വാരാന്ത്യം ആഘോഷിക്കാൻ ബെംഗളൂരുവിലേക്കോ അല്ലെങ്കിൽ കര്‍ണ്ണാടകയിലെ മറ്റേതെങ്കിലും ഭാഗങ്ങളിലേക്കോ യാത്രകൾ പ്ലാൻ ചെയ്യുന്നുണ്ടോ? എങ്കിൽ ശനിയാഴ്ചത്തെ യാത്ര മാറ്റിവെക്കാം. മാർച്ച് 22 ശനിയാഴ്ച കർണ്ണാടകയിൽ സമ്പൂർണ്ണ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. കന്നഡ അനുകൂല സംഘടനകനകൾ ചേർന്ന് പ്രഖ്യാപിച്ച കർണാടക ബന്ദ് രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണിവരെ 12 മണിക്കൂർ നീണ്ടു നിൽക്കും.
മറാത്തി ഭാഷ സംസാരിക്കാത്തതിന് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (കെഎസ്‌ആർടിസി) ബസ് കണ്ടക്ടറെ ബെലഗാവിയിൽ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് മാർച്ച് 22 ശനിയാഴ്ച കന്നഡ അനുകൂല ഗ്രൂപ്പുകൾ സംസ്ഥാനവ്യാപകമായിർ ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. . ഹിന്ദി അടിച്ചേൽപ്പിക്കൽ, മറാത്തി ആക്രമണം, കലാസ-ബന്ദൂരി പദ്ധതിക്കായുള്ള ദീർഘകാല ആവശ്യം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാണിച്ച് മുതിർന്ന ആക്ടിവിസ്റ്റ് വാട്ടാൽ നാഗരാജിന്റെ നേതൃത്വത്തിലാണ് ബന്ദ് നടക്കുക.
എല്ലാ മേഖലകളിലുമുള്ള ആളുകളും ബന്ദിൽ പങ്കെടുക്കണമെന്ന് ബന്ദ് അനുകൂലികൾ അഭ്യർത്ഥിച്ചിട്ടുണ്ട്. കർഷകർ, തൊഴിലാളികൾ, ഡ്രൈവർമാർ, മറ്റ് തൊഴിലാളികൾ എന്നിവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഒരു ദിവസത്തെ ജോലി നിർത്തിവയ്ക്കാൻ അവർ ആവശ്യപ്പെട്ടു. ആശുപത്രികൾ, പാൽ വിതരണം തുടങ്ങിയ അവശ്യ സേവനങ്ങൾ തുടരും, എന്നാൽ മറ്റ് മിക്ക സേവനങ്ങളും അടച്ചിടുമെന്ന് പ്രതീക്ഷിക്കുന്നു.

ബസുകൾ ഓടുമോ?
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസുകൾ സർവീസ് നടത്തുന്ന കാര്യത്തിൽ അന്തിമതീരുമാനം ആയിട്ടില്ലെങ്കിലും കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനെയും (കെഎസ്‌ആർടിസി) ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനെയും (ബിഎംടിസി) പ്രതിനിധീകരിക്കുന്ന അസോസിയേഷനുകൾ കർണ്ണാടക ബന്ദിനെ അനുകൂലിക്കുന്ന സാഹചര്യത്തിൽ ബസ് സർവീസുകൾ പൂർണ്ണമായല്ലെങ്കിലും മുടങ്ങുവാനുള്ള സാധ്യതയുണ്ട്.
പരീക്ഷകൾ മാറ്റിവെച്ചോ
ബോർഡ് പരീക്ഷകൾ ഉൾപ്പെടെ നിരവധി പരീക്ഷകൾ നടക്കുന്ന സമയമായതിനാൽ കർണ്ണാടക ബന്ദ് വാർത്ത രക്ഷിതാക്കളെയും കുട്ടികളെയും ആശങ്കയിലാക്കിയിട്ടുണ്ട്. അതേസമയം, ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബന്ദിന് ധാർമ്മിക പിന്തുണ അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും ബന്ദ് നടക്കുന്നത് ശനിയാഴ്ചയായതിനാൽ സ്കൂളുകലെ ബാധിക്കാനുള്ള സാധ്യതയില്ല.
കർണ്ണാടകയിലെ ഗതാഗതത്തെ ബാധിക്കുന്ന തരത്തിൽ ഓല, ഉബർ ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ, നിരവധി ഓട്ടോ-റിക്ഷാ യൂണിയനുകൾ, റൈഡ്-ഷെയറിംഗ് സർവീസുകൾ തുടങ്ങിയവ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ ബന്ദ് ദിവസമായ ശനിയാഴ്ച ഇവരുടെ സേവനങ്ങൾ ഭാഗികമായേ ലഭ്യമാവുകയുള്ളൂ. കൂടാതെ, ഹോട്ടൽ, സിനിമാ വ്യവസായങ്ങള് ബന്ദിന് പിന്തുണ നല്കിയിട്ടുണ്ടെങ്കിലും പ്രവർത്തനത്തിൽ മുടക്കം കാണില്ല.
അതേസമയം, മെട്രോകൾ, ബാങ്കുകൾ തുടങ്ങിയവ പതിവുപോലെ പ്രവർത്തിക്കും. കൂടാതെ, സർക്കാർ, സ്വകാര്യ ഓഫീസുകൾ സാധാരണ പോലെ പ്രവർത്തിക്കും. ആശുപത്രികൾ, റേഷൻ കടകൾ എന്നിവയും പ്രവര്ത്തനം മുടക്കില്ല.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













