Search
  • Follow NativePlanet
Share
» » യാത്ര ഈ ട്രെയിനുകളിലാണോ? എങ്കിൽ രണ്ടുമണിക്കൂർ വരെ വൈകും, ചിലത് ഭാഗികമായി റദ്ദാക്കി, മാറ്റം വ്യാഴാഴ്ച മുതൽ

യാത്ര ഈ ട്രെയിനുകളിലാണോ? എങ്കിൽ രണ്ടുമണിക്കൂർ വരെ വൈകും, ചിലത് ഭാഗികമായി റദ്ദാക്കി, മാറ്റം വ്യാഴാഴ്ച മുതൽ

കേരളത്തിലെ ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ റൂട്ടുകളിലെ ട്രെയിനുകളിൽ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. തൃശൂർ അങ്കമാലി യിൽവേ സ്റ്റേഷനു സമീപം സിഗ്നൽ ബ്ലോക്കിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആണ് സർവീസുകളിൽ ചിലത് ഭാഗികമായും ചിലത് പൂർണ്ണമായും റദ്ദാക്കുകയും ചെയ്തു. മറ്റു ചില ട്രെയിനുകൾ വൈകിയോടും. യാത്രക്കാര് മാറിയ ട്രെയിൻ സമയമനുസരിച്ച് അവരുടെ യാത്രകൾ ക്രമീകരിക്കേണ്ടതാണ്.

തൂത്തുക്കുടി - പാലക്കാട് പാലരുവി എക്സ്പ്രസ്, പാലക്കാട് - എറണാകുളം മെമു, എറണാകുളം - പാലക്കാട് മെമു തുടങ്ങിയ സർവീസുകളിൽ മാറ്റമുണ്ട്. ഓഗസ്റ്റ് 29 വ്യാഴാഴ്ച മുതൽ സെപ്റ്റംബർ ഒന്ന് ഞായറാഴ്ച വരെ ചില ട്രെയിനുകൾ 2 മണിക്കൂർ വരെ വൈകിയോടും. ട്രെയിൻ സർവീസുകളിലെ മാറ്റങ്ങൾ, ഭാഗികമായി റദ്ദാക്കിയവ, പൂർണ്ണമായും സർവീസ് മുടക്കിയ ട്രെയിനുകൾ എന്നിവ വിശദമായി അറിയാം.

ഓഗസ്റ്റ് 31 ശനിയാഴ്ച ഭാഗികമായി റദ്ദാക്കിയ ട്രെയിൻ

തൂത്തുക്കുടി - പാലക്കാട് പാലരുവി എക്സ്പ്രസ് (16791) ഓഗസ്റ്റ് 31 ശനിയാഴ്ച ആലുവയിൽ യാത്ര അവസാനിപ്പിക്കും.

സെപ്റ്റംബർ 1 ഞായറാഴ്ച പൂർണ്ണമായും റദ്ദാക്കിയ ട്രെയിനുകൾ

സെപ്റ്റംബർ 1 ഞായറാഴ്ച പാലക്കാട് - എറണാകുളം മെമു (06797),
എറണാകുളം - പാലക്കാട് മെമു (06798) എന്നീ ട്രെയിൻ സർവീസുകൾ പൂർണ്ണമായും റദ്ദാക്കി.

സെപ്റ്റംബർ 1 ഞായറാഴ്ച ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

* തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി (12076) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും.
* തിരുവനന്തപുരം - ഷൊർണൂർ വേണാട് (16302) എറണാകുളം വരെ മാത്രം.
* കണ്ണൂർ - ആലപ്പുഴ എക്സ്പ്രസ് (16308) ഷൊർണൂർ വരെ മാത്രം സർവീസ് നടത്തും.
* പാലക്കാട് - തൂത്തുക്കുടി പാലരുവി (16792) ആലുവയിൽ നിന്ന് പുറപ്പെടും
* കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി (12075) എറണാകുളത്തു നിന്ന് പുറപ്പെടും
* ഷൊർണൂർ - തിരുവനന്തപുരം വേണാട് എക്സ്പ്രസ് (16301) എറണാകുളത്തു നിന്നാകും പുറപ്പെടുക.
* ആലപ്പുഴ - കണ്ണൂർ എക്സ്പ്രസ് (16307) ഷൊർണൂരിൽ നിന്നു പുറപ്പെടും.

വൈകിയോടുന്ന ട്രെയിനുകൾ

* സിൽചർ - തിരുവനന്തപുരം (12508) 29 വ്യാഴാഴ്ച ഒരു മണിക്കൂർ വൈകും
* പട്ന- എറണാകുളം (22644) വെള്ളിയാഴ്ച ഒരു മണിക്കൂർ 40 മിനിറ്റ് വൈകും.
* ന്യൂഡൽഹി - തിരുവനന്തപുരം കേരള (12626) 30 വെള്ളിയാഴ്ച 30 മിനിറ്റ് വൈകും.
* ലോകമാന്യ തിലക് - തിരുവനന്തപുരം നേത്രാവതി (16345) 31 ശനിയാഴ്ച രണ്ടു മണിക്കൂർ 10 മിനിറ്റ്.
* തിരുവനന്തപുരം - ലോകമാന്യ തിലക് നേത്രാവതി (16346) സെപ്റ്റംബർ ഒന്നിനു ഒരു മണിക്കൂർ 50 മിനിറ്റ്.
* മംഗളൂരു - തിരുവനന്തപുരം ഏറനാട് (16605) സെപ്റ്റംബർ ഒന്നിനു 50 മിനിറ്റ്.
* ബെംഗളൂരു - എറണാകുളം ഇന്റർസിറ്റി (22644) സെപ്റ്റംബർ ഒന്നിനു 40 മിനിറ്റ് വൈകും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: train indian railway
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+