Search
  • Follow NativePlanet
Share
» »ട്രെയിൻ ടിക്കറ്റ് ഇപ്പോൾ‍ ബുക്ക് ചെയ്യാം, പണം പിന്നെ നല്കാം, പേടിഎമ്മിനൊപ്പം സഹകരിച്ച് ഐആർസിടിസി

ട്രെയിൻ ടിക്കറ്റ് ഇപ്പോൾ‍ ബുക്ക് ചെയ്യാം, പണം പിന്നെ നല്കാം, പേടിഎമ്മിനൊപ്പം സഹകരിച്ച് ഐആർസിടിസി

ഇന്ന് ഓൺലൈൻ സേവനങ്ങളുടെ കാലമാണ്. വീട്ടിലേക്കുള്ള പലചരക്കു സാധനങ്ങൾ മേടിക്കുന്നതു മുതൽ വസ്ത്രങ്ങൾ വാങ്ങുന്നതിനും യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനം നമ്മൾ ഓൺവൈൻ സേവനങ്ങളെ ആശ്രയിക്കുന്നു. ക്യൂ നിന്ന് സാധനങ്ങൾ വാങ്ങുന്നതും റെയിൽ വേ ടിക്കറ്റ് എടുക്കുന്നതും കുറച്ചെങ്കിലും ആളുകൾക്ക് ചിന്തിക്കുവാൻ പോലും കഴിയാത്ത കാര്യമായി മാറിയിട്ടുണ്ട്.

ഇപ്പോഴിതാ, ട്രെയിൻ യാത്രാ രംഗത്ത് വൻ മാറ്റങ്ങുമായി ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനും (ഐ ആർ സി ടി സി) വന്നിരിക്കുകയാണ്. തത്സമയം ടിക്കറ്റിനായി പണം മുടക്കുവാൻ സാധിക്കാത്തവർക്ക് വ്യക്തിഗത ആവശ്യങ്ങൾക്കായുള്ള ക്രെഡിറ്റ് ലൈൻ ആപ്പായ CASHe-യുമായി ഔദ്യോഗികമായി സഹകരിച്ചു ട്രാവൽ നൗ, പേ ലേറ്റർ പദ്ധതിയാണിത്.
ഐആർസിടിസിയുടെ ട്രാവൽ ആപ്പ് ആയ ഐആർസിടിസി റെയിൽ കണക്റ്റിൽ Now Pay Later (TNPL) പേയ്മെന്റ് ഓപ്ഷനും റെയിൽവേ കൊണ്ടുവന്നിട്ടുണ്ട്.

 IRCTC: Buy Now, Pay Later For Train Tickets With Paytm

ഇതനുസരിച്ച് യാത്രക്കാർക്ക് തങ്ങളുടെ ടിക്കറ്റിന്റെ തുക അവർക്ക് താങ്ങുവാൻ കഴിയുന്ന ഇഎംഐ ആക്കി മാറ്റി, അവർക്ക് സൗകര്യപ്രദമായ രീതിയിൽ മൂന്നു മാസം മുതൽ ആറു മാസം വരെയുള്ള തവണകളായി തിരിച്ചടയ്ക്കുവാനുള്ള സൗകര്യമാണ് ഇതുവഴി യാത്രക്കാർക്ക് ലഭിക്കുന്നത്. പലിശരഹിത ക്രെഡിറ്റ് ആണ് പേടിഎം നല്കുന്നത്.

ഇപ്പോൾത്തന്നെ ഐആർസിടിസിയുടെ ആപ്പിലേക്ക് പേടിഎം പോസ്റ്റ്പെയ്ഡ് സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളതിനാൽ പേടിഎം ഉപയോക്താക്കൾക്ക് ഐ ആർ സി ടി സി ടിക്കറ്റിംഗ് സേവനങ്ങളിൽ ബുക്ക് നൗ , പേ ലേറ്റർ ഓപ്ഷൻ പ്രയോജനപ്പെടുത്താമെന്നും അറിയിച്ചിട്ടുണ്ട്. അതായത്, പേ ടിഎം പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്ക് അവരുടെ യാത്രകൾ ആദ്യം ആസ്വദിച്ച് പിന്നീട് മാത്രമേ അതിന്റെ പണം അടയ്ക്കേണ്ടതിനെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂ.

നിലവിൽ പേടിഎം പോസ്റ്റ്‌പെയ്ഡ് റെയിൽ യാത്രക്കാർക്ക് ഐആർസിടിസി പോർട്ടൽ വഴി ടിക്കറ്റ് ബുക്ക് ചെയ്യുവാനും ബുക്കിംഗ് തുക പിന്നീട് അടയ്ക്കാനുള്ള ഓപ്ഷനും ലഭ്യമാക്കിയിട്ടുണ്ട്. നേരത്തെ തന്നെ പേടിഎം ടിക്കറ്റ് ബുക്കിംഗ് മുതൽ യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുന്നതിനും ഷോപ്പിങ്ങിനും ബൈ നൗ, പേ ലേറ്റർ സേവനം ലഭ്യമാക്കിയിരുന്നു. ഇപ്പോൾ റെയിൽവേ ടിക്കറ്റ് ബുക്കിങ്ങിന് പേ ടി എം പോസ്റ്റ് പെയ്ഡ് വഴി 30 ദിവസത്തേക്ക് നിങ്ങൾക്ക് 60,000 രൂപയാണ് ക്രെഡിറ്റായി നല്കുന്നത്. എന്നാൽ ഇതിൽ ശ്രദ്ധിക്കേണ്ടത്, ഓരോ ബില്ലിംഗ് സൈക്കിളിന്റെയും അവസാനം ഉപയോഗിച്ച തുകയായിരിക്കും ബില്ലിൽ വരുന്നത് എന്നതാണ്. ഈ തുക നിങ്ങൾ മുഴുവനായും നിങ്ങൾ അടയ്‌ക്കേണ്ടി വരും. പലിശ രഹിത ക്രെഡിറ്റ് ആണിത്.

 IRCTC: Buy Now, Pay Later For Train Tickets With Paytm

എങ്ങനെ പേടിഎം പോസ്റ്റ്പെയ്ഡ് ഉപയോഗിക്കാം

വളരെ എളുപ്പത്തിൽ സാധാരണ ഐആർസിടിസി സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നതുപോലെ തന്നെ ബുക്ക് ചെയ്ത് പേയ്മെന്റ് നടത്തേണ്ടപ്പോഴാണ് പേ ലേറ്റർ തിരഞ്ഞെടുക്കേണ്ടത്.
സ്റ്റെപ്പ് 1
ആദ്യം, നിങ്ങൾ ഐ ആർ സി ടി സി ഔദ്യോഗിക പോർട്ടലിൽ അല്ലെങ്കിൽ ഐ ആർ സി ടി സി യുടെ ഔദ്യോഗിക മൊബൈൽ ആപ്പിൽ നിങ്ങളുടെ യൂസർ നെയിം, പാസ്വേർഡ് എന്നിവ കൊടുത്ത് ലോഗ് ഇൻ ചെയ്യണം.
സ്റ്റെപ്പ് 2
തുടർന്ന്, നിങ്ങൾ യാത്രയുടെ ലക്ഷ്യസ്ഥാനം, തീയതി, പോകുന്ന ആളുകളുടെ വിവരങ്ങൾ മുതലായവ വിശദാംശങ്ങൾ നല്കി, ടിക്കറ്റ് ബുക്ക് ചെയ്യുക.
സ്റ്റെപ്പ് 3
ഇനി പേയ്മെന്റ് നടത്തുകയാണ് ചെയ്യേണ്ടത്. പേയ്‌മെന്റ് വിഭാഗത്തിലേക്ക് പോയി ഇവിടെ കാണുനന് ഓപ്ഷനിൽ നിന്നും 'പേ ലേറ്റർ' ക്ലിക്ക് ചെയ്യുക. തുടർന്നു വരുന്ന പേടിഎം പോസ്റ്റ്പെയ്ഡ് തിരഞ്ഞെടുത്ത് നിങ്ങളുടെ പേടിഎം ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
തുടർന്ന്, ഒടിപി . ഇത്രയും ചെയ്യുന്നതോടെ പേ ലേറ്റർ വഴിയുള്ള ടിക്കറ്റ് ബുക്കിങ് പൂർത്തിയാകും.

യാത്രാ രംഗത്ത് കഴിഞ്ഞ കുറച്ചു നാളുകളായി ബുക്ക് നൗ, പേ ലേറ്റർ സംവിധാനം നിലനിൽക്കുന്നുണ്ട്. പല ട്രാവൽ കമ്പനികളും ക്രെഡിറ്റ് കാർഡുകളും നല്കുന്ന ഈ സൗകര്യം പ്രയോജനപ്പെടുത്തി, നിരവധി ആളുകള്‍ തങ്ങളുടെ സ്വപ്ന യാത്ര സഫലീകരിക്കുന്നുമുണ്ട്. വിദേശയാത്രകൾക്കായി ഇടനടി, വലിയൊരു തുക കണ്ടെത്തുവാൻ സാധിക്കാത്തവരാണ് ഈ സൗകര്യം ഉപയോഗിക്കുന്നവരിൽ കൂടുതലും. ലളിതമായ ഇഎംഐ സൗകര്യം, കുറഞ്ഞ പലിശ തുടങ്ങി പല ആനുകൂല്യങ്ങളും കമ്പനികൾ ഉപഭോക്താക്കൾക്കായി നല്കുന്നുമുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: irctc travel news indian railway
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+