കഴിഞ്ഞ കുറച്ച് വർഷങ്ങളായി വൻ മാറ്റങ്ങളിലൂടെയും പുരോഗതിയിലൂടെയുമാണ് ഇന്ത്യൻ റെയിൽവേ കടന്നു പോകുന്നത്. റെയിൽവേ സ്റ്റേഷനുകളുടെ മാറ്റങ്ങൾ മാത്രമല്ല, പ്ലാറ്റ്ഫോമുകളുടെ വൃത്തി, മികച്ച സൗകര്യങ്ങൾ, പുതിയ ട്രെയിനുകൾ, ആധുനിക സൗകര്യങ്ങൾ എന്നിങ്ങനെ ട്രെയിൻ യാത്ര തന്നെ മതിയെന്ന് തീരുമാനിക്കാൻ ആളുകളെ സഹായിക്കുന്ന നിരവധി മാറ്റങ്ങൾ കുറച്ച് നാളുകൾക്കിടയിൽ ഉണ്ടായിട്ടുണ്ട്.
ഇന്ത്യൻ റെയിൽവേയുടെ വളർച്ചയില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചത് വന്ദേ ഭാരത് ട്രെയിൻ സര്‍വീസുകളാണെന്ന് നിസംശയം പറായാം. അതിവേഗത്തില് പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് ഏറ്റവം സൗകര്യത്തിലും സുരക്ഷിതവുമായ യാത്ര ഉറപ്പു നല്കുന്ന വന്ദേ ഭാരത് യാത്രക്കാർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് ഫുൾ ഇലക്ട്രിക് ട്രെയിനായ വന്ദേ ഭാരത് 2019 ഫെബ്രുവരി 15-ന് ഡൽഹി-വാരാണസി റൂട്ടിൽ സർവീസ് ആരംഭിച്ചു.

അന്നു മുതൽ രാജ്യത്തിന്‍റെ യാത്രകളെ മാത്രമല്ല, സാമ്പത്തിക വളർച്ചയെയും ശക്തിപ്പെടുത്തി നിരവധി റൂട്ടികളിലായി വന്ദേ ഭാരത് സർവീസ് തുടരുന്നു,. ഇന്ത്യയിൽ ഏറ്റവും വേഗതയുള്ള ട്രെയിൻ സർവീസുകളായ വന്ദേ ഭാരതിന് മണിക്കൂറിൽ പരമാവധി 160 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാന്‍ സാധിക്കും. എന്നാല്‍ ഈ വർഷങ്ങള്‍ക്കിടയിൽ പരമാവധി വേഗതയിൽ കുറവ് വന്നോ എന്നൊരു സംശയം പൊതുവേ ഉയര്‍ന്നിട്ടുണ്ട്.
അതിവേഗതയിൽ സഞ്ചരിക്കാനുള്ള സൗകര്യങ്ങളുണ്ടായിട്ടും ട്രെയിനിന്റെ ശരാശരി വേഗത കുറയാനുള്ള കാരണങ്ങളെക്കുറിച്ച് നിരവധി പാർലമെന്റ് അംഗങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് ചോദിച്ചിരുന്നു.ഇതിനുത്തരമായി , ഒരു ട്രെയിനിന്റെ വേഗതയെ റോളിംഗ് സ്റ്റോക്ക് മാത്രമല്ല, അതിന്റെ റൂട്ടിലെ ട്രാക്ക് അടിസ്ഥാന സൗകര്യങ്ങളും സ്വാധീനിക്കുന്നുവെന്ന് മന്ത്രി വിശദീകരിച്ചു. റെയിൽവേ ട്രാക്കുകൾ നവീകരിക്കുന്നതും മെച്ചപ്പെടുത്തുന്നതും ഇന്ത്യൻ റെയിൽവേയിലുടനീളം നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണെന്ന് അദ്ദേഹം വിശദമാക്കി.
കൂടാതെ, 2014-ൽ, ഏകദേശം 31,000 കിലോമീറ്റർ ട്രാക്കിന് മാത്രമായിരുന്നു 110 കിലോമീറ്ററോ അതിൽ കൂടുതലോ വേഗത ഉണ്ടായിരുന്നത്. അത് നിലവിൽ ഏകദേശം 80,000 കിലോമീറ്ററായി കൂടിയിട്ടുണ്ടെന്നും മന്ത്രി വിശദമാക്കി. നിലവിൽ, രാജ്യത്തുടനീളം 136 വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നു.
വേഗതയിലും കാര്യക്ഷമതയിലും ഇത് ശതാബ്ദി, രാജധാനി എക്സ്പ്രസ് എന്നിവയെ മറികടക്കുന്നു.
കേരളത്തിന് മൂന്നാം വന്ദേ ഭാരത് കിട്ടുമോ
കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ട്രെയിന് സർവീസാണ് കേരളാ- ബെംഗളൂരു വന്ദേ ഭാരത്. മൂന്നാം വന്ദേ ഭാരത് ഉടൻ സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകളനുസരിച്ച് മൂന്നാമത്തെ വന്ദേ ഭാരത് പ്രഖ്യാപനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഊഹാപോഹം മാത്രമാണെന്നാണ് വിശദീകരണം. തിരുവനന്തപുരം- കാസര്‍കോഡ് , തിരുവനന്തപുരം- മംഗലാപുരം എന്നീ രണ്ട് വന്ദേ ഭാരത് സർവീസുകളാണ് കേരളത്തിലുള്ളത്. ഈയിടെ യാത്രക്കാരുടെ തിരക്കും ആവശ്യകതയും പരിഗണിച്ച് തിരുവനന്തപുരം- കാസർകോട് - തിരുവനന്തപുരം വന്ദേഭാരതിന് (20634/20633) 20 കോച്ച് നല്കിയിരുന്നു.
കഴിഞ്ഞ വര്‌ഷം ബെംഗളൂരു- എറണാകുളം റൂട്ടിൽ വന്ദേ ഭാരത് താത്കാലിക സർവീസ് നടത്തി വൻ വിജയം നേടിയിരുന്നു. ഇതിനു ശേഷം ഈ സർവീസ് സ്ഥിരമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഒന്നും സംഭവിച്ചില്ല.
പിന്നീട് തിരുവനന്തപുരം - ബെംഗളൂരു റൂട്ടിൽ വന്ദേ ഭാരത് വരുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഊഹാപോഹങ്ങൾ മാത്രമാണെന്ന് റിപ്പോർട്ടുകള് പുറത്തു വന്നു. എന്തായാലും കേരളം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരതാണ് കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കുള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












