വിടർന്നു നിൽക്കുന്ന ട്യൂലിപ് പുഷ്പങ്ങളോട് നമുക്കെന്നും ഒരു കൗതുകമാണ്. അത്ര എളുപ്പത്തിലൊന്നും കാണാൻ കിട്ടാത്ത കാഴ്ചയായതിനാലാണോ അതോ അതിന്‍റെ മനോഹാരിതയാണോ എന്നറിയില്ലെങ്കിലും ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിൽ കയറിപ്പറ്റുന്ന കാഴ്ചയാണ് ട്യൂലിപ് പുഷ്പങ്ങളുടേത്. ഇപ്പോഴിതാ ഈ കാഴ്ച അതിന്‍റേതായ എല്ലാ ഭംഗിയിലും കാണാൻ അവസരമൊരുങ്ങുകയാണ്.
ഏഷ്യയിലെ ഏറ്റവും വലിയ ട്യൂലിപ് ഗാർഡനുകളിലൊന്നായ ശ്രീനഗറിലെ ഇന്ദിരാ ഗാന്ധി മെമ്മോറിയല‍് ട്യൂലിപ് ഗാർഡൻ സഞ്ചാരികൾക്കായി തുറക്കുകയാണ്. മാർച്ച് 23 ശനിയാഴ്ച മുതൽ ട്യൂലിപിന്‍റെ അതിമനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ ഇവിടേക്ക് വരാം. ദാൽ തടാകത്തിനും സബർവാൻ കുന്നുകൾക്കുമിടയിൽ സ്ഥിതി ചെയ്യുന്ന ഈ ഉദ്യാനം ശ്രീനഗറിലെ ഏറ്റവും മനോഹരമായ കാഴ്ച കൂടിയാണ്.

ഒന്നിനൊന്ന് വ്യത്യസ്തമായ ട്യൂലിപ് പുഷ്പങ്ങളുടെ വൈവിധ്യമാർന്ന കാഴ്ചകളാണ് ഉദ്യാനത്തിൽ ഒരുക്കിയിട്ടുള്ളത്, 68 ഇനം ട്യൂലിപ് പുഷ്പങ്ങളാണ് ഇവിടെയുള്ളത്യ ഇത്തവണത്തെ ട്യൂലിപ് ഫെസ്റ്റിവലിന്‍റെ ഭാഗമായി അഞ്ച് പുതിയ ഇനങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
55 ഹെക്ടർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്യൂലിപ് ഗാർഡനിൽ 17 ലക്ഷം തുലിപ് ബൾബുകളാണ് ഉള്ളത്. ഇതിൽ രണ്ടു ലക്ഷത്തോളം പൂക്കൾ ഈ വര്‍ഷം കൂട്ടിച്ചേർത്തതാണ്.
ട്യൂലിപ് പുഷ്പങ്ങൾ മാത്രമല്ല, വ്യത്യസ്തങ്ങളായ നിരവധി പുഷ്പങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഹയാസിന്ത്സ്, ഡാഫോഡിൽസ്, മസ്കറി, സൈക്ലമെൻസ് എന്നിങ്ങനെ കൗതുകം നിറഞ്ഞ പൂക്കളുടെ കാഴ്ചയും കാണാം. കണ്ടു പോകാം എന്നതിനേക്കാൾ ഓരോ പൂക്കളെയും അതിന്‍റെ ഏറ്റവും ഭംഗിയിൽ ആസ്വദിച്ച് പോകാം എന്ന പ്രത്യേകതയും ഉണ്ട്.
2007 ലാണ് ഈ പൂന്തോട്ടം സഞ്ചാരികൾക്കായി സമർപ്പിച്ചത്. അന്നുമുതൽ ഇന്നു വരെ കാശ്മീരിന്റെ ടൂറിസത്തിൽ സവിശേഷമായ ഒരു പ്രാധാന്യം ഈ പ്രദേശത്തിനുണ്ട്. 2022 ൽ 3.6 ലക്ഷം ആളുകൾ ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്യൂലിപ് ഗാർഡൻ സന്ദര്‍ശിച്ചപ്പോൾ 2023 ൽ 3.65 ലക്ഷം പേരാണ് ഇവിടെ എത്തിയത്. വിവിധ ഭാഷകളിലെ സിനിമാ ഷൂട്ടുകളും ഇവിടെ നടക്കുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











