Search
  • Follow NativePlanet
Share
» »കാസർകോഡിന് ഓണസമ്മാനം നേരത്തെ, ഈ ദീർഘദൂര ട്രെയിനുകൾക്ക് ഇനി മുതൽ കാസർകോഡും സ്റ്റോപ്പ്!

കാസർകോഡിന് ഓണസമ്മാനം നേരത്തെ, ഈ ദീർഘദൂര ട്രെയിനുകൾക്ക് ഇനി മുതൽ കാസർകോഡും സ്റ്റോപ്പ്!

കാസർകോഡ് ജില്ലയിലെ ട്രെയിൻ യാത്രികർക്ക് ആശ്വാസമായി കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. നീണ്ട കാത്തിരിപ്പിനും അപേക്ഷകൾക്കും ഒടുവിലാണ് ദീർഘദൂര ട്രെയിനുകൾക്ക് കാസർകോഡ് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ അധിക സ്റ്റോപ്പ് അനുവദിച്ചത്. അടുത്ത ദിവസം മുതൽ തന്നെ ഈ ട്രെയിനുകൾ നിര്‍ത്തിത്തുടങ്ങും.

തിരുനെൽവേലി - ഗാന്ധിധാം ഹംസഫർ എക്‌സ്‌പ്രസ്, ദാദർ-തിരുനെൽവേലി എക്‌സ്‌പ്രസ് എന്നീ രണ്ടു ദീർഘദൂര ട്രെയിനുകളാണ് ഇനി മുതൽ കാസർകോഡ് നിർത്തുക. അവയുടെ സമയം, യാത്രാ തിയതികൾ, തുടങ്ങിയ വിവരങ്ങൾ വിശദമായി വായിക്കാം.

 train-stops-in-kasargod-station

PC: Shivansh Singh/Unsplahs

തിരുനെൽവേലി - ഗാന്ധിധാം ഹംസഫർ എക്‌സ്‌പ്രസ്

തിരുനെൽവേലി ജംങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും എല്ലാ വ്യാഴാഴ്ചയും പുറപ്പെടുന്ന തിരുനെൽവേലി - ഗാന്ധിധാം ഹംസഫർ എക്‌സ്‌പ്രസ് (20923) ഓഗസ്റ്റ് 17 വ്യാഴാഴ്ച മുതൽ കാസർകോഡ് റെയില്‍വേ സ്റ്റേഷനിൽ എത്തിച്ചേരും. തിരുനെൽവേലിയിൽ നിന്ന് രാവിലെ 5.15ന് പുറപ്പെട്ട് വൈകിട്ട് 7.04ന് കാസർകോഡ് എത്തും.

നാഗർകോവിൽ 6.51 AM
തിരുവന്തപുരം സെൻട്രൽ- 8.50 Am
കൊല്ലം-10.05 AM
കായംകുളം-10.42 PM
എറണാകുളം ജംങ്ഷൻ-12.55PL
തൃശൂര്‍-2.09PM
ഷൊർണൂർ ജംങ്ഷൻ-3.05 PM
കോഴിക്കോട് -4.27 PM
കാസർകോഡ് -7.04 PM
മംഗലാപുരം ജംങ്ഷന്‌-7.50PM
കാർവാർ-1.00 AM
മഡ്ഗാവോൺ-2.30 AM
പൻവേൽ-1.20 PM
സൂററ്റ്- 6.04 PM
വഡോധര ജംങ്ഷൻ- 7.41PM
അഹമ്മദാബാദ്- 9.35 PM
ഗാന്ധിഗ്രാം 2.30 AM എന്നിങ്ങനെയാണ് സമയം.

kasargod-railway-station

സ്ലീപ്പര്‍, ത്രി ടയർ എസി എന്നീ ക്ലാസുകളാണുള്ളത്. തിരുനെൽവേലി- ഗാന്ധിഗ്രാം യാത്രയിൽ സ്ലീപ്പറിൽ 1050 രൂപയും ത്രി ടയർ എസിയിൽ
2720 രൂപയും ആണ് ടിക്കറ്റ് നിരക്ക്. 45 മണിക്കൂർ 15 മിനിറ്റാണ് ആകെ യാത്രാ സമയം. വ്യാഴാഴ്ച പുറപ്പെട്ട് ശനിയാഴ്ച എത്തിച്ചേരും.

ഗാന്ധിധാം-തിരുനെൽവേലി ഹംസഫർ എക്‌സ്‌പ്രസ് (20924)

എല്ലാ തിങ്കളാഴ്ചയും ഗാന്ധിധാമിൽ നിന്ന് പുറപ്പെട്ട് ബുധനാഴ്ച തിരുനെൽവേലിയിൽ എത്തും. 45 മണിക്കൂർ 15 മിനിറ്റാണ് ആകെ യാത്രാ സമയം.
ഗാന്ധിധാമിൽ നിന്ന് തിങ്കളാഴ്ച രാവിലെ 4.40ന് പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ 2.05ന് തിരുനെൽവേലിയിൽ എത്തുന്ന വിധത്തിലാണ് യാത്ര.

ദാദർ-തിരുനെൽവേലി എക്‌സ്‌പ്രസ് (22629/22630)

എല്ലാ വ്യാഴാഴ്ചയും രാത്രി 8.40ന് മുംബൈ ദാദറിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച 9.30ന് ദാദർ-തിരുനെൽവേലി എക്‌സ്‌പ്രസ് (22629) തിരുനെൽവേലിയിലെത്തും. 36 മണിക്കൂർ 50 മിനിറ്റാണ് യാത്രാ സമയം. സെക്കന്‍ഡ് സിറ്റിങ്, സ്ലീപ്പർ,എസി ത്രീ ടയർ, എസി ടൂ ടയർ എന്നീ ക്ലാസുകളാണ് ട്രെയിനിനുള്ളത്.
യാത്രയുടെ രണ്ടാമത്തെ ദിവസം മംഗലാപുരം ജംങ്ഷനിൽ ഉച്ചയ്ക്ക് 2.05നും കണ്ണൂരിൽ 4.07നും ട്രെയിൻ എത്തിച്ചേരും. കാസർകോഡ് റെയിൽവേ സ്റ്റേഷനിലെത്തുന്ന സമയം റെയിൽവേ നല്കിയിട്ടില്ല.

 train-stops-in-kasargod

തിരുനെൽവേലി- ദാദർ എക്സ്പ്രസ് (22630)

തിരുനെൽവേലിയിൽ നിന്ന് എല്ലാ ബുധനാഴ്ചയും രാവിലെ 7.15ന് പുറപ്പെടുന്ന തിരുനെൽവേലി- ദാദർ എക്സ്പ്രസ് (22630) 33 മണിക്കൂർ 50 മിനിറ്റ് സമയം സഞ്ചരിച്ച് വ്യാഴാഴ്ച വൈകിട്ട് 7.05ന് ദാദറിൽ എത്തും.

തിരുനെൽവേലി- 7.15 AM
കോവിൽപട്ടി- 8.08 AM
വിരുദനഗർ- 8.58 AM
മധുരെ-9.45 Am
ഡിണ്ടിഗൽ-10.55 AM
കോയമ്പത്തൂർ-3.07 PM
പാലക്കാട്-4.07 PM
ഷൊർണൂർ-5.02 PM
കോഴിക്കോട്- 6.22 PM
കണ്ണൂർ-7.47 PM
കാസർകോഡ്-8.49 PM
മംഗളുരു-9.55 PM
ഉഡുപ്പി-11.40 PM
കർവാർ-2.56 AM
മഡ്ഗാവോൺ-4.15 AM
പൻവേൽ- 3.40 PM
താനെ- 4.20 PM
ദാദർ- 5.05 PM

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+