Search
  • Follow NativePlanet
Share
» »ആവേശം തുഴയറിയാൻ കാത്തിരിപ്പ് ഒരുമാസം, നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 12ന്

ആവേശം തുഴയറിയാൻ കാത്തിരിപ്പ് ഒരുമാസം, നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 12ന്

നെഹ്റു ട്രോഫി വള്ളം കളിക്ക് ഇനി കാത്തിരിപ്പ് ഒരുമാസം കൂടി. 69-ാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരം ഓഗസ്റ്റ് 12ന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കും. കേരളത്തിലെ ഏറ്റവും വലിയ ജലമേളകളിലൊന്നായ ഈ മത്സരം കാണാൻ വിദേശികളുൾപ്പെടെ പതിനായിരക്കണക്കിനാളുകൾ എത്തിച്ചേരാറുണ്ട്. എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്.

ചുണ്ടൻ വള്ളങ്ങൾ ആവേശത്തോടെ തുഴയെറിഞ്ഞു പോകുന്ന മത്സരം കാണികളെ ആവേശത്തിന്റെ അങ്ങേത്തലയ്ക്കലെത്തിക്കാറുണ്ട്. വെള്ളത്തിലെ കാഴ്ചകളുടെ ഒരു പൂരമാണ് നെഹ്റു ട്രോഫി വള്ളംകളി മത്സരം സന്ദർശകർക്കു മുന്നിലൊരുക്കുന്നത്. മാസങ്ങൾക്കു മുൻപേ ആരംഭിക്കുന്ന പരിശീലനവും തുഴച്ചിൽ വള്ളങ്ങളും പ്രദർശന വള്ളങ്ങളുമെല്ലാമായി കാഴ്ചകൾ ഒരുപാടുണ്ട്. ഈ സമയം കണക്കി കേരളം സന്ദർശിക്കാനെത്തുന്ന വിദേശികളും ഇഷ്ടംപോലെയുണ്ട്.

Nehru Trophy Boat Race 2023

നെഹ്റു ട്രോഫി വള്ളംകളി ടിക്കറ്റ്

വള്ളംകളിയുടെ ടിക്കറ്റ് വിതരണവും വൈകാതെ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഹോളോഗ്രാം പതിപ്പിച്ച 40,500 ടിക്കറ്റുകളാണ് ഈ വർഷം വില്പനയ്ക്കെത്തിക്കുന്നത്. പ്രധാന സർക്കാർ ഓഫീസുകൾ വഴിയും ടൂറിസം ഓഫീസുകൾ, ബാങ്കുകൾ വഴിയും ഒപ്പം ഓൺലൈനിലും ടിക്കറ്റ് ലഭ്യമാക്കും. ഏറ്റവും കൂടിയ ടിക്കറ്റായ ടൂറിസ്റ്റ് ഗോള്‍ഡ് (നെഹ്‌റു പവിലിയന്‍) 3000 രൂപയാണ് നിരക്ക്. 100 രൂപ നിരക്കിലുള്ള ലോണിൽ നിൽക്കുവാനുള്ള ടിക്കറ്റിനാണ് ഏറ്റവും കുറഞ്ഞ നിരക്ക്.

നെഹ്റു ട്രോഫി വള്ളംകളി 2023 ടിക്കറ്റ് നിരക്ക്

ടൂറിസ്റ്റ് ഗോള്‍ഡ് (നെഹ്‌റു പവിലിയന്‍) - 3000 രൂപ
ടൂറിസ്റ്റ് സില്‍വര്‍ (നെഹ്‌റു പവിലിയന്‍) - 2500 രൂപ
റോസ് കോര്‍ണര്‍ (കോണ്‍ക്രീറ്റ് പവിലിയന്‍) - 1000 രൂപ
വിക്ടറി ലൈന്‍ (വൂഡന്‍ ഗാലറി)- 500 രൂപ
ഓള്‍ വ്യൂ (വൂഡന്‍ ഗാലറി) - 300 രൂപ
ലേക് വ്യൂ (വൂഡന്‍ ഗാലറി) - 200 രൂപ
ലോണ്‍- 100 രൂപ.

Nehru Trophy Boat Race 2023

കഴിഞ്ഞ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ ആണ് കപ്പ് നേടിയത്. രണ്ടാം സ്ഥാനം കുമരകം കൈപ്പുഴമുട്ട് എൻസിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനും പുന്നമട ബോട്ട് ക്ലബ്‌ തുഴഞ്ഞ വീയപുരം ചുണ്ടൻ മൂന്നാം സ്ഥാനവും പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ നാലാം സ്ഥാനവും നേടി. കൊവിഡിനെത്തുടർന്നുണ്ടായ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം 2022 ൽ നടത്തിയ മത്സരത്തിൽ 20 വള്ളങ്ങളായിരുന്നു മത്സരിച്ചത്.

നെഹ്റു ട്രോഫി വള്ളംകളി ഒരു ചെറിയ ചരിത്രം

1952ല്‍ ജനഹർലാൽ നെഹ്റുവിന്റെ കേരളാ സന്ദര്‍ശനത്തിന്റെ ഭാഗമായി നടത്തിയ വള്ളംകളിയാണ് പിന്നീട് നെഹ്റു ട്രോഫി വള്ളംകളിയായി മാറിയത്. ആദ്യകാലത്ത് പ്രൈം മിനിസ്‌റ്റേഴ്സ് ട്രോഫി എന്നറിയപ്പെട്ടിരുന്ന മത്സരം നെഹ്‌റു ട്രോഫി വള്ളംകളി എന്ന പേരിലേയ്ക്ക് മാറ്റുകയായിരുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+