കൊൽക്കത്ത എന്ന നാട് മോഹിപ്പിക്കാത്ത ഒരു സഞ്ചാരിയും കാണില്ല, ഇഷ്ടങ്ങളും താല്പര്യങ്ങളും തീർത്തും വ്യത്യസ്തമാണെങ്കിൽ പോലും തങ്ങളുടെ താല്പര്യങ്ങൾക്കുള്ള ഇടം ഇവിടെ കൊൽക്കത്തയിലുണ്ട്. സിനിമകളെ സ്നേഹിക്കുന്നവര്‍ക്കും രുചികൾ ഇഷ്പ്പെടുന്നവർക്കും വായനയിലൂടെ നഗരത്തെ പരിചയപ്പെട്ടവർക്കും ചരിത്രം അറിയുന്നവർക്കും ഒക്കെ സ്വന്തമെന്ന് തോന്നിക്കുന്ന ഒരു വികാരം നല്കുന്ന നഗരമാണിത്. അങ്ങനെ എല്ലാവരുടെയും പ്രിയപ്പെട്ട കൊല്‍ക്കത്ത യാത്രയ്ക്ക് പുതിയൊരു കാരണം കൂടി വന്നിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരം!
തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമായി കൊല്‍ക്കത്ത തിരഞ്ഞെടുക്കപ്പെടുന്നത്. 2022ലെ ദേശീയ ക്രൈം റെക്കോഡ് ബ്യൂറോ (എൻ സി ആർ ബി) റിപ്പോർട്ട് അനുസരിച്ചാണ് മൂന്നാം വർഷവും കൊൽക്കത്ത സുരക്ഷിത നഗരമെന്ന നേട്ടം സ്വന്തമാക്കിയത്.

ഈ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ജനസംഖ്യാ അടിസ്ഥാനത്തിൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തത് കണക്കാക്കിയാണ് ഈ പദവി നല്കിയിരിക്കുന്നത്. വിശദമായി പറയുകയാണെങ്കിൽ പ്രധാന നഗരങ്ങളിൽ ഒരു ലക്ഷം ജനസംഖ്യയിൽ ഏറ്റവും കുറവ് കോഗ്നിസബിൾ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത് കൊൽക്കത്ത നഗരത്തിലാണ്. അതായത്, ഇന്ത്യൻ പീനൽ കോഡിന്റെ (ഐപിസി) വിവിധ വകുപ്പുകൾക്കും പ്രത്യേക പ്രാദേശിക നിയമങ്ങൾക്കും (എസ്‌എൽഎൽ) കീഴിൽ രജിസ്റ്റർ ചെയ്ത ക്രൈം കേസുകളാണ് കോഗ്നിസബിൾ കുറ്റകൃത്യങ്ങൾ.
കൊൽക്കത്തയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലെ പൂനെയും തെലങ്കാനയിലെ ഹൈദരാബാദുമാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. മറ്റു നഗരങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിൽ കുറ്റകൃത്യങ്ങളാണ് ഈ നഗരങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 20 ലക്ഷത്തിലധികം ജനസംഖ്യയുള്ള 19 നഗരങ്ങളെ താരതമ്യപ്പെടുത്തിയാണ് കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിൽ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
കൊൽക്കത്ത നഗരത്തിലെ ഒരു ലക്ഷം പേരെ എടുത്താൽ, 2022 ൽ 86. 5 ക്രിമിനൽ കുറ്റകൃത്യങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള പൂനെ (280.7) ഉം മൂന്നാം സ്ഥാനത്തുള്ള ഹൈദരാബാദ് (299.2) എന്നിങ്ങനെയാണ് കുറ്റകൃത്യങ്ങളുടെ എണ്ണം. ചെന്നൈയിൽ ഇത് ചെന്നൈ 450.1 ആണ്. മുൻവർഷങ്ങളിലെ കണക്ക് നോക്കിയാൽ കൊൽക്കത്തയിലെ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുന്നു എന്നതാണ് കാണിക്കുന്നത്. 2021 ൽ 103.5 ആയിരുന്നതാണ് 86 ൽ എത്തിയത്.
2021ൽ 45 കൊലപാതകക്കേസുകളാണ് കൊൽക്കത്തയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2022 ൽ അത് 34 ആയി കുറഞ്ഞു. അതേ സമയം സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ കൊൽക്കത്തയിൽ കൂടുകയാണെന്നും റിപ്പോർട്ട് പറയുന്നു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ നിരക്ക് ഒരു ലക്ഷത്തിൽ 27.1 ആണ്.2021ൽ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 1,783 ആയിരുന്നു. എന്നാൽ, 2022ൽ 1,890 ആയി ഇതുയർന്നു.
28 സംസ്ഥാനങ്ങളിൽ നിന്നും 8 കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും കേന്ദ്ര ഏജൻസികളിൽ നിന്നുമുള്ള കണക്കുകൾ അനുസരിച്ചാണ് 'ക്രൈം ഇൻ ഇന്ത്യ 2022' എന്ന നാഷണൽ ക്രൈം റെക്കോഡ് ബ്യൂറോ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
കൊൽക്കത്തയും സഞ്ചാരികളും ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമെന്ന സ്ഥാനം കൊൽക്കത്തയെ ആഭ്യന്തര സഞ്ചാരികളുടെയിടയിലും അന്താരാഷ്ട്ര സഞ്ചാരികളുടെയിടയിലും കൂടുതൽ ജനപ്രിയമാക്കും. കൂടുതൽ സുരക്ഷിത ബോധത്തോടെ സഞ്ചാരികൾക്ക് യാത്ര ചെയ്യാൻ കഴിയും എന്നത് തന്നെയാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുക.
ഏകാന്ത യാത്രകൾക്കു മാത്രമല്ല, കുടുംബവും സുഹൃത്തുക്കളുമായി യാത്ര പോകാൻ ഏറ്റവും പറ്റിയ ഇടങ്ങളിലൊന്നാണ് കൊൽക്കത്ത.
വിക്ടോറിയ മെമ്മോറിയൽ, ഹൗറ പാലം, മൈതാനം തുടങങി നിരവധി ഇടങ്ങൾ സന്ദർശിക്കാനുണ്ട്. ജീവിതത്തിലൊരിക്കലെങ്കിലും സന്ദർശിക്കേണ്ട ഇടമായി കൊൽക്കത്തയെ കാണുന്നവരും നിരവധിയുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












