Search
  • Follow NativePlanet
Share
» »ആഞ്ഞടിച്ച് കൊടുങ്കാറ്റ്; താജ്മഹലിന് നാശനഷ്‌‌ടം

ആഞ്ഞടിച്ച് കൊടുങ്കാറ്റ്; താജ്മഹലിന് നാശനഷ്‌‌ടം

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ആഗ്രയില്‍ ആഞ്ഞടിച്ച ക‌ൊടുങ്കാറ്റിലാണ് താജ്മഹലിന് കാര്യമായ കേടുപാടുകളുണ്ടായത്.

കൊടുങ്കാറ്റിനെ തുടര്‍ന്ന് താജ്മഹലിന് കനത്ത നാശനഷ്ടം.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ആഗ്രയില്‍ ആഞ്ഞടിച്ച ക‌ൊടുങ്കാറ്റിലാണ് താജ്മഹലിന് കാര്യമായ കേടുപാടുകളുണ്ടായത്. താജ് മഹലിന്റെ വിവിധ ഭാഗങ്ങളിലെ മാർബിൾ റെയിലിംഗിനാണ് വലിയ നാശനഷ്ടമുണ്ടായത്. കൊടുങ്കാറ്റിൽ താജ്മഹല്‍ സ്ഥിതി ചെയ്യുന്ന ഇടത്തിലെ നിരവധി മരങ്ങള്‍ മരങ്ങൾ പിഴുതെറിയപ്പെട്ടു.
മണിക്കൂറില്‍ 127 കിലോമീറ്റര്‍ വരെ വേഗതയില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റ് ഏകദേശം ഒരു മണിക്കൂറോളം സമയമാണ് നീണ്ടു നിന്നത്. താജ്മഹലിന്റെ പ്രധാന താഴികക്കുടത്തിന്റെ മാർബിൾ റെയിലിംഗിനാണ് ഏറ്റവും കൂടുതല്‍ കേടുപാടുകളുണ്ടായത്. ഇത് കൂടാതെ ടേൺ സ്റ്റൈൽ ഗേറ്റിനും കേടുപാടുകൾ സംഭവിച്ചു.

1590843947

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഏഫ് ഇന്ത്യയു‌ടെ ഔദ്യോഗിക സംഘം നാശനഷ്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. സാധ്യമെങ്കില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ താമസിയാതെ തുടങ്ങും. വിലയിരുത്തൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കുമെന്ന് എ.എസ്.ഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സഞ്ചാരികള്‍ക്ക് സന്തോഷിക്കാം, ആഭ്യന്തര വിമാനയാത്ര നവംബര്‍ മുതല്‍ പൂര്‍ണ്ണതോതില്‍

കേരളത്തിലേക്കുള്ള ഇ-പാസ്: ഈ കാര്യങ്ങളറിയാം.കേരളത്തിലേക്കുള്ള ഇ-പാസ്: ഈ കാര്യങ്ങളറിയാം.

Read more about: taj mahal travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X