മഹാരാഷ്ട്രയിൽ കോവിഡ്-19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിൽ ഏപ്രിൽ 14ന് ശേഷവും ലോക് ഡൗൺ നീട്ടിയേക്കുവാൻ സാധ്യത. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ടു തന്നെ 21 ദിവസത്തെ ലോക്ഡൗൺ കഴിഞ്ഞാലും വീണ്ടും മുംബൈയിൽ ലോക്ഡൗൺ തുടരുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.

കഴിഞ്ഞ മാർച്ച് 25-ാം തിയ്യതിയാണ് പ്രധാന മന്ത്രി നരേന്ദ്ര മോഡി 21 ദിവസം നീണ്ടു നിൽക്കുന്ന ലോക്ഡൗൺ പ്രഖ്യാപിച്ചത്. അവശ്യ വസ്കുക്കൾ ഒഴികെയുള്ള മറ്റെല്ലാ സേവനങ്ങളും ഈ കാലയളവിൽ ലഭ്യമല്ല. ഏപ്രിൽ 14ന് അവസാനിക്കേണ്ട ലോക്ഡൗൺ മഹാരാഷ്ട്രയിൽ തുടരും എന്നാണ് കരുതുന്നത്. എങ്കിലും അന്തിമ തീരുമാനം ഏപ്രിൽ 12ഓടുകൂടിയോ കൈക്കൊള്ളുകയുള്ളൂ.
ഇതിനിടെ, ലോക്ഡൗൺ കാലത്ത് നാടിനെ നീരീക്ഷിക്കുവാൻ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ഓരോ ജില്ലയിലും രണ്ടും മൂന്നും വീതം ഡ്രോണുകളാണ് നിരീക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നത്.
നിലവിലെ കണക്കുകളനുസരിച്ച് രാജ്യത്ത് ഏറ്റവും അധകം കോവിഡ് 19- കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. മുംബൈ, പൂനെ ഉൾപ്പെടെയുള്ള നഗരങ്ങളിൽ വലിയ മുൻകരുതലുകളാണ് സർക്കാർ ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ കണക്കുകളനുസരിച്ച് തൊള്ളായിരത്തോളം കേസുകളാണ് മഹാരാഷ്ട്രയിൽ മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












