പ്രവാസികൾക്ക് തിരിച്ചടിയായി വിസ നയങ്ങളിൽ മാറ്റവുമായി ഒമാൻ. മലയാളികള്‍ ഉൾപ്പെടെയുള്ളവര്‍ ഏറെയുള്ള ഗൾഫ് രാജ്യമായ ഒമാന്‍റെ പുതിയ വിസാ നയം അനുസരിച്ച് വിസ മാറാൻ മറ്റു രാജ്യത്തേയ്ക്ക് പോകണം. നേരത്തെയുള്ള നിയമമുസരിച്ച് രാജ്യത്തിനുള്ളിൽ നിന്നു തന്നെ പ്രത്യേക ഫീസ് നല്കിയാൽ പുറത്തു പോകാതെ സ്ഥിരം വിസയിലേക്ക് മാറുവാൻ കഴിയുമായിരുന്നു. ഈ നിയമാണ് എടുത്തു കളഞ്ഞിരിക്കുന്നത്.
പുതിയ മാറ്റം അനുസരിച്ച് സന്ദർശക വിസ, ടൂറിസ്റ്റ് വിസ തുടങ്ങിയ വിസകളിൽ ഒമാനിലെത്തി പിന്നീട് വർക്ക് ഫാമിലി ജോയിൻ വിസയിലേക്കോ മാറുമ്പോഴാണ് ഇനി മറ്റൊരു രാജ്യത്ത് പോയി മടങ്ങി വരേണ്ട വിധത്തിൽ നിയമം മാറ്റിയിരിക്കുന്നത്. സമയവും ചിലവും കൂടുതൽ ആവശ്യനായി വരുന്ന ഈ മാറ്റം പ്രവാസികൾക്ക് കൂടുതൽ ബുദ്ധിമുട്ടാവും നല്കുക.

ഒമാനിൽ നിന്നും മറ്റൊരു രാജ്യത്തേയ്ക്ക് പോകുന്നതിനുള്ള ടിക്കറ്റ് നിരക്ക്, അവിടുത്തെ വിസ എന്നിങ്ങനെ നിരവധി ചെലവുകളാണ് വിസ മാറ്റത്തിനായി ഇനി രാജ്യം വിട്ടുപോകുന്നവരെ കാത്തിരിക്കുന്ന ചെലവുകൾ. നേരത്തെയുള്ള നിയമം അനുസരിച്ച് 50 റിയാൽ ഫീസ് നല്കി രാജ്യത്തിനുള്ളിൽ നിന്നുതന്നെ വിസ മാറാൻ സാധിക്കുമായിരുന്നു.
ഒമാനിൽ തന്നെ തുടർന്ന് വിസ മാറ്റാൻ സാധിക്കില്ലെന്ന പുതിയ നിയമം ഒക്ടോബർ 30 നാണ് റോയല്‍ ഒമാന്‍ പോലീസ് പുറത്തിറക്കിയത്. പിറ്റേന്ന്, അതായത് ഒക്ടോബർ 31ന് തന്നെ പുതിയ നിയമം പ്രാബല്യത്തിൽ വരികയും ചെയ്തു. രാജ്യത്തിനു പുറത്ത് പോയി വന്നതിനു ശേഷം മാതമേ പുതിയ വിസ നല്കുകയുള്ളുവെന്നും റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
മൂന്നു വർഷം മുൻപ് വരെ ഇതേ സംവിധാനം തന്നെയായിരുന്നു നിലനിന്നിരുന്നത്. വിസ മാറാൻ സ്വന്തം രാജ്യത്തേയ്ക്കോ അല്ലെങ്കിൽ യുഎഇയിലേക്കോ വന്നായിരുന്നു ആളുകള് സ്ഥിരം വിസയിലേക്ക് മാറിയിരുന്നത്. പിന്നീട് രാജ്യത്തിനുള്ളില്‍ നിന്നുതന്നെ വിസ മാറാൻ സൗകര്യം ഒമാൻ ഒരുക്കുകയായിരുന്നു. ഇതിലാണ് മാറ്റം വന്നിരിക്കുന്നത്. ഈ നിയമം എല്ലാ രാജ്യക്കാർക്കും ബാധകമാണ്. താത്കാലികമാണ് ഈ തീരുമാനമെന്നും റിപ്പോർട്ടുകളുണ്ട്.
ഇതോടൊപ്പം മറ്റൊരു സുപ്രധാന തീരുമാനവും രാജ്യം എടുത്തിട്ടുണ്ട്. ബംഗ്ലാദേശിൽ നിന്നുള്ളവർക്ക് ഒരു തരത്തിലുള്ള പുതിയ വിസയും അനുവദിക്കില്ല എന്നും ഒമാൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നിലവിൽ ഒമാനിലുള്ള ബംഗ്ലാദേശുകാരെ ഈ തീരുമാനം ബാധിക്കില്ല. ഇവർക്ക് അവരുടെ വിസ പുതുക്കി നല്കുന്നതായിരിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












