സഞ്ചാരികളെ ഇതാ വീണ്ടും ഒരു സന്തോഷ വാർത്ത. കോഴിക്കോട് നിന്നും ലക്ഷദ്വീപിലെ അഗത്തിയിലേക്കുള്ള വിമാന സര്‍വീസിന് പിന്നാലെ പുതിയൊരു സർവീസ് കൂടി വരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും മലേഷ്യയിലെ ക്വാലലംപൂരിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നു. ആദ്യമായാണ് കോഴിക്കോട് നിന്നും ക്വാലംലപൂരിലേക്ക് നേരിട്ടുള്ള വിമാന സർവീസ്. എയർ ഏഷ്യയാണ് സർവീസ് നടത്തുക.
കോഴിക്കോട് - ക്വാലലംപുർ സെക്ടറിൽ. ഓഗസ്റ്റ് ഒന്നു മുതലാണ് സർവീസ് ആരംഭിക്കുക. ഇതിനായുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. വിനോദ സഞ്ചാരികൾക്കും യാത്രക്കാർക്കും വിദ്യാർഥികൾക്കും ഒരുപോലെ സൗകര്യപ്രദമാകുന്ന ഒരു സർവീസ് ആയിരിക്കും കോഴിക്കോട് - ക്വാലലംപുർ റൂട്ട് എന്നാണ് പ്രതീക്ഷിക്കുന്നത്.

ക്വാലലംപൂരിൽ നിന്നു രാത്രിയെത്തി കോഴിക്കോട് നിന്ന് പുലർച്ചെ പുറപ്പെടുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
ക്വാലലംപൂരിൽനിന്നു പ്രാദേശിക സമയം രാത്രി 09.55നു പുറപ്പെട്ട് ഇന്ത്യൻ സമയം 11.25നു കരിപ്പൂരിലെത്തും. മടക്ക യാത്രയിൽ പുലർച്ചെ 12.10നു പുറപ്പെട്ട് ക്വാലലംപുരിൽ പ്രാദേശിക സമയം രാവിലെ 7.00 ന് എത്തിച്ചേരും. സർവീസിനായുള്ള ആദ്യ വിമാനം ഓഗസ്റ്റ് 1ന് കക്വാലലംപുരിൽ നിന്നു കോഴിക്കോട് എത്തും. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഉള്ളത്. ആറായിരം രൂപയാണ് ടിക്കറ്റ് നിരക്ക്.
ക്വാലലംപൂർ യാത്ര എളുപ്പമാകുന്നു എന്നിതിനൊപ്പം , ഓസ്ട്രേലിയ, ജപ്പാൻ , ഇന്തോനേഷ്യ , തായ്ലൻഡ്, സിംഗപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രയും സുഗമമാകും. ക്വാലലംപൂരിൽ നിന്നും ഈ സ്ഥലങ്ങളിലേക്കെല്ലാം കണക്ഷൻ ഫ്ലൈറ്റുകൾ ലഭ്യമാണ്.
നേരത്തെ കോഴിക്കോട് നിന്നും ലക്ഷദ്വീപിലെ അഗത്തിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകള് ഇൻഡിഗോ എയർലൈന്‍സ് പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് നിന്നും കൊച്ചി വഴി അഗത്തിയിലെത്തുന്ന യാത്രയ്ക്ക് എടിആർ വിമാനമാണ് ഉപയോഗിക്കുന്നത്. ആകെ 78 പേർക്കാണ് സഞ്ചരിക്കുവാൻ സാധിക്കുക. എല്ലാ ദിവസവും സർവീസ് ഉണ്ടായിരിക്കും.
എന്നും കരിപ്പൂരിൽനിന്ന് രാവിലെ 10.20നു പുറപ്പെട്ട് 10.55ന് കൊച്ചിയിലെത്തി അവിടു ന്ന് 11.25നു പുറപ്പെട്ട് ഉച്ചയ്ക്ക് 1.00 മണിക്ക് അഗത്തിയിലെത്തും. തിരികെ അഗത്തിയിൽ നിന്ന് കോഴിക്കോടിനുള്ള വിമാനം ഉച്ചയ്ക്ക് 12.10നു പുറപ്പെട്ട് 1.25ന് കൊച്ചിയിലും കൊച്ചിയിൽ നിന്ന് 1.45നു പുറപ്പെട്ട് 2.30നു കോഴിക്കോടും എത്തുന്ന വിധത്തിലാണ് സമയക്രമീകരണം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











