്ക് ഇനി മണിക്കൂറുകളുടെ കഥയില്ല. വെറും മിനിറ്റുകൾക്കുള്ളിൽ ലക്ഷ്യസ്ഥാനത്തെത്താം. അധികം കാത്തിരിക്കേണ്ടി വരില്ല ഇനിയെന്നാണ് വാർത്തകൾ. ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ രാജ്യം തദ്ദേശീയമായി നിര്‍മിക്കുവാൻ ഒരുങ്ങുന്നുവെന്നാണ് പുറത്തുവന്ന വാർത്തകൾ. രണ്ട് ചെയര്‍-കാര്‍ ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍മിക്കുന്നതിനായി ഇന്റഗ്രല്‍ കോച്ച് ഫാക്ടറി(ഐസിഎഫ്) സെപ്റ്റംബര്‍ അഞ്ചിന് ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ട്രെയിനുകള്‍ ബംഗളുരുവിലെ ബിഇഎംഎല്‍ പ്ലാന്റില്‍ നിര്‍മിക്കുമെന്നാണ് വാർത്ത,

നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എന്‍എച്ച്എസ്ആര്‍സിഎല്‍) വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍വേ ഇടനാഴിയിലാണ് (എംഎഎച്ച്എസ്ആര്‍ )ഈ ട്രെയിനുകള്‍ സര്‍വീസ് നടത്തുക. രണ്ടു വര്‍ഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം എന്ന് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ജനറല്‍ മാനേജര്‍ യു. സുബ്ബറാവു പറഞ്ഞു. സ്റ്റെയിൻലെസ് സ്റ്റീൽ പുറംചട്ടയില്‍ ആയിരിക്കും ഇവ നിർമ്മിക്കുക.
. ബി ഇ എം എല്ലും മേധ സെർവോ ഡ്രൈവ്‌സ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നായിരിക്കും ട്രെയിനിന്റെ നിര്‍മാണം നടത്തുകയെന്ന് ധനം ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. ബിഇഎംഎല്ലിന്റെ കാര്‍ബോഡി നിർമ്മിക്കാനുള്ള കഴിവും മേധയുടെ പ്രൊപ്പല്‍ഷന്‍ സിസ്റ്റം വൈദഗ്ധ്യവും ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. ഇതുവഴി യൂറോപ്യൻ നിലവാരം പുലർത്തുന്ന ഹൈ-സ്പീഡ് ട്രെയിൻ തദ്ദേശീയമായി നിർമിക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.
നേരത്തെ ജാപ്പനീസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഷിന്‍കാന്‍സെന്‍ ഇ-5 ട്രെയിനുകളാണ് മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍വേ ഇടനാഴിയിൽ ഉപയോഗിക്കുവാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇവയുടെ വില അധികമായതിനാൽ ആണ് ട്രെയിനുകൾ തദ്ദേശീയമായി നിർമ്മിക്കുവാൻ റെയിൽവേ തീരുമാനിച്ചത്. 2026 ഡിസംബറോടെ മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയുള്ള ആദ്യ ട്രെയിന്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംഎഎച്ച്എസ്ആര്‍ ലൈനിലെ സൂറത്ത്-ബിലിമോറ സെക്ഷനിലാകും പരീക്ഷയോട്ടം നടക്കുക.
ഒരു ട്രെയിനിന് 200 മുതൽ 250 കോടി രൂപ വരെയാണ് പ്രതീക്ഷിക്കുന്ന നിര്‍മാണ ചെലവ്.
സ്റ്റാൻഡേർഡ് 3+2 സീറ്റിംഗ് ക്രമീകരണമുള്ള ഏഴ് ട്രെയിന്‍ ബോഗികളും 2+2 സീറ്റുകളുള്ള ഒരു എക്സിക്യൂട്ടീവ് ബോഗിയും ട്രെയിനിലുണ്ടാകും. ട്രെയിനിന്റെ സീറ്റിംഗ് കപ്പാസിറ്റി 174 ആയിരിക്കും. യാത്രക്കാരുടെ ആവശ്യങ്ങള്‍ അനുസരിച്ച് ട്രെയിനിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












