Search
  • Follow NativePlanet
Share
» »വിസ്റ്റാഡോം യാത്ര ഇനി മധ്യപ്രദേശിനും സ്വന്തം.. ഭോപ്പാല്‍-ജബല്‍പൂര്‍ ജന്‍ശതാബ്ഗദിയില്‍ പോകാം

വിസ്റ്റാഡോം യാത്ര ഇനി മധ്യപ്രദേശിനും സ്വന്തം.. ഭോപ്പാല്‍-ജബല്‍പൂര്‍ ജന്‍ശതാബ്ഗദിയില്‍ പോകാം

, മധ്യ പ്രദേശിന് അതിന്റെ ഏറ്റവും ആദ്യത്തെ വിസ്റ്റാ ഡോം കോച്ച് ഭോപ്പാല്‍-ജബല്‍പൂര്‍ ജന്‍ശതാബ്ദിയില്‍ ലഭിച്ചിരിക്കുകയാണ്.

റെയില്‍ യാത്രകളിലെ ഏറ്റവും പുതിയ ആകര്‍ഷണം വിസ്റ്റാ ഡോം കോച്ചുകളാണ്. പുറത്തെ കാഴ്ചകള്‍ നേരിട്ടിറങ്ങി, ഒരു കൈയ്യകലത്തില്‍ നിന്ന് ആസ്വദിക്കുന്ന പോലുള്ള യാത്രാനുഭവമാണ് വിസ്റ്റാ ഡോം കോച്ചിലെ യാത്ര നിങ്ങള്‍ക്കു തരുന്നത്. പശ്ചിമഘട്ടത്തിലെയും വെള്ളച്ചാട്ടങ്ങളിലെയും ഒക്കെ കാഴ്ചകള്‍ ഇത്തരത്തില്‍ നല്കുന്ന വിസ്റ്റാഡോം കോച്ചുകള്‍ മെല്ലെ ഇവിടെയും ല്യാപകമാവുകയാണ്. ഇപ്പോഴിതാ, മധ്യ പ്രദേശിന് അതിന്റെ ഏറ്റവും ആദ്യത്തെ വിസ്റ്റാ ഡോം കോച്ച് ഭോപ്പാല്‍-ജബല്‍പൂര്‍ ജന്‍ശതാബ്ദിയില്‍ ലഭിച്ചിരിക്കുകയാണ്.

Vistadome Train Services

മധ്യപ്രദേശ് ടൂറിസം ബോർഡിന്റെ താല്പര്യപ്രകാരമാണ് ഇന്ത്യന്‍ റെയില്‍വേ ഈ കോച്ച് ഭോപ്പാല്‍-ജബല്‍പൂര്‍ ജന്‍ശതാബ്ദിയില്‍ സ്ഥാപിച്ചിരിക്കുന്നത്. വലിയ ജനാലകളും 360 ഡിഗ്രി തിരിയാവുന്നതും പുഷ്ബാക്ക് കസേരകളും സ്വയം പ്രവർത്തനക്ഷമമായ സ്ലൈഡിംഗ് വാതിലുകളും ഉൾപ്പെടുന്നു. കാഴ്ചള്‍ നിറഞ്ഞ മനോഹരമായ ഒരു യാത്ര സഞ്ചാരികള്‍ക്കു ലഭിക്കുമെന്നാണ് ടൂറിസം ബോർഡ് അറിയിച്ചത്.

വിസ്റ്റാഡോം കോച്ചുകളുടെ സുതാര്യമായ മേൽക്കൂരകളും വലിയ ജനാലകളും ചുറ്റുമുള്ള കാഴ്ചകളുടെ ഭംഗി ആസ്വദിക്കാൻ യാത്രക്കാരെ സഹായിക്കുന്നു. ഭോപ്പാലിനും ജബല്‍പൂരിനും ഇടയിലുള്ള പ്രകൃതിമനോഹരമായ കാഴ്ചകളാണ് ഈ യാത്രയുടെ ആകര്‍ഷണം. ഭീംബൈതിക, തവാ ഡാം, സത്പുര നാഷണൽ പാർക്ക്, മധായി, പച്മറി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ ഈ യാത്രയില്‍ ഉള്‍പ്പെടുത്തുവാന്‍ കഴിയും. ഇന്ത്യയിലെ ആദ്യത്തെ വിസ്റ്റാഡോം കോച്ച് 2017-ൽ ആന്ധ്രാപ്രദേശിൽ വിശാഖപട്ടണം-അരക്കു റൂട്ടിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു, ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പുതിയ കണക്കുകളനുസരിച്ച് രാജ്യത്ത് 33 വിസ്റ്റ ഡോം കോച്ചുകൾ ഉണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news irctc indian railway
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+