പെരുന്നാളും വിഷുവും ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് ഇനി അധിക നാളുകളില്ല. മലയാളികൾ എപ്പോഴത്തേക്കാളും നാട്ടിലെത്താൻ ആഗ്രഹിക്കുന്ന ദിവസങ്ങളാണിത്. നീണ്ട വാരാന്ത്യങ്ങളും കുടുംബമായുള്ള ഒത്തുചേരലുകളുമടക്കം പ്ലാനുകൾ ഇഷ്ടംപോലെയും. എന്നാൽ നാട്ടിലേക്ക് എത്താനാകുമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം.
യാത്രക്കാരുടെ കനത്ത നിരക്കും പൊള്ളുന്ന ടിക്കറ്റ് നിരക്കും മറുനാടൻ മലയാളികളുടെ നാട്ടിലെ ആഘോഷം എന്ന ആഗ്രഹത്തിന് വിലങ്ങുതടിയാകുവാനാണ് കൂടുതൽ സാധ്യത. സ്വകാര്യ ബസ് സർവീസുകളിലും ട്രെയിനുകളിലും വിമാനത്തിലും വരെ ഉയര‍്ന്ന ടിക്കറ്റ് നിരക്കാണ് ഈ സീസണിൽ കാണിക്കുന്നത്.

PC:Snowscat/Unsplash
ബാംഗ്ലൂർ, ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള ട്രെയിനുകളിൽ വെയിറ്റിങ് ലിസ്റ്റ് നൂറും ഇരുന്നൂറും ഒക്കെ കടന്നു. ബാംഗ്ലൂരിൽ താമസിക്കുന്ന മലയാളികളെയാണ് ഇത് കൂടുതലായി ബാധിച്ചിരിക്കുന്നത്. കണ്ണൂർ എക്സ്പ്രസിൽ (16511) ഏപ്രിൽ 11 വ്യാഴാഴ സ്ലീപ്പർ ക്സാസിലെ വെയിറ്റിങ് ലിസ്റ്റ് 122 ആണ്. യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ ഇത് (16527) 184 ആണ്.
മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും നാട്ടിലെത്താന് ആഗ്രഹിക്കുന്നവർക്കും ട്രെയിൻ സീറ്റ് ഇല്ലാത്തത് ഒരു വെല്ലുവിളിലാണ്. മുംബൈയിൽ നിന്ന് കേരളത്തിലേക്കുള്ള നേത്രാവതി എക്സ്പ്രസിനും ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള മംഗളാ എക്സ്പ്രസിനും സീറ്റില്ല. സ്പെഷ്യൽ ട്രെയിനുകളാവട്ടെ, റെയിൽവേ ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല.
അവസാന നിമിഷം പ്രീമിയം തത്കാലിൽ നാട്ടിലേക്ക് വരാമെന്ന്വിചാരിച്ചാൽ ടിക്കറ്റിന് മൂന്നിരട്ടിയിലധികം നിരക്കാണ് നല്കകേണ്ടത്.
ബസ് നിരക്കുകളുടെ കാര്യത്തിലും വ്യത്യാസമൊന്നുമില്ല. സീറ്റ് കിട്ടാനില്ലെന്നു മാത്രമല്ല, ലഭ്യമായവയ്ക്കൊക്കെ അടുക്കാനാവാത്ത വിലയുമാണ്. ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് വരണമെങ്കിൽ എസി ബസിന് 2200 രൂപയെങ്കിലും മുടക്കണം. ബാംഗ്ലൂര്ഡ- കോഴിക്കോട് ബസിന് ഇത് മൂവായിരത്തിനടുത്ത് വരും. ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്കാണെങ്കിൽ ഒരാൾക്ക് ബസ് യാത്രയ്ക്ക് 4000 രൂപയാണ് ചെലവ്. മടങ്ങാനും ആദ്യ ദിവസങ്ങളിൽ കൂടിയ ഇതേ നിരക്ക് തന്നെ നല്കണം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














