Search
  • Follow NativePlanet
Share
» » യൂറോപ്യൻ യാത്രകൾക്ക് ചെലവേറുന്നു, ഷെങ്കന്‍ വിസ ഫീസ് വര്‍ധനവ് 12 ശതമാനം

യൂറോപ്യൻ യാത്രകൾക്ക് ചെലവേറുന്നു, ഷെങ്കന്‍ വിസ ഫീസ് വര്‍ധനവ് 12 ശതമാനം

യൂറോപ്പ് യാത്രകൾ പ്ലാൻ ചെയ്യുന്നുണ്ടോ? എങ്കിൽ ചെലവ് പഴയതുപോലെയെന്നും നിൽക്കില്ല കേട്ടോ.. യൂറോപ്പ് യാത്രകൾക്ക് ചെലവ് കൂടാൻ പോവുകയാണ്. ഷെങ്കൻ വിസ അപേക്ഷകൾക്ക് യൂറോപ്യൻ കമ്മീഷൻ ഏർപ്പെടുത്തിയ വിസ ഫീസ് വർധനവ് ജൂൺ 11 ചൊവ്വാഴ്ച മുതൽ നിലവിൽ വന്നു. മുതിർന്നവരുടെ മാത്രമല്ല, കുട്ടികളുടെ വിസ ഫീസിലും വർധനവ് ഉണ്ടായിട്ടുണ്ട്.

നേരത്തെ 80 യൂറോ ആയിരുന്നത് ഇനി മുതൽ90 യൂറോ (8,141 രൂപ) ആയിരിക്കും. കുട്ടികളുടെ ഷങ്കൻ വിസ ഫീസ് 40 യൂറോയില്‍ നിന്ന് 45 യൂറോയായിട്ടും വര്‍ധിപ്പിച്ചിട്ടുണ്ട്. ആറുവയസ് മുതല്‍ 12 വരെയുള്ള കുട്ടികളുടെ ഫീസ് ആണിത്. ടൈപ്പ് സി അഥവാ ഷോർട്ട് സ്റ്റേ ഷെങ്കൻ വിസ അപേക്ഷയ്ക്കാണ് ഫീസ് വർധിപ്പിച്ചിരിക്കുന്നത്.
കൂടാതെ, കൂടാതെ, റീഅഡ്മിഷനുമായി സഹകരിക്കാത്ത രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ ക്രമരഹിതമായി താമസിക്കുന്നവർക്ക് €135 അല്ലെങ്കിൽ €180 വീസ ഫീസ് നൽകേണ്ടിവരും.

Schengen Visa Fee Hike Indian Travellers have To Pay 90 Euros As Fee

ഓരോ മൂന്നൂ വർഷത്തിലുമാണ് ഷെങ്കൻ വിസയുടെ ഫീസിൽ വർധനവ് വരുത്തുന്നത്. 2020 ഫെബ്രുവരിയിലാണ് ഇതിന് മുന്‍പ് ഫീസ് വര്‍ധിപ്പിച്ചത്. പിന്നീട് കഴിഞ്ഞ വർഷം ഫീസ് വർധിപ്പിക്കേണ്ടതായിരുന്നുവെങ്കിലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫീസ് കൂട്ടുന്നത് പിന്നീടത്തേയ്ക്ക് നീട്ടിവെക്കുകയായിരുന്നു. 2022-നെ അപേക്ഷിച്ച് 2023-ൽ ഷെങ്കന്‍ വിസ അപേക്ഷകളിൽ 36.3 ശതമാനം വർദ്ധനവാണ് വന്നിട്ടുള്ളത്. എന്നിരുന്നാലും വർധനവ് 2019 ൽ രേഖപ്പെടുത്തി. 16 ദശലക്ഷം എന്ന സംഖ്യയിലേക്ക് ഇതുവരെ എത്തിയിട്ടില്ല. 2023 ൽ 9,66,687 പേരാണ് ഇന്ത്യയില്‍ നിന്ന് ഷെങ്കന്‍ വിസയ്ക്കായി അപേക്ഷിച്ചത്.

നേരത്തെ വിസ ഫീസ് വർധനയുമായി ബന്ധപ്പെട്ട് .യൂറോപ്യൻ കമ്മീഷൻ അംഗരാജ്യങ്ങളിൽ നിന്നുള്ള പൊതുജനാഭിപ്രായം തേടിയിരുന്നു. എന്നാൽ വിനോദസഞ്ചാരത്തിന് പ്രാധാന്യം നല്കുന്ന പല രാജ്യങ്ങളും വിലവര്‍ധനവിനെതിരെ അഭിപ്രായം രേഖപ്പെടുത്തിയെന്നാണ് വിവരം. ഫീസ് വർധിപ്പിക്കുന്നത് വിനോദസ‍ഞ്ചാരത്തെ ദോഷകകമായി ബാധിച്ചേക്കുമെന്നതിനാലാണിത്.

പുതിയ മാറ്റ അനുസരിച്ച് മുതിർന്നവർക്കുള്ള പുതിയ ഷെങ്കൻ വിസ ഫീസ്: €80 മുതൽ €90 വരെ (INR 7,267 മുതൽ INR 8,175 വരെ)യും കുട്ടികൾക്ക് €40 മുതൽ €45 വരെ (INR 3,633 മുതൽ INR 4,087 വരെ)യുമാണ്.
ആറ് മാസ കാലയളവിൽ 90 ദിവസം വരെ താമസിക്കാൻ അനുവദിക്കുന്നവയാണ് ഷെങ്കൻ വിസകൾ, ദക്ഷിണാഫ്രിക്ക, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യൂറോപ്യൻ യൂണിയൻ ഇതര പൗരന്മാർക്ക് വിനോദസഞ്ചാരത്തിനോ കുടുംബ സന്ദർശനത്തിനോ ഷെങ്കൻ വിസ ആവശ്യമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: europe visa
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+