Search
  • Follow NativePlanet
Share
» »കോയമ്പത്തൂർ - മംഗളൂരു വന്ദേ ഭാരത് സർവീസ് വരുമോ? നേട്ടം മലബാറിന്, പുതിയ ആവശ്യവുമായി എംപി

കോയമ്പത്തൂർ - മംഗളൂരു വന്ദേ ഭാരത് സർവീസ് വരുമോ? നേട്ടം മലബാറിന്, പുതിയ ആവശ്യവുമായി എംപി

രാജ്യത്തെ തന്നെ ഏറ്റവും വിജയകരമായ വന്ദേ ഭാരത് ട്രെയിൻ സർവീസുള്ള സംസ്ഥാനമാണ് കേരളം. തിരുവനന്തപുരം- കാസർകോഡ്, തിരുവനന്തപുരം - മംഗലപാപുരം എന്നീ രണ്ട് റൂട്ടുകളിലായി നിറയെ ആളുകളോടെയാണ് കേരളത്തിന്‍റെ രണ്ട് വന്ദേ ഭാരത് ട്രെയിനുകളും സർവീസ് നടത്തുന്നത്. കഴിഞ്ഞ ആഴ്ചകളിലായി കേരളത്തിന്‍റെ മൂന്നാം വന്ദേ ഭാരത് സംബന്ധിച്ച ചർച്ചകൾ നിറഞ്ഞു നിൽക്കുകയാണ്. എറണാകുളം- ബെംഗളൂരു അല്ലെങ്കില‍് തിരുവനന്തപുരം - ബെംഗളൂരു റൂട്ടിൽ വന്ദേ ഭാരത് എത്തുമെന്നായിരുന്നു ആദ്യ വാർത്തകൾ. ഇതിനുള്ള സാധ്യതകൾ മങ്ങിയതോടെ മറ്റൊരു ആവശ്യം കേന്ദ്ര സർക്കാരിന് മുന്നിൽ എത്തിയിരിക്കുകയാണ്.

വടക്കൻ കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിച്ച് കോയമ്പത്തൂർ - മംഗളൂരു വന്ദേ ഭാരത് സർവീസ് എന്ന നിർദ്ദേശം മുന്നോട്ടു വെച്ചിരിക്കുന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താനാണ്. കഴിഞ്ഞ ദിവസം പാർലമെന്‍റിലെ ബജറ്റ് സെഷനിൽ ധനാഭ്യർഥന ബില്ലിലുള്ള ചർച്ചയിൽ പങ്കെടുക്കവേയാണ് എംപി കേരളത്തിന്, പ്രത്യേകിച്ച് മലബാർ ഭാഗത്തു നിന്നുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന റൂട്ടില്‍ വന്ദേഭാരത് സർവീസ് ആവശ്യപ്പെട്ടത്.

Kerala May Get a New Vande Bharat on the Coimbatore-Mangalore Route

കോയമ്പൂരിനും മംഗലാപുരത്തിനും ഇടയിൽ വന്ദേ ഭാരത് സർവീസ് വരികയാണെങ്കിൽ കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നിങ്ങനെ അഞ്ച് ജില്ലകളിലെ യാത്രക്കാർക്ക് നേരിട്ട് ഉപകാരപ്പെടുന്ന സർവീസായി ഇത് മാറും, കൂടാതെ, തെക്കൻ ജില്ലകളിൽ നിന്നുള്ളവർക്ക് ആവശ്യമെങ്കിൽ പാലക്കാട് നിന്നും കോയമ്പത്തൂർ റൂട്ടിലുള്ള യാത്രയ്ക്ക് ഈ സർവീസ് പ്രയോജനപ്പെടുത്താം. അത് മാത്രമല്ല, കേരളത്തിൽ രാത്രി യാത്രയ്ക്ക് ഏറ്റവും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന റൂട്ടുകളിൽ ഒന്നാണ് കോഴിക്കോട് - കാസർകോട് റൂട്ട്.

ഈ വർഷത്തെ റെയിൽവേ ബജറ്റിൽ സംസ്ഥാനം പ്രതീക്ഷിച്ച വിധത്തിൽ ട്രെയിനുകളോ പാക്കേജുകളോ ലഭിച്ചിരുന്നില്ല. ശബരി റെയിൽ ലിങ്ക്, മെമു സർവീസുകൾ തുടങ്ങിയ നിർണായക പദ്ധതികൾക്കായുള്ള സംസ്ഥാനത്തിൻ്റെ അപേക്ഷകൾ റെയിൽവേ ബജറ്റിൽ പരിഗണിച്ചില്ലെന്ന് റെയിൽ ബജറ്റ് ചർച്ചയിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി ആരോപിച്ചിരുന്നു. കൂടാതെ, മറ്റ് സംസ്ഥാനങ്ങൾക്കെല്ലാം പുതിയ വന്ദേ ഭാരത് ട്രെയിനുകളെയും അമൃത് ഭാരത് സ്റ്റേഷനുകളും അനുവദിക്കുമ്പോൾ കേരളത്തിന്‍റെ നിർദ്ദേശങ്ങൾ ഫയലുകളിൽ ഉറങ്ങുന്ന സ്ഥിതി വിശേഷമാണുള്ളതെന്നും എംപി പറഞ്ഞതായി സമയം മലയാളം റിപ്പോർട്ട് പറയുന്നു.

കഴിഞ്ഞ വർഷം ഓണത്തിന് മുമ്പായി എറണാകുളം- ബെംഗളരു റൂട്ടില്ഡ വന്ദേ ഭരാത് സർവീസ് നടത്തിയിരുന്നു. എന്നാൽ ഇത് താത്കാലിക സർവീസ് മാത്രമായിരുന്നു. പിന്നീട് ഇത് സ്ഥിരപ്പെടുത്തുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. ബെംഗളൂരു - എറണാകുളം റൂട്ടിലെ സമയക്രമത്തിലെ ചെറിയൊരു അപാകത ഒഴിവാക്കിയാൽ വൻ വിജയകരമായാണ് ഉണ്ടായിരുന്ന ദിവസങ്ങളിലത്രയും സർവീസ് നടത്തിയത്. എറണാകുളം- ബെംഗളൂരു റൂട്ടിലാണ് കൂടുതലും തിരക്ക് അനുഭവപ്പെട്ടത്. എറണാകുളം - ബെംഗളൂരു വന്ദേ ഭാരത് സ്പെഷ്യലി ന് 105 ശതമാനം ഒക്യുപെൻസി റേറ്റും ബെംഗളൂരു എറണാകുളം സർവീസിന് 88 ശതമാനം ഒക്യുപെൻസി റേറ്റും ഉണ്ടായിരുന്നു.

രണ്ടാഴ്ച മുൻപ് ആഴ്ച തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് കേരള- ബെംഗളൂരു വന്ദേ ഭാരത് സർവീസിനെക്കുറിച്ചുള്ള ചർച്ചകൾ ഉയർന്നുവന്നിരുന്നു. തിരുവനന്തപുരം - ബാംഗ്ലൂർ സെക്ടറിൽ പുതിയ വന്ദേ ഭാരത സർവീസ് ആരംഭിക്കുവാനുള്ള സാധ്യത പരിശോധിക്കാം എന്നാണ് ഇന്ത്യൻ റെയിൽവേ കൊടിക്കുന്നിൽ സുരേഷ് എംപിയ്ക്കാണ് മറുപടി നല്കിയത്. ബെംഗളൂരു ഡിവിഷനിൽ നടക്കുന്ന സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ അവസാനിക്കുന്നതനുസരിച്ചായിരിക്കുമിത് വരികയെന്നായിരുന്നു റിപ്പോർട്ടുകൾ. പിന്നീട് ഈ സർവീസിനുള്ള സാധ്യതയില്ലെന്നും വാർത്തകൾ വന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+