സെപ്റ്റംബറിനുള്ളിൽ ഒരു യാത്ര നിങ്ങൾ പ്ലാൻ ചെയ്യുന്നുണ്ടോ?കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കുവാൻ കാത്തിരിക്കുകയാണോ? എങ്കിലിതാ ആ സമയം വന്നുകഴിഞ്ഞു. ഏറ്റവും കുറഞ്ഞ തുകയിൽ നിങ്ങൾക്ക് ടിക്കറ്റ് സ്വന്തമാക്കാം. എങ്ങനെയെന്നല്ലേ... എയർ ഇന്ത്യയുടെ 'ടൈം ടു ട്രാവൽ സെയിൽ' വഴി വെറും 1177 രൂപ മുതൽ വിമാന ടിക്കറ്റുകൾ ലഭിക്കും.
മേയ് 29 മുതൽ ജൂണ്‍ 3 വരെ നീണ്ടു നിൽക്കുന്ന 'ടൈം ടു ട്രാവൽ സെയിൽ' വഴി കാബിൻ ബാഗേജുമായി മാത്രം യാത്ര ചെയ്യുന്നവർക്കു സാധാരണ നിരക്കിലും താഴെയുള്ള എക്സ്പ്രസ് ലൈറ്റ് ടിക്കറ്റുകൾ ഓഫർ നിരക്കിൽ സ്വന്തമാക്കാം. 2024 സെപ്റ്റംബർ 30 വരെയുള്ള യാത്രയ്ക്കുള്ള ടിക്കറ്റുകളിൽ യാത്രക്കാർക്ക് ഓഫർ ലഭിക്കും. വെബ്‌സൈറ്റ്, ആപ്പ്, മറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ഓഫർ ലഭിക്കും.

ക്യാബിൻ ബാഗേജ് മാത്രമായി യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ ഓഫർ ലഭിക്കുക. ഇതിനായി എക്സ്പ്രസ് ലൈറ്റ് ടിക്കറ്റുകൾ ആണ് എടുക്കേണ്ടത്. ഇതിൽ പത്ത് കിലോഗ്രാം വരെ ഭാരമുള്ള ക്യാബിൻ ബാഗ് കരുതാം.
അതേസമയം ട്രാവൽ ഏജൻറുമാർക്ക് 1,198 രൂപാ മുതൽ നിരക്കുകൾ ലഭ്യമാണ്. ഇത് കൂടാതെ യാത്രക്കാർക്ക് 3 കിലോ അധിക ക്യാബിൻ ബാഗേജ് ചാർജില്ലാതെ മുൻകൂട്ടി ബുക്ക് ചെയ്യാനും ചെക്ക്-ഇൻ ബാഗേജുകൾ ഉണ്ടങ്കിൽ കുറഞ്ഞ നിരക്കുകൾ ലഭ്യമാക്കാനും ഓപ്‌ഷൻ നൽകും, ചെക്ക്-ഇൻ ബാഗേജുകൾക്കുള്ള ഈ നിരക്ക് ആഭ്യന്തര വിമാനങ്ങൾക്ക് 1000 രൂപാ മുതലും അന്താരാഷ്ട്ര റൂട്ടുകളിൽ 1,300 മുതലും രൂപാ മുതലും ആരംഭിക്കുന്നു.
എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലോ ആപ്പിലോ ലോഗിൻ ചെയ്ത് ബുക്ക് ചെയ്യുന്ന രജിസ്ട്രേഡ് അംഗങ്ങൾക്ക് വീണ്ടും നിരക്കുകളിൽ ഇളവുണ്ട്. ഭക്ഷണത്തിനും ഇഷ്ടപ്പെട്ട ഇരിപ്പിടത്തിനും 25% അധിക കിഴിവ് ലഭിക്കും. Tata NeuPass റിവാർഡ് പ്രോഗ്രാം അംഗങ്ങൾക്ക് ഭക്ഷണം, ഇരിപ്പിടം, ബാഗേജ്, ഫ്ലെക്‌സിബിൾ മാറ്റം, റദ്ദാക്കൽ നയങ്ങൾ എന്നിവയ്ക്കുള്ള എക്‌സ്‌ക്ലൂസീവ് ഡീലുകൾക്കൊപ്പം 8% ന്യൂകോയിനുകൾ വരെ നേടാനാകും.
ലോയൽറ്റി അംഗങ്ങളെ കൂടാതെ വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, സംരംഭകർ, സായുധസേനാംഗങ്ങൾ, ആശ്രിതർ തുടങ്ങിയവർക്കും പ്രത്യേക നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












