വന്ദേ ഭാരത് എക്സ്പ്രസിൽ യാത്ര പ്ലാൻ ചെയ്തിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ഈ റൂട്ടിൽ വന്ദേ ഭാരത് സർവീസ് റദ്ദാക്കി റെയിൽവേ. 13 ദിവസത്തേയ്ക്കാണ് സർവീസ് റദ്ദാക്കിയിരിക്കുന്നത്. മഹാകുംഭമേള അടക്കമുള്ള നിരവധി ആഘോഷങ്ങൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന സാഹചര്യത്തിൽ തീർത്ഥാടകരും അല്ലാത്തവരുമായ യാത്രക്കാർ ഇത്തരം ട്രെയിൻ സർവീസുകളില് വരുന്ന മാറ്റങ്ങൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
എക്‌സ്‌പ്രസ്, വന്ദേ ഭാരത് എക്‌സ്പ്രസ് മറ്റ് 26 ട്രെയിനുകൾ കൂടി റെയിൽവേ റദ്ദാക്കി.
ലഖ്‌നൗ റെയിൽവേ ഡിവിഷനിലെ ബാലാമൗ സ്റ്റേഷൻ യാർഡ് പുനർനിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് മീററ്റിനും ലഖ്‌നൗവിനും ഇടയിൽ ഓടുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് സർവീസ് താത്കാലികമായി റദ്ദാക്കിയത്.

രാജ്യറാണി ആറ് ദിവസവും മീററ്റ്- ലക്നൗ വന്ദേ ഭാരത് 13 ദിവസവും ഓടില്ല. ഇവ കൂടാതെ നൗചണ്ടി എക്‌സ്പ്രസിന്‍റെ റൂട്ടിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഫെബ്രുവരി 7 മുതൽ 19 വരെ 13 ദിവസത്തേയ്ക്കാണ് ട്രെയിൻ നമ്പർ 22489 - 22490 മീററ്റ്-ലക്നൗ വന്ദേ ഭാരത് എക്‌സ്പ്രസ് റദ്ദാക്കിയിട്ടുള്ളത്.
ഇത് കൂടാതെ, ട്രെയിൻ നമ്പർ 22453 - 22454 രാജ്യറാണി എക്‌സ്പ്രസ് ഫെബ്രുവരി 14 മുതൽ 19 വരെ ആറ് ദിവസത്തേയ്ക്കും റദ്ദാക്കിയതായി നോർത്തേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഹിമാൻഷു ശേഖർ അറിയിച്ചു. ഒപ്പം ഫെബ്രുവരി 14 മുതൽ 18 വരെ നൗചണ്ടി എക്‌സ്പ്രസ് അംറോഹ, മൊറാദാബാദ്, രാംപൂർ, ബറേലി വഴി ഓടില്ല. പകരം ലഖ്‌നൗ-കാൻപൂർ-ഖുർജ-ഹാപൂർ വഴി സർവീസ് നടത്തും.
വന്ദേ ഭാരത് എക്സ്പ്രസും രാജറാണി എക്സ്പ്രസും റദ്ദക്കിയത് ഈ റൂട്ടിലെ നിരവധി യാത്രക്കാരെ ബാധിക്കും. ലഖ്‌നൗ, ബറേലി, മൊറാദാബാദ്, രാംപൂർ എന്നിവിടങ്ങളിലേക്ക് രാവിലെ യാത്ര ചെയ്യുന്നവർ ഏറ്റവും ആശ്രയിക്കുന്ന രണ്ട് ട്രെയിനുകളാണിവ. റദ്ദാക്കിയ ദിവസങ്ങളിൽ യാത്രക്കാര്‌ക്ക് പകരം ബസുകളെ ആശ്രയിക്കേണ്ടി വരും.
അതേസമയം,മഹാകുംഭമേളയിൽ പങ്കെടുക്കുവാൻ പോകുന്ന യാത്രക്കാരുടെ സൗകര്യാർത്ഥം റെയിൽവേ ഭവൈഷ്ണോ ദേവി കത്ര ഫാഫമൗ ജംഗ്ഷൻ കുംഭ് സ്പെഷ്യൽ ട്രെയിൻ ഫെബ്രുവരി 18 നും ഫെബ്രുവരി 24 നും ഇടയിൽ രണ്ട് ട്രിപ്പുകളായി ഓടിക്കും.
ട്രെയിൻ നമ്പർ 04613 വൈഷ്ണോ ദേവി കത്ര ഫാഫമൗ ജംഗ്ഷൻ കുംഭമേള സ്പെഷൽ ഫെബ്രുവരി 18, ഫെബ്രുവരി 23 തീയതികളിൽ പുലർച്ചെ 3:50 ന് വൈഷ്ണോ ദേവി കത്ര സ്റ്റേഷനിൽ നിന്ന് പുറപ്പെടും.
ജമ്മുതാവി, കത്വ, പത്താൻകോട്ട്, ജലന്ധർ, ലുധിയാന, സനെഹ്വാൾ, അംബാല, സഹാറൻപൂർ, റൂർക്കി, മൊറാദാബാദ്, ബറേലി വഴി രാത്രി 11:57 ന് ചാർബാഗ് സ്റ്റേഷനിലെത്തും. അഞ്ച് മിനിറ്റ് അവിടെ നിർത്തിയ ശേഷം റായ്ബറേലി വഴി പുലർച്ചെ 4:25ന് ഫാഫാമൗ ജംഗ്ഷനിലെത്തും. മടക്കയാത്രയിൽ, ഫെബ്രുവരി 19, 24 തീയതികളിൽ ട്രെയിൻ നമ്പർ 04614 ഫാഫാമൗ ജംഗ്ഷൻ - വൈഷ്ണോ ദേവി കത്ര കുംഭമേള സ്പെഷൽ ഫാഫാമൗവിൽ നിന്ന് വൈകുന്നേരം 7:30 ന് പുറപ്പെട്ട് 12:10 ന് ലഖ്‌നൗവിൽ എത്തിച്ചേരും. അടുത്ത ദിവസം രാത്രി 10 മണിക്ക് ശ്രീ മാതാ വൈഷ്ണോ ദേവി കത്ര സ്റ്റേഷനിലെത്തും. ട്രെയിനിൽ എസി, സ്ലീപ്പർ, ജനറൽ ബോഗികൾ എന്നിവയുണ്ടാകും.
മീററ്റ്- ലക്നൗ വന്ദേ ഭാരത്
ഇന്ത്യയുടെ 54-ാമത് വന്ദേ ഭാരത് സർവീസായി 2-24 ഓഗസ്റ്റ് 31 നാണ് ലക്നൗ- മീററ്റ് വന്ദേ ഭാരത് സർവീസ് ആരംഭിച്ചത്. ഉത്തർപ്രദേശിലെ പതിനൊന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ആണ് ഇത്. മീററ്റിനെ സംസ്ഥാന തലസ്ഥാനമായ ലഖ്‌നൗവുമായി സമയം 7 മണിക്കൂറിൽ താഴെ സമയത്തിൽ ബന്ധിപ്പിക്കുന്ന സർവീസ് നഗരങ്ങൾക്കിടയിലുള്ള യാത്രാ കുറച്ചു.
ആദ്യകാലങ്ങളിൽ സർവീസ് വൻ വിജയം ആയിരുന്നുവെങ്കിലും പിന്നീട് ആളുകളുടെ എണ്ണം കുത്തനെ കുറഞ്ഞു. ലഖ്‌നൗ-മീററ്റ് യാത്രയ്ക്ക് ആളുകളുണ്ടെങ്കിലും തിരികെ മീററ്റ്- ലക്നൗ റൂട്ടില്‍ ആവശ്യത്തിന് യാത്രക്കാരില്ലാതെയാണ് വന്ദേ ഭാരത് മടങ്ങുന്നത്. ഇത് മൂലം വലിയ നഷ്ടമാണ് അധികൃതർ നേരിടുന്നത്.
ഈ നഷ്ടം ഒഴിവാക്കുന്നതിനായി മീററ്റ്-ലക്നൗ വന്ദേ ഭാരത് എക്‌സ്പ്രസ് വാരണാസിയിലേക്ക് റൂട്ട് നീട്ടി സർവീസ് തുടരുന്നതിനെക്കുറിച്ച് റെയിൽവേ ആലോചിച്ചിരുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











