Search
  • Follow NativePlanet
Share
» »ട്രെയിൻ യാത്രയിലെ ഭക്ഷണം ഇനിയൊരു പ്രശ്നമല്ല! വെറും 20 രൂപയ്ക്ക് വയറു നിറയെ കഴിക്കാം..ഐആർസിടിസി എക്കണോമി മീൽ

ട്രെയിൻ യാത്രയിലെ ഭക്ഷണം ഇനിയൊരു പ്രശ്നമല്ല! വെറും 20 രൂപയ്ക്ക് വയറു നിറയെ കഴിക്കാം..ഐആർസിടിസി എക്കണോമി മീൽ

ട്രെയിൻ യാത്രകളിലെ ഏറ്റവും വലിയ ബുദ്ധിമുട്ട് നല്ല ഭക്ഷണം ലഭിക്കുവാനാണ്. പൊതുവേ ട്രെയിനിൽ അത്യാവശ്യം നീണ്ട യാത്രയാണെങ്കിൽ വേണ്ട ഭക്ഷണം കയ്യിൽ കരുതും. എന്നാൽ എന്നാൽ അതിനു കളിയാത്ത സാഹചര്യങ്ങളിൽ ട്രെയിനിൽ നിന്ന സ്റ്റേഷനിൽ നിന്നോ ലഭിക്കുന്ന ഭക്ഷണം ആശ്രയിക്കുകയേ നിവർത്തിയുള്ളൂ. പക്ഷേ, ട്രെയിനിലെ പാൻട്രിയിൽ നിന്നാണെങ്കിലും സ്റ്റേഷനില് നിന്നാണെങ്കിലും പല കാരണങ്ങളാൽ ഭക്ഷണം കഴിക്കാൻ യാത്രക്കാർക്ക് ഒരു വിമുഖതയുണ്ട്.

വൃത്തിയില്ലായ്മയും പലപ്പോഴും കേൾക്കുന്ന പരാതികളും ഒക്കെ ട്രെയിൻ ഭക്ഷണത്തെ ആളുകളിൽ നിന്നകറ്റുന്നു. ഇപ്പോഴിതാ, യാത്രക്കാർക്ക് സന്തോഷം നല്കുന്ന ഒരു വാർത്തയാണ് ഐആർസിടിസി പുറത്തു വിട്ടിരിക്കുന്നത്. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ യാത്രക്കാർക്കാി 'ഇക്കണോമി മീൽസ്' അവതരിപ്പിച്ചിരിക്കുകയാണ്. രാജ്യത്തെ തെരഞ്ഞെടുത്ത സ്റ്റേഷനുകളിൽ യാത്രക്കാർക്ക് പ്രത്യേക ഭക്ഷണം, താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുന്ന പദ്ധതിയാണിത്. വെറും 20 രൂപാ ചെലവിലാണ് റെയിൽവേ യാത്രക്കാര്‍ക്ക് ഭക്ഷണം നല്കുക.

IRCTC Economy Meals At Just 20 Rupess Especially For General Second Class

സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നവരെ ഉദ്ദേശിച്ച് അവരുടെ ബജറ്റിന് അനുയോജ്യമായ വിധത്തിൽ വൃത്തിയും ഗുണനിലവാരവും ഉള്ള ഭക്ഷണം യാത്രക്കാർക്ക് നല്കുക എന്നതാണ് ലക്ഷ്യം. ഓൺബോർഡ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഐആർസിടിസിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി ആരംഭിച്ച 'എക്കണോമി മീൽസ്' യാത്രക്കാർക്ക് പോക്കറ്റ്-ഫ്രണ്ട്ലി മീൽ ചോയ്‌സുകൾ നൽകുന്നതിന് ലക്ഷ്യമിടുന്നു.

റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ സെക്കൻഡ് ക്ലാസ് കോച്ചുകൾക്ക് സമീപമുള്ള കൗണ്ടറുകളിലാണ് ഈ എക്കണോമി മീലും ഭക്ഷണവും ലഭ്യമാകുന്നത്. നിലവ്ൽ 100 സ്റ്റേഷനുകളിൽ ഏകദേശം 150 കൗണ്ടറുകളിലും ആയി എക്കണോമി മീൽസ് ലഭ്യമാണ്. ഈ കൗണ്ടറുകളിൽ ലഭ്യമായ രണ്ട് ഭക്ഷണ ഓപ്ഷനുകളിൽ നിന്ന് യാത്രക്കാർക്ക് തിരഞ്ഞെടുക്കാം: 20 രൂപ വിലയുള്ള 'ഇക്കണോമി മീൽസ്', 50 രൂപ വിലയുള്ള 'സ്നാക്ക് മീൽസ്' എന്നിവയാണിത്.

റിസർവ് ചെയ്യാത്ത കമ്പാർട്ട്‌മെൻ്റുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന വിധത്തിലാണ് കൗണ്ടറുകളുടെ ക്രമീകരണം. ശുചിത്വവും പോഷകസമൃദ്ധവുമായ ഭക്ഷണം സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.

ദക്ഷിണ റെയില്‍വേ 34 സ്‌റ്റേഷനുകളില്‍ പ്രത്യേക ഭക്ഷണ കൗണ്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ചെന്നൈ ഡിവിഷനില്‍ 5 സ്‌റ്റേഷനുകളിലും തിരുച്ചിറപ്പള്ളി ഡിവിഷനില്‍ 3 സ്‌റ്റേഷനുകളിലും സേലം ഡിവിഷനില്‍ 4 സ്‌റ്റേഷനുകളിലും മധുര ഡിവിഷനില്‍ 2 സ്‌റ്റേഷനുകളിലും പാലക്കാട് ഡിവിഷനില്‍ 9 സ്‌റ്റേഷനുകളിലും തിരുവനന്തപുരം ഡിവിഷനില്‍ 11 സ്‌റ്റേഷനുകളിലും യാത്രക്കാര്‍ക്ക് ഈ ഭക്ഷണ കൗണ്ടറുകള്‍ ലഭ്യമാകും.

ജനതാ ഖാന: പൂരി (7 പൂരി, 175 ഗ്രാം), ബാജി (150 ഗ്രാം) വില: 20 രൂപ

അരി അടിസ്ഥാനമാക്കിയുള്ള ഇക്കോണമി മീല്‍: കേര്‍ഡ് റാസ്, ലെമൺ റൈസ്, പുളി അരി (200 ഗ്രാം) വില: 20 രൂപ

സ്‌നാക്ക് മീല്‍: ദക്ഷിണേന്ത്യന്‍ അരി വിഭവങ്ങള്‍ (350 ഗ്രാം) വില: 50 രൂപ

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+