മുന്നറിയിപ്പില്ലാതെ എത്തുന്ന മഞ്ഞുവീഴ്ചയാണ് കാശ്മീർ യാത്രകളിലെ താരം. ഒരേ സമയം യാത്ര മുഴുവൻ മാറിപ്പോകാനും അതേപോലെ വിചാരിച്ചിട്ടേയില്ലാത്ത വിധത്തിൽ യാത്ര രസകരമാകാനും ഈ മഞ്ഞുവീഴ്ചയ്ക്ക് സാധിക്കും. ഈ സീസണിലെ മഞ്ഞുവീഴ്ച കൂടി ആരംഭിച്ചതോടെ കാശ്മീർ യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കുറേയുണ്ട്. ഇപ്പോഴിതാ മണ്ണിടിച്ചിലും കനത്ത മഞ്ഞുവീഴ്ചയും കാരണം ജമ്മു-ശ്രീനഗർ ദേശീയ പാതയും മുഗൾ റോഡും അടച്ചു.
ഉയർന്ന പ്രദേശങ്ങളിൽ ഭൂരിഭാഗവും മഞ്ഞുവീഴ്ചയും ജമ്മു മേഖലയിലെ സമതലങ്ങളിൽ കനത്ത മഴയും തണുപ്പും അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടുകൾ. അതോടൊപ്പം റംബാനിലെ മെഹർ പ്രദേശത്തെ മണ്ണിടിച്ചിലിനെത്തുടർന്ന് ഹൈവേ അടച്ചിട്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. റമ്പാനിലെ മെഹറിൽ വാഹന ഗതാഗതത്തിനായി ഹൈവേ തടഞ്ഞിരിക്കുന്നു. എല്ലാത്തരം വാഹന ഗതാഗതവും നിർത്തിവച്ചിരിക്കുകയാണ്.

കാശ്മീരിലെ ചരിത്രപാതകളിലൊന്നായ മുഗൾ റോഡ് സമുദ്രനിരപ്പിൽ നിന്നും 3500 മീറ്റർ ഉയരത്തിലുള്ള റൂട്ട് ആണ്. പിർ പാഞ്ചൽ പാസിലൂടെയുള്ള മുഗൾ യാത്രയെ അനുസ്മരിപ്പിക്കുന്ന ഈ പാത പൂഞ്ച് ജില്ലയിലൂടെ കടന്നു പോകുന്നു. ആകെ 84 കിലോമീറ്റർ നീളമാണ് ഈ പാതയ്ക്കുള്ളത്. ഷോപിയാൻ ജില്ലയെ രജൗരി, പൂഞ്ച് എന്നീ ഇരട്ട ജില്ലകളുമായി ബന്ധിപ്പിക്കുന്ന പാതയാണിത്. ജമ്മു-ശ്രീനഗർ ഹൈവേയുടെ ബദൽ പാത കൂടിയാണ് മുഗൾ റോഡ്.
പിർ കി ഗലിയിലും സമീപ പ്രദേശങ്ങളിലും പുതിയ മഞ്ഞുവീഴ്ചയുണ്ടായിതിനെ തുടർന്നാണ് ഇവിടെ ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തിയത്. മഞ്ഞുവീഴ്ചയെ തുടർന്ന് റോഡിൽ വഴുവഴുപ്പുള്ള അവസ്ഥ രൂപപ്പെട്ടതിനെ തുടർന്നാണ് ഗതാഗതം നിരോധിച്ചത്. മുൻപ് രണ്ടു തവണ അമിത മഞ്ഞുവീഴ്ച കാരണം ഇവിടെ വാഹനങ്ങൾ ൃക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. വ്യാഴാഴ്‌ച വൈകുന്നേരത്തോടെയാണ്, രജൗരിയിലും പൂഞ്ചിലെയും മുകൾ ഭാഗങ്ങളിലും പുതിയ മുഗൾ റോഡിന്റെ ഒരു ഭാഗത്തും മഞ്ഞുവീഴ്ച അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു.
ഇതോടെയാണ് വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. വഴുവഴുപ്പുള്ള അവസ്ഥ മെച്ചപ്പെടുകയും അടിഞ്ഞുകൂടിയ മഞ്ഞ് നീക്കം ചെയ്യുകയും ചെയ്തതിന് ശേഷം മാത്രമേ ഈ റൂട്ടിലുള്ള പുനഃസ്ഥാപിക്കുകയുള്ളൂ. ട്രാഫിക് പോലീസ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും ഗതാഗതം ഔദ്യോഗികമായി പുനഃസ്ഥാപിക്കുന്നതുവരെ മുഗൾ റോഡ് വഴി യാത്ര ചെയ്യരുതെന്നും ജനങ്ങൾക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












