ഓണത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് പുതിയ സ്പെഷ്യൽ ട്രെയിൻ റെയിൽവേ പ്രഖ്യാപിച്ചു. താംബരം- എറണാകുളം റൂട്ടിൽ ആയിരിക്കും ദക്ഷിണ റെയിൽവേയുടെ ഓണം സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. ചെന്നൈ - സേലം വഴിയാണ് സർവീസ്.
വ്യാഴാഴ്ചകളിൽ താംബരത്തു നിന്നു എറണാകുളത്തേയ്ക്കും വെള്ളിയാഴ്ചകളിൽ തിരികെ എറണാകുളത്തു നിന്നു താംബരത്തേയ്ക്കും സർവീസ് നടത്തുന്ന ട്രെയിനിന്‍റെ സർവീസ് ദിവസങ്ങൾ, സംയ ക്രമം, സ്റ്റോപ്പുകൾ തുടങ്ങിയ കാര്യങ്ങൾ നോക്കാം.

താംബരം- എറണാകുളം സൂപ്പർഫാസ്റ്റ് (06053)
ഓഗസ്റ്റ് 24,31, സെപ്റ്റംബർ 7 എന്നീ വ്യാഴാഴ്ചകളിൽ താംബരത്തു നിന്നു ഉച്ചകഴിഞ്ഞ് 3.00 മണിക്ക് താംബരം- എറണാകുളം സൂപ്പർഫാസ്റ്റ് സ്പെഷ്യൽ എക്സ്പ്രസ് (06053 ) യാത്രാ തിരിച്ച് വെള്ളിയാഴ്ച പുലർച്ചെ 3.30ന് എറണാകുളം ജംങ്ഷനിലെത്തും. 12 മണിക്കൂർ 30 മിനിറ്റാണ് യാത്രാ സമയം. ആകെ 13 സ്റ്റോപ്പുകളാണുള്ളത്.
താംബരം: 3.00 PM
ചെന്നൈ എഗ്മോർ- 3.30 PM
ആരക്കോണം ജംങ്ഷൻ- 4.58 PM
കട്ട്പടി ജംങ്ഷൻ- 5.40 PM
ജോലാർപേട്ടെ-7.03 PM
സേലം-8.30 PM
ഈറോഡ് ജംങ്ഷൻ-9.32 PM
തിരുപ്പൂർ-10.18 PM
പോടന്നൂർ ജംങ്ഷൻ- : 11.13PM
പാലക്കാട്-00.05 AM
തൃശൂർ-1.15 AM
ആലുവാ-2.58 AM
എറണാകുളം ജംങ്ഷൻ 3.30 AM
ചെന്നൈ എഗ്മോർ
താംബരം

എറണാകുളം-താംബരം സൂപ്പർഫാസ്റ്റ് (06054)
തിരിച്ചുള്ള യാത്രയിൽ ഓഗസ്റ്റ് 24, സെപ്റ്റംബർ 1, 8 എന്നീ വെള്ളിയാഴ്ചകളിൽ രാവിലെ 8.30ന് എറണാകുളം ജംങ്ഷനിൽ നിന്ന് പുറപ്പെട്ട് രാത്രി 11.15ന് താംബരത്തെത്തും. 14 മണിക്കൂർ 45 മിനിറ്റാണ് യാത്രാ സമയം.
എറണാകുളം ജംങ്ഷൻ- 8.30
ആലുവാ-8.57 AM
തൃശൂർ-9.37 AM
പാലക്കാട്-11.10 AM
പോടന്നൂർ ജംങ്ഷൻ-1.04 PM
തിരുപ്പൂർ-3.03 PM
ഈറോഡ് ജംങ്ഷൻ-2.40 PM
സേലം-3.42 PM
ജോലാർപേട്ടെ-7.58 PM
കട്ട്പടി ജംങ്ഷൻ-7.13 PM
ആരക്കോണം ജംങ്ഷൻ- 10.08 PM
ചെന്നൈ എഗ്മോർ-10.00 PM
താംബരം- 11.15 PM
സ്ലീപ്പറിൽ 530 രൂപ, എസി ത്രി എക്കണോമിയിൽ 1295 രൂപ, ത്രീ ടയർ എസിയിൽ 1400 രൂപ, എസി ടൂ ടയറിൽ 1970 രൂപ, എസി ഫസ്റ്റ് ക്ലാസിൽ 3015 രൂപ എന്നിങ്ങനെയാണ് ഈ ഉത്സവ സ്പെഷ്യൽ ട്രെയിനിന്റെ ടിക്കറ്റ് നിരക്ക്.
ഈ പ്രത്യേക ട്രെയിനുകളിൽ ഒരു ഫസ്റ്റ് ക്ലാസ് എസി കോച്ച്, രണ്ട് എസി II കോച്ചുകൾ, ആറ് എസി III-ടയർ കോച്ചുകൾ, രണ്ട് III-ടയർ ഇക്കോണമി കോച്ചുകൾ, ആറ് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, ഒരു രണ്ടാം ക്ലാസ് കോച്ച്, ഒരു ലഗേജ് ബ്രേക്ക് വാൻ കോച്ചും ആണുണ്ടായിരിക്കുക.
ഇത് കൂടാതെ മറ്റു അഞ്ച് സ്പെഷ്യൽ ട്രെയിനുകൾ കൂടി ഓണക്കാലത്ത് അധിക സർവീസ് നടത്തും.
എറണാകുളം - ചെന്നൈ വീക്കിലി സ്പെഷ്യൽ ട്രെയിൻ (06046 / 06047)
താംബരം-മംഗലാപുരം സ്പെഷ്യൽ ട്രെയിൻ (06041 / 06042)
കൊച്ചുവേളി- ബെംഗളുരു സ്പെഷ്യൽ ട്രെയിൻ (06083 / 06084) എന്നിവയാണവ.
ഇത് കൂടാതെ വേളാങ്കണ്ണിയിലേക്കും രണ്ട് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും.
എറണാകുളം - വേളാങ്കണ്ണി വീക്കിലി സ്പെഷ്യൽ ഫെയർ സ്പെഷ്യൽ ട്രെയിൻ (06039/06040),
തിരുവനന്തപുരം സെൻട്രൽ വേളാങ്കണ്ണി (06020/06019 ) വീക്കിലി സ്പെഷ്യൽ ഫെയർ സ്പെഷ്യൽ ട്രെയിൻ എന്നിവയാണവ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













