Search
  • Follow NativePlanet
Share
» » എറണാകുളം- ബെംഗളുരു വന്ദേ ഭാരത് വരുമോ? രാവിലെ പുറപ്പെട്ടാൽ ഉച്ചയ്ക്കെത്താം

എറണാകുളം- ബെംഗളുരു വന്ദേ ഭാരത് വരുമോ? രാവിലെ പുറപ്പെട്ടാൽ ഉച്ചയ്ക്കെത്താം

വന്ദേ ഭാരത്..ട്രെയിൻ യാത്രകളുടെ ഗതി മാറ്റിമറിച്ച് വന്ന അതിവേഗ തീവണ്ടി സർവീസ്. വളരെ വേഗത്തിലാണ് ജനങ്ങൾ വന്ദേ ഭാരത് എക്സ്പ്രസിനെ ഏറ്റെടുത്തത്. തിരുവനന്തപുരം- കാസര്‍കോഡ് റൂട്ടിലെ രണ്ട് വന്ദേ ഭാരത് സർവീസുകളും വൻ ഹിറ്റാണ്. ഇപ്പോഴിതാ, കേരളത്തെയും കർണ്ണാടകയെയും ബന്ധിപ്പിച്ച് പുതിയ വന്ദേ ഭാരത് വരാന് പോവുകയാണെന്നാണ് റിപ്പോർട്ട്.

ഐടി നഗരങ്ങളായ ബാംഗ്ലൂരിനെയും എറണാകുളത്തെയും ബന്ധിപ്പിച്ച് വന്ദേ ഭാരത് വരുമെന്നാണ് വാർത്തകൾ. പേരമ്പൂർ ഇന്‍റ​ഗ്രൽ കോച്ച് ഫാക്ടറി
(ഐ സി എഫ്) യിൽ നിന്ന് ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ച പുതിയ വന്ദേ ഭാരത് തീവണ്ടി എറണാകുളം- ബാംഗ്ലൂർ റൂട്ടിൽ സർവീസ് നടത്താനാണ് സാധ്യത. കഴിഞ്ഞ ദിവസം ഇന്‍റ​ഗ്രൽ കോച്ച് ഫാക്ടറി ആറ് വന്ദേ ഭാരത് ട്രെയിനുകൾ ആറ് റെയില്‍വേ സോണുകൾക്കായി അനുവദിച്ചിരുന്നു.

Ernakulam Bangalore Vande Bharat Likely To Run Soon

നൂറുകണക്കിനാളുകൾ യാത്ര ചെയ്യുന്ന, തിരക്കേറിയ റൂട്ടുകളിലൊന്നായ ബാംഗ്ലൂർ- എറണാകുളം റൂട്ട് ദക്ഷിണ റയില്‍വേയെ സംബന്ധിച്ചെടുത്തോളവും ലാഭകരമായ, തിരക്കേറിയ റൂട്ട്ആണ്. ഇവിടെ വന്ദേ ഭാരത് സർവീസ് നടത്തുന്നതിന്‍റെ സാധ്യതകൾ പരിഗണിക്കുന്നുണ്ടെന്ന് വൺ ഇന്ത്യ മലയാളം റിപ്പോർട്ട് ചെയ്തു.

എറണാകുളത്ത് നിന്ന് രാവിലെ പുറപ്പെട്ട് ഉച്ചയോടെ ബാംഗ്ലൂരിലെത്തി തുടർന്ന് തിരികെ ബാംഗ്ലൂരിൽ നിന്ന് രാത്രി എറണാകുളത്ത് എത്തുന്ന വിധത്തിലാണ് സർവീസെന്നും റിപ്പോർട്ടുണ്ട്. രാവിലെ 5.00 മണിക്ക് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെടുന്ന വന്ദേ ഭാരത് ഉച്ചയ്ക്ക് 1.235 ന് കെ എസ് ആർ ബെം​ഗളൂരു റെയിൽവേ സ്റ്റേഷനിലെത്തും. തിരിച്ച്കെ ഉച്ചയ്ക്ക് 2.05 ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10. 45 ന് എറണാകുളം ജങ്ഷനിലെത്തും. തൃശൂർ, പാലക്കാട്. കോയമ്പത്തൂർ, ഈ റോഡ് , സേലം എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാവും എന്ന് റെയിൽ വേ വൃത്തങ്ങൾ അറിയിച്ചു.

നേരത്തെ ഹൈബി ഈഡൻ എംപി ദക്ഷിണ റെയില്‍വേയോട് എറണാകുളം - ബെംഗളുരു റൂട്ടിൽ വന്ദേ ഭാരത് സർവീസ് ആരംഭിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. അതേസമയം, തിരുവനന്തപുരം- കാസർകോട് വന്ദേ ഭാരത് മംഗളൂരുവിലേക്ക് നീട്ടുമ്പോൾ തിരുവനന്തപുരം ഡിവിഷന്‍റെ കീഴിലുള്ള സ്പെയർ റേക്ക് ഉപയോഗിച്ച് എറണാകുളം - ബെംഗളൂറു റൂട്ടിൽ സർവീസ് ആരംഭിക്കാം എന്ന നിർദ്ദേശവും വന്നിരുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+