കൊവിഡിന് ശേഷം ഏറ്റവുമധികം വളര്‍ച്ച നേടിയ മേഖലകളിലൊന്ന് വ്യോമഗാഗതമാണ്. ആഭ്യന്തര യാത്രകളും അന്താരാഷ്ട്ര യാത്രകളിലുമെല്ലാം വലിയ വർധനവ് ആണുണ്ടായിട്ടുള്ളത്. ആഗോളതലത്തിൽ തന്നെ ആഗോളതലത്തില്‍ യാത്രക്കാരുടെ എണ്ണം മുൻവർഷത്തേക്കാൾ 27 ശതമാനം വര്‍ധിച്ചു എന്നാണ് കണക്കുകൾ പറയുന്നത്. ഇപ്പോഴിതാ, ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങളുടെ പട്ടിക പുറത്തു വന്നിരിക്കുകയാണ്.

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം
യു എസിലെ അറ്റ്ലാന്‍റയിലുള്ള ഹാര്‍ട്ട്സ്ഫീല്‍ഡ്-ജാക്സണ്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടത്. 2023ല്‍ 10.4 കോടി യാത്രക്കാരാണ് ഈ വിമാനത്തവളത്തിലൂടെ സഞ്ചരിച്ചതെന്നാണ് കണക്ക്. പതിറ്റാണ്ടുകളായി ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന വിമാനത്താവളം കൂടിയാണിത്.
ഏറ്റവും കൂടുതൽ ആളുകൾ സഞ്ചരിച്ച, ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളം ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോർട്ട് ആണ്. 87 കോടി യാത്രക്കാരാണ് 2023 ൽ ഈ വിമാനത്താവളം വഴി കടന്നുപോയത്. യാത്രക്കാരുടെ എണ്ണത്തില്‍ 2022നേക്കാള്‍ 31.7 ശതമാനം വര്‍ധനവാണ് 2023ല്‍ ഇവിടെയുള്ളത്.
മൂന്നാം സ്ഥാനം യുഎസിലെ ഡാലസ്-ഫോര്‍ട്ട് വര്‍ത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സ്വന്തമാക്കി. 8.17 കോടി യാത്രക്കാരാണ് ഇതുവഴി കടന്നു പോയത്. ലണ്ടനിലെ പ്രസിദ്ധമായ ഹീത്രു വിമാനത്താവളം ഏറ്റവും കൂടുതൽ ആളുകൾ സഞ്ചരിച്ച, ലോകത്തിലെ വിമാനത്താവളങ്ങളിൽ നാലാം സ്ഥാനം നേടി. 79.2 കോടി ആളുകളാണ് ഇവിടെ വന്നത്.
ടോക്കിയോ ഹനേഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് , ഡെന്‍വര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഇസ്താംബുള്‍ എയര്‍പോര്‍ട്ട് , ലോസ് ഏഞ്ചല്‍സ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഷിക്കാഗോയിലെ ഒ'ഹെയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവ നാല് മുതൽ 9-ാം സ്ഥാനം വരെ നേടി.
പട്ടികയിലെ പത്താമത്തെ വിമാനത്താവളം ഏതാണെന്ന് അറിയുമോ. നമ്മുടെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. 2023 ൽ . 7.22 കോടി യാത്രക്കാരാണ് ഇവിടെ വന്നത്. 2022ല്‍ പട്ടികയില്‍ 9-ാം സ്ഥാനത്തും 2021ല്‍ 13-ാം സ്ഥാനത്തുമാണ് ഡൽഹി വിമാനത്താവളം ഉണ്ടായിരുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












