അസമിലെ കാസിരംഗ ദേശീയോദ്യാനത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുനസ്കോയുടെ പൈതൃക ലക്ഷ്യസ്ഥാനമായ കാസിരംഗ ദേശീയോദ്യാനത്തിൽ പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. രണ്ടു ദിവസത്തെ സന്ദർശനത്തിനായി അസമിലെത്തിയ മോഡി വെള്ളിയാഴ്ച രാത്രിയാണ് കാസിരംഗയിൽഎത്തിയത്. ഇതോടെ ഇവിടെ ഒരു രാത്രി ചെലവഴിക്കുന്ന ആദ്യ പ്രധാനമന്ത്രി കൂടിയായി മോദി.
കാസിരംഗയിൽ പ്രസിദ്ധമായ ആനസഫാരിയും ജീപ്പ് സഫാരിയും പ്രധാനമന്ത്രി ആസ്വദിച്ചു. സെൻട്രൽ കൊഹോറ റേഞ്ചിലെ മിഹിമുഖ് ഏരിയയിലാണ് അദ്ദേഹം ആനസവാരി നടത്തിയത്. ഇതിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമമായ എക്സിൽ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

PC: Narendra Modi/X
''ഇന്ന് രാവിലെ ഞാൻ അസമിലെ കാസിരംഗ ദേശീയോദ്യാനത്തിൽ ആയിരുന്നു. പച്ചപ്പിന് നടുവിൽ സ്ഥിതി ചെയ്യുന്ന ഈ യുനെസ്കോയുടെ ലോക പൈതൃക സൈറ്റ് ഗാംഭീര്യമുള്ള ഒറ്റക്കൊമ്പൻ കാണ്ടാമൃഗം ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളാൽ അനുഗ്രഹീതമാണ്'' പ്രധാനമന്ത്രി എക്സിലെ പോസ്റ്റിൽ പറഞ്ഞു. ഒപ്പം ആനപ്പുറത്ത് സഫാരി നടത്തുന്നതിന്‍റെയും കാസിരംഗയിലെ ജീപ്പ് സഫാരിയുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.
''കാസിരംഗ നാഷണൽ പാർക്ക് സന്ദർശിക്കാനും അതിൻ്റെ ഭൂപ്രകൃതിയുടെ സമാനതകളില്ലാത്ത സൗന്ദര്യവും അസമിലെ ജനങ്ങളുടെ ഊഷ്മളതയും അനുഭവിക്കാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഓരോ സന്ദർശനവും ആത്മാവിനെ സമ്പന്നമാക്കുകയും അസമിൻ്റെ ഹൃദയവുമായി നിങ്ങളെ ആഴത്തിൽ ബന്ധിപ്പിക്കുകയും ചെയ്യുന്ന സ്ഥലമാണിത്'' മറ്റൊരു എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു. ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്‍റെ ചിത്രങ്ങളും കാസിരംഗയിൽ നിന്നുള്ള പ്രകൃതി മനോഹരമായ മറ്റുചില ചിത്രങ്ങളും ഈ പോസ്റ്റിനൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

PC: Narendra Modi/X
''ലഖിമയി, പ്രദ്യുമ്നൻ, ഫൂൽമയി എന്നീ ആനകൾക്ക് കരിമ്പ് തീറ്റയായി നല്കി. കാസിരംഗ കാണ്ടാമൃഗങ്ങൾക്ക് പേരുകേട്ടതാണ്, എന്നാൽ മറ്റ് നിരവധി ആനകൾക്കൊപ്പം ധാരാളം ആനകളും അവിടെയുണ്ട്'' കാസിരംഗയില്‍ സഫാരി നടത്തുന്നന്ന ആനകൾക്കൊപ്പം നിൽക്കുന്ന ചിത്രത്തിൽ അദ്ദേഹം കുറിച്ചു.
ഇത് കൂടാതെ, ദേശീയോദ്യാനത്തിലെ ഫോറസ്റ്റ് ഗാർഡുകളായ സ്ത്രീകളുമായും അദ്ദേഹം സംവദിച്ചു. "നമ്മുടെ വനങ്ങളെയും വന്യജീവികളെയും ധീരമായി സംരക്ഷിക്കുന്ന സംരക്ഷണ പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ള വനിതാ ഫോറസ്റ്റ് ഗാർഡുകളുടെ ടീമായ വാൻ ദുർഗയുമായി സംവദിച്ചു. നമ്മുടെ പ്രകൃതി പൈതൃകം സംരക്ഷിക്കുന്നതിനുള്ള അവരുടെ സമർപ്പണവും ധൈര്യവും ശരിക്കും പ്രചോദനകരമാണ്'' . പ്രധാനമന്ത്രി പറഞ്ഞു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













