Search
  • Follow NativePlanet
Share
» »കൊച്ചി വരെ പോകേണ്ട, മലബാറുകാർക്ക് ആശ്വാസമായി സൗദി വിസ സ്റ്റാമ്പിങ് കോഴിക്കോടും

കൊച്ചി വരെ പോകേണ്ട, മലബാറുകാർക്ക് ആശ്വാസമായി സൗദി വിസ സ്റ്റാമ്പിങ് കോഴിക്കോടും

സൗദിയിലേക്ക് യാത്രകൾക്ക് തയ്യാറെടുക്കുന്നവർക്കാശ്വാസമായി സൗദി വിസ ഫെസിലിറ്റേഷൻ സെന്‍റർ (VFS)കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങി. സൗദിയിലേക്കുള്ള വിസകൾ സ്റ്റാമ്പ് ചെയ്യുന്ന കോഴിക്കോട് വിസ ഫെസിലിറ്റേഷൻ സെന്‍റർ കേരളത്തിലെ രണ്ടാമത്തെ സെന്‍റർ കൂടിയാണ്. കോഴിക്കോട് പുതിയറ മിനി ബൈപ്പാസ് റോഡിലെ സെൻട്രൽ ആര്‍ക്കേഡിലാണ് ഇത് പ്രവർത്തിക്കുന്നത്.
കേരളത്തിൽ കൊച്ചിയിൽ മാത്രമായിരുന്നു വിഎഫ്എസ് സെന്‍റർ ഉണ്ടായിരുന്നത്.

നേരത്തെ സൗദി വിസ സ്റ്റാംപിങ് വിഎഫ്എസ് സെന്ററുകൾ വഴിയാക്കി വിസാ നടപടികളിൽ മാറ്റം വരുത്തിയതോടെ മാസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. സൗദിയിലേക്ക് വിസിറ്റിങ് വിസയടക്കം ഏതു വിസയിൽ പോകുന്നവരും വിഎഫ്എസ് സെന്ററിലെത്തി വിരലടയാളം ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ സമർപ്പിക്കണെന്നായിരുന്നു അറിയിപ്പ്. കേരളത്തിൽ നിന്നപേക്ഷിക്കുന്നവർ കൊച്ചിയിലായിരുന്നു പോകേണ്ടത്. ഇത് തിരക്കും നടപടികളിൽ കാലതാമസവും വരുത്തിയതോടെയാണ് കോഴിക്കോട് കേന്ദ്രം ആരംഭിച്ചത്.

Saudi Visa Stamping Facilitation Centre Opens In Calicut

PC:ConvertKit/ Unsplash

കുറച്ച് മാസങ്ങൾക്കു മുൻപാട് രാജ്യത്തിന്റെ കുടിയേറ്റ് നടപടികൾ ശക്തമാക്കുന്നതിനും അനധികൃത കുടിയേറ്റം തടയുന്നതിനുമായി നിയമങ്ങൾ കർശനമാക്കിയത്. നേരത്തെ ട്രാവൽ ഏജന്‍സികൾ മുഖാന്തരം വിസ നടപടികൾ പൂർത്തിയാക്കുവാൻ സാധിക്കുമായിരുന്നു. ഇതാണ് വിസയ്ക്ക് അപേക്ഷിക്കുന്നവർ നേരിട്ട് ചെന്ന് ബയോമെട്രിക് വിവരങ്ങൾ സമർപ്പിക്കണം എന്നതിലേക്ക് മാറിയത്.

റസിഡന്‍റ് വിസ, ഫാമിലി വിസിറ്റ് വിസ, കുട്ടികളുടെ വിസ ചേര്‍ക്കല്‍ തുടങ്ങിയവയ്ക്ക് ഇത് ബാധകമാണ്. നേരത്തെ സൗദി വിമാനത്താവളങ്ങളിലായിരുന്നു ഇത് ചെയ്തുകൊണ്ടിരുന്നത്.

ഇന്ത്യയിലെ സൗദി വിസ സെന്‍ററുകൾ

കാലിക്കറ്റ് അടക്കം ഇന്ത്യയിൽ ആകെ പത്ത് സൗദി വിസ സെന്‍ററുകളാണുള്ളത്. കൊച്ചി, മുംബൈ, ലക്നൗ, ബാംഗ്ലൂർ, ചെന്നൈ, അഹമ്മദാബാദ്, കൊൽക്കത്ത, ഹൈദരാബാദ്,ഡൽഹി എന്നിവിടങ്ങളിലാണ് ഇത് പ്രവർത്തിക്കുന്നത്. കൊച്ചിയിൽ എംജി റോഡിൽ രവിപുരം കോസ്റ്റൽ ചേംബേർസിൽ (മനോജ് ടവർ) ഗ്രൗണ്ട് ഫ്ലോറിലാണ് ഇത് പ്രവർത്തിക്കുന്നത്. കേരളത്തിൽ മാത്രമാണ് രണ്ട് വിഎഫ്എസ് സെന്‍ററുകൾ ഉള്ളത്.

കോഴിക്കോട് കേന്ദ്രത്തിലേക്കുള്ള ബുക്കിങ് ആരംഭിച്ചതോടെ മലബാറിൽ നിന്നുള്ളവർക്ക് സൗദി വിസ ആവശ്യങ്ങൾക്കായി കൊച്ചി വരെ പോകേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാം,

അപേക്ഷ സർപ്പിക്കാൻ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെയും പാസ്പോർട്ട് കളക്ട് ചെയ്യാൻ വൈകിട്ട് 2.00 മുതൽ 7.00 വരെയുമാണ് സമയം. https://vc.tasheer.com/home എന്ന വെബ്സൈറ്റ് വഴി കൂടുതൽ വിവരങ്ങളറിയാം.

സൗദി വിസ അപേക്ഷിക്കാൻ

അപേക്ഷകൻ തഷീർ വെബ്സൈറ്റ് (vc.tasheer.com )സന്ദർശിച്ച് അതിൽ ഒരു ഓൺലൈൻ കൂടിക്കാഴ്‌ച ബുക്ക് ചെയ്യുകയാണ് ആദ്യം വേണ്ടത്.
അപ്പോയിന്റ്മെന്റ് തിയതി അനുസരിച്ച് അപേക്ഷകൻ വിസ സേവന കേന്ദ്രത്തിൽ എത്തുന്നു. അവിടെവെച്ച് ആവശ്യമായ എല്ലാ പേപ്പർവർക്കുകളും രേഖകളും റിസപ്ഷനിൽ റിവ്യൂ ചെയ്യും. തുടർന്ന് ഒരു ടോക്കൺ ലഭിക്കുകയും അപേക്ഷകനെ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. പേയ്‌മെന്റ് നടത്താനും രേഖകൾ സമർപ്പിക്കാനും വിസ പ്ലാറ്റ്‌ഫോം ഫോം പൂരിപ്പിക്കാനും അപേക്ഷകൻ കൗണ്ടറിലേക്ക് പോകുന്നു.

ആവശ്യമെങ്കിൽ മുഖത്തിന്റെ ചിത്രവവും ഫിംഗർപ്രിന്റ് സ്കാനും എടുക്കുന്നതിന് അപേക്ഷകൻ ബയോമെട്രിക് എൻറോൾമെന്റ് കൗണ്ടറിലേക്ക് പോകുന്നു.
വിസ പ്രോസസ്സിംഗിനായി തഷീർ യഥാർത്ഥ പാസ്‌പോർട്ടും അനുബന്ധ രേഖകളും മിഷൻ/കോൺസുലേറ്റിന് സമർപ്പിക്കുന്നു.
വിസ സർവീസ് സെന്റർ സൂചിപ്പിച്ച സമയത്തും തീയതിയിലും പാസ്‌പോർട്ട് എടുക്കാൻ അപേക്ഷകൻ മടങ്ങുന്നു.

സൗദി പ്രൊഫഷണൽ അക്രെഡിറ്റേഷൻ പ്രോഗ്രാം

ഇത് കൂടാതെ, തിരഞ്ഞെടുക്കപ്പെട്ട പ്രൊഫഷനുകളിൽ നിന്നും സൗദിയിലേത്ത് തൊഴിൽ വിസയിൽ വരുമ്പോൾ ബന്ധപ്പെട്ട മേഖലയിലെ യോഗ്യത തെളിയിക്കണെന്ന നിയമവും സൗദി കൊണ്ടുവന്നിട്ടുണ്ട്. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാകേണ്ടത്. പ്രൊഫഷണൽ അക്രെഡിറ്റേഷൻ പ്രോഗ്രാം എന്നാണിത് അറിയപ്പെടുന്നത്.

ഇലക്ട്രീഷ്യൻ, ബിൽഡിങ് കൺസ്ട്രക്ഷൻ, പെയിന്‍റിങ്, ടില്ലിങ്, പ്ലംബിങ്, വെൽഡിങ്, ടയർ ഫിക്സിങ്, മൈനിങ്, മെഷീൻ റിപ്പയർ എന്നിങ്ങനെ 25 ൽ അധികം മേഖലയിൽ നിന്നുള്ളവരാണ് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാകേണ്ടത്. ഇത് സംബന്ധിത്ത കൂടുതൽ വിവരങ്ങൾ https://svp-international.pacc.sa/home എന്ന സൈറ്റിൽ ലഭിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+