Search
  • Follow NativePlanet
Share
» »ഈ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് റദ്ദാക്കി.. മാർച്ച് 6 വരെ വേറെ വഴി നോക്കണം, കാരണം

ഈ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് റദ്ദാക്കി.. മാർച്ച് 6 വരെ വേറെ വഴി നോക്കണം, കാരണം

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഇന്ത്യൻ റെയിൽവേ വന്ദേ ഭാരത് ട്രെയിൻ സർവീസിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജമ്മു കാശ്മീരിലേക്ക് തലസ്ഥാനമായ ഡല്‍ഹിയിൽ നിന്നുള്ള വന്ദേ ഭാരത് സർവീസാണ് റെയിൽവേ താത്കാലികമായി റദ്ദാക്കിയിരിക്കുന്നത്. യാത്രക്കാരും തീർത്ഥാടകരും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളും ആശ്രയിക്കുന്നതാണ് ഈ വന്ദേ ഭാരത്.

ഡൽഹിക്കും ശ്രീ മാതാ വൈഷ്ണോ ദേവി കത്രയ്ക്കും സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് ആണ് മാർച്ച് ആറ് വ്യാഴാഴ്ച വരെ താത്കാലികമായി റദ്ദാക്കിയിരിക്കുന്നത്. നോർത്തേൺ റെയിൽവേ (എൻ‌ആർ)യുടെ കീഴിലാണ് ഈ വന്ദേ ഭാരത് ട്രെയിൻ പ്രവർത്തിക്കുന്നത്.

This Vande Bharat Express Cancelled Till March 6

കാശ്മീരിലെ ശ്രീ മാതാ വൈഷ്ണോ ദേവി കത്ര തീര്‍ത്ഥാടകർക്ക് മാത്രമല്ല, വിനോദസഞ്ചരികളും എത്തിച്ചേരുന്ന ഇടമാണ്. ക്ഷേത്രം സന്ദർശിച്ച് കാശ്മീരിന്‍റെ മറ്റുഭാഗങ്ങളിലേക്ക് പോകുന്നവർ ഈ വന്ദേ ഭാരതിൽ വരാറുണ്ട്. ഡൽഹിയിൽ നിന്ന് രണ്ട് വന്ദേ ഭാരത് ട്രെയിനുകളാണ് ന്യൂഡൽഹി-ശ്രീ മാതാ വൈഷ്ണോ ദേവി കത്ര റൂട്ടിൽ സർവീസ് നടത്തുന്നത്.

ട്രെയിൻ നമ്പർ 22439/22440 ന്യൂഡൽഹി-ശ്രീ മാതാ വൈഷ്ണോ ദേവി കത്ര-ന്യൂഡൽഹി വന്ദേ ഭാരത് എക്സ്പ്രസ്, ട്രെയിൻ നമ്പർ 22477/22478 ശ്രീ മാതാ വൈഷ്ണോ ദേവി കത്ര-ന്യൂഡൽഹി-ശ്രീ മാതാ വൈഷ്ണോ ദേവി കത്ര വന്ദേ ഭാരത് എക്സ്പ്രസ് എന്നിങ്ങനെയാണ് സർവീസും നമ്പറും.

ജമ്മു റെയിൽവേ സ്റ്റേഷൻ പുനർവികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജമ്മു യാർഡിൽ നോൺ-ഇന്റർലോക്കിംഗ്/നോൺ-ഇന്റർലോക്കിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ ആണ് ട്രെയിൻ റദ്ദാക്കിയിരിക്കുന്നത്.

ന്യൂഡൽഹി-ശ്രീ മാതാ വൈഷ്ണോ ദേവി കത്ര വന്ദേ ഭാരത് (22439)

ട്രെയിൻ നമ്പർ 22439 ന്യൂഡൽഹി-ശ്രീ മാതാ വൈഷ്ണോ ദേവി കത്ര വന്ദേ ഭാരത്
ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 6.00 മണിക്ക് പുറപ്പെട്ട് 8 മണിക്കൂർ 15 മിനിറ്റ് യാത്രയ്ക്കൊടുവിൽ ഉച്ചയ്ക്ക് 2.15 ന് കത്രയിലെത്തും. എസി ചെയർ കാറിന് 1665 രൂപ, എക്സിക്യൂട്ടീവ് ചെയർ കാറിന് 3055 രൂപ എന്നിങ്ങനെയാണ് നിരക്ക്. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്.

ന്യൂ ഡൽഹി - 06:00
അംബാല കന്‍റോണ്‍മെന്‍റ് - 08:10
ലുധിയാന - 09:19
പഠാൻകോട്ട് കന്‍റോണ്‍മെന്‍റ് - 11:10
ജമ്മു താവി - 12:43
ശ്രീ മാതാ വൈഷ്ണോ ദേവി കത്ര - 14:15 എന്നിങ്ങനെയാണ് സമയം.

ന്യൂഡൽഹി-ശ്രീ മാതാ വൈഷ്ണോ ദേവി കത്ര വന്ദേ ഭാരത് (22477)

ട്രെയിൻ നമ്പർ 22477 ന്യൂഡൽഹി-ശ്രീ മാതാ വൈഷ്ണോ ദേവി കത്ര വന്ദേ ഭാരത്
ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് വൈകിട്ട് 3.00 മണിക്ക് പുറപ്പെട്ട് 8 മണിക്കൂർ 20 മിനിറ്റ് യാത്രയ്ക്കൊടുവിൽ രാത്രി 11.20 ന് കത്രയിലെത്തും. എസി ചെയർ കാറിന് 1610 രൂപ, എക്സിക്യൂട്ടീവ് ചെയർ കാറിന് 3005 രൂപ എന്നിങ്ങനെയാണ് നിരക്ക്. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്.

ന്യൂ ഡൽഹി - 15:00
അംബാല കാൻറ്റ് - 17:10
ലുധിയാന - 18:24
കഥുവ - 20:43
ജമ്മു താവി - 21:45
മാർട്യർ ചൗക് തുഷാർ മഹാജൻ ഉദ്ദംപൂർ- 22:43
ശ്രീ മാതാ വൈഷ്ണോ ദേവി കത്ര - 23:20 എന്നിങ്ങനെയാണ് സമയം.

ശ്രീ മാതാ വൈഷ്ണോ ദേവി കത്ര- ന്യൂഡൽഹി വന്ദേ ഭാരത് (22440)

ട്രെയിൻ നമ്പർ 22440
ശ്രീ മാതാ വൈഷ്ണോ ദേവി കത്ര- ന്യൂഡൽഹി വന്ദേ ഭാരത് കത്രയിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.55ന് പുറപ്പെട്ട് 8 മണിക്കൂര്‍ 5 മിനിറ്റ് യാത്രയ്ക്കൊടുവിൽ രാത്രി 11.00 മണിക്ക് ന്യൂ ഡൽഹിയിൽ എത്തും. എസി ചെയർ കാറിന് 1610 രൂപ, എക്സിക്യൂട്ടീവ് ചെയർ കാറിന് 3005 രൂപ എന്നിങ്ങനെയാണ് നിരക്ക്.

ശ്രീ മാതാ വൈഷ്ണോ ദേവി കത്ര - 14:55
ജമ്മു താവി - 16:10
പഠാൻകോട്ട് കാൻറ്റ് - 17:30
ലുധിയാന - 19:30
അംബാല കാൻറ്റ് - 20:48
ന്യൂ ഡൽഹി - 23:00

ശ്രീ മാതാ വൈഷ്ണോ ദേവി കത്ര- ന്യൂഡൽഹി വന്ദേ ഭാരത് (22478)

ട്രെയിൻ നമ്പർ 22478 ശ്രീ മാതാ വൈഷ്ണോ ദേവി കത്ര- ന്യൂഡൽഹി വന്ദേ ഭാരത് കത്രയിൽ നിന്ന് രാവിലെ 5.50 ന് പുറപ്പെട്ട് 8 മണിക്കൂര്‍ 10 മിനിറ്റ് യാത്രയ്ക്കൊടുവിൽ ഉച്ചകഴിഞ്ഞ് 2.00 മണിക്ക് ന്യൂ ഡൽഹിയിൽ എത്തും. എസി ചെയർ കാറിന് 1665 രൂപ, എക്സിക്യൂട്ടീവ് ചെയർ കാറിന് 3055 രൂപ എന്നിങ്ങനെയാണ് നിരക്ക്.

ശ്രീ മാതാ വൈഷ്ണോ ദേവി കത്ര - 05:50
മാർട്യർ ചൗക് തുഷാർ മഹാജൻ ഉദ്ദംപൂർ - 06:14
ജമ്മു താവി - 07:10
കഥുവ - 08:03
ലുധിയാന - 10:30
അംബാല കാൻറ്റ് - 11:48
ന്യൂ ഡൽഹി - 14:00

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+