എക്കണോമിസ്റ്റ് ഇന്‍റലിജൻസ് യൂണിറ്റിന്‍റെ 2023 ലെ ലോകത്തിലെ ജീവിക്കാൻ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ അഞ്ച് നഗരങ്ങൾ ഇന്ത്യയിൽ നിന്ന്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 173 നഗരങ്ങളിലാണ് തലസ്ഥാനമായ ഡല്‍ഹി ഉൾപ്പെടെയുള്ള നഗരങ്ങൾ ഇടം നേടിയത്. പട്ടികയിൽ ഏറ്റവും മികച്ച നഗരമായി ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്ന തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനം ഡെന്മാർക്കിലെ കോപ്പൻഹേഗനാണ്.
ന്യൂ ഡല്‍ഹി, മുംബൈ, ചെന്നൈ, അഹമ്മദാബാദ്, ബെംഗളുരു എന്നീ നഗരങ്ങളാണ് പട്ടികയിൽ ഇന്ത്യയിൽ നിന്ന ഇടം നേടിയ നഗരങ്ങൾ. ആരോഗ്യപരിചരണം, സംസ്കാരം, പരിസ്ഥിതി, വിദ്യാഭ്യാസം, സുസ്ഥിരത, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ സുപ്രധാനമായ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സ്കോർ നിശ്ചയിച്ചത്. എക്കണോമിസ്റ്റ് ഇന്‍റലിജൻസ് യൂണിറ്റ് എല്ലാ വർഷവും ഈ പട്ടിക പുറത്തുവിടാറുണ്ട്.

PC:Mohsin khan/ Unsplash
ന്യൂഡൽഹിയും മുംബൈയും 141-ാം സ്ഥാനം നേടി ഇന്ത്യയിലെ ഏറ്റവും മികച്ച നഗരങ്ങളായി മാറി. ചെന്നൈ 144-ാം സ്ഥാനവും അഹമ്മദാബാദും ബെംഗളൂരുവും യഥാക്രമം 147, 148 സ്ഥാനങ്ങളും നേടി. 2022 ലും ഈ അഞ്ച് നഗരങ്ങളും ഇടം നേടിയിരുന്നു. എന്നാൽ, കഴിഞ്ഞ വർഷത്തെ റാങ്കിങ്ങിനെയപേക്ഷിച്ച് ഡല്‍ഹി ഒരുപടി പിന്നോട്ട് പോവുകയാണുണ്ടായത്. 2022 ൽ ഡൽഹിയുടെ ഗ്ലോബൽ റാങ്കിങ് 140 ആയിരുന്നു. മുംബൈ ഈ വർഷവും 141-ാം സ്ഥാനം നിലനിർത്തുകയും അത് ഡല്‍ഹിയുമായി പങ്കിടുകയും ചെയ്തു.
ചെന്നൈയുടെയും അഹമ്മദാബാദിന്‍റെയും റാങ്കിങ്ങിലും ചെറിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. 2022 ൽ ചെന്നൈയ്ക്ക് 142 ഉം അഹമ്മദാബാദിന് 143 ഉം ആയിരുന്നത് ഈ വർഷം ചെന്നൈ 144 ഉം അഹമ്മദാബാദ് 147 ഉം ആയി പിന്നോട്ടേയ്ക്ക് പോയി. ബെംഗളുരുവിനും രണ്ട് സ്ഥാനങ്ങളുടെ ഇടിവ് സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 146-ാം റാങ്ക് ഉണ്ടായിരുന്നതാണ് ഈ വർഷം 148 ൽ എത്തിയത്.

ജീവിക്കാൻ ഏറ്റവും മികച്ച നഗരങ്ങൾ 2023 ആദ്യ പത്ത് ഇടങ്ങൾ
1.വിയന്ന, ഓസ്ട്രിയ
2. കോപ്പൻഹേഗൻ, ഡെന്മാർക്ക്
3. മെൽബൺ, ഓസ്ട്രേലിയ
4. സിഡ്നി, ഓസ്ട്രേലിയ
5. വാൻകൂവർ, കാനഡ
6. സൂറിച്ച്, സ്വിറ്റ്സർലൻഡ്
7. കാൽഗറി, കാനഡ
7. ജനീവ, സ്വിറ്റ്സർലൻഡ്
9. ടൊറന്റോ, കാനഡ
10. ഒസാക്ക, ജപ്പാൻ.
ഓസ്ട്രേലിയയുടെ രണ്ട് നഗരങ്ങൾ ആദ്യ മൂന്നും നാലും സ്ഥാനങ്ങൾ നേടി. മെൽബൺ, സിഡ്നി എന്നിവയാണവ. കാനഡയുടെ മൂന്ന് നഗരങ്ങളാണ് ഇത്തവണ ആദ്യ 10-ൽ ഇടം നേടിയത്. വാൻകൂവർ, കാൽഗറി,ടൊറന്റോ എന്നിവയാണവ. അതേസമയം, സ്വിറ്റ്‌സർലൻഡിന് ആദ്യ പത്തിൽ രണ്ട് എൻട്രികൾ ലഭിച്ചു, സൂറിച്ച് ആറാം സ്ഥാനത്തെത്തുകയും ജനീവ കാൽഗറിയുമായി ഏഴാം സ്ഥാനം പങ്കിടുകയും ചെയ്തു.

PC: Jacek Dylag/ Unsplash
ലോകത്തിലെ ഏറ്റവും മോശമായ നഗരങ്ങൾ
റാങ്കിങ് ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നു
1. ദമാസ്കസ്, സിറിയ (173)
2. ലാഗോസ്, നൈജീരിയ (172)
3.ട്രൈപ്പോളി, ലിബിയ (171)
4. അൾജീരിസ്, അൾജീരിയ (170)
5. കറാച്ചി, പാക്കിസ്ഥാൻ (169)
6.പോർട്ട് മോർസ്ബി, പാപുവ ന്യൂ ഗിനിയ (168)
7.ധാക്ക, ബംഗ്ലാദേശ് (167)
7. ഹരാരെ, സിംബാവെ (167)
9.ധൗവാലാ, കാമറൂൺ (166)
10. ടെഹ്റാൻ, ഇറാൻ (167).
Cover Image: Sonika Agarwal/ Unsplash
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












