യാത്രക്കാരെ, വരുന്ന ദിവസങ്ങളിൽ ട്രെയിന് യാത്രാ പ്ലാനുകൾ എന്തെങ്കിലുമുണ്ടോ? എങ്കിലിതാ സമയം ഒന്നുകൂടി പരിശോധിച്ച ശേഷം യാത്ര ഉറപ്പിക്കാം. ഞായറാഴ്ച മാത്രം പത്ത് ട്രെയിനുകളാണ് വൈകിയോടുന്നത്. കൂടാതെ, മറ്റു ദിവസങ്ങളിലും ട്രെയിൻ സമയത്തിൽ നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട്. ഇതാ എന്തൊക്കെയാണ് വരുന്ന ദിവസങ്ങളിൽ ട്രെയിൻ യാത്ര നടത്തുന്നവർ അറിഞ്ഞിരിക്കേണ്ടതെന്നും നിയന്ത്രണങ്ങളും വിശദമായി വായിക്കാം.
ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷനു കീഴിൽ വിവിധ സ്ഥലങ്ങളിൽ അറ്റുകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ജനുവരി 21 ഞായറാഴ്ച മുതൽ 31 വരെ കേരളത്തിലെ വിവിധ റൂട്ടുകളിൽ ഓടുന്ന ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഞായര്‍, തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിലാണ് നിയന്ത്രണം, വെള്ളി, ശനി ദിവസങ്ങളിൽ ട്രെയിൻ പതിവുപോലെ സർവീസ് നടത്തും.

ജനുവരി 21 ഞായർ
16348 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസ് ഒരു മണിക്കൂർ വൈകും.
16337 ഓഖ-എറണാകുളം ജങ്ഷൻ ദ്വൈവാര എക്‌സ്പ്രസ് 50 മിനിറ്റ് വൈകും.
16528 കണ്ണൂർ - യശ്വന്ത്പൂർ ജങ്ഷൻ എക്സ്പ്രസ് 50 മിനിറ്റ് വൈകും.
ജനുവരി 22 തിങ്കൾ
02197 ജബൽപൂർ - കോയമ്പത്തൂർ ജങ്ഷൻ പ്രതിവാര സ്പെഷ്യൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 1 മണിക്കൂർ 10 മിനിറ്റ് വൈകും.
06024 കണ്ണൂർ - ഷൊർണൂർ ജങ്ഷൻ മെമു സ്പെഷൽ 50 മിനിറ്റ് വൈകും.
12686 മംഗളൂരു സെൻട്രൽ - ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 20 മിനിറ്റ് വൈകും.
ജനുവരി 23 ചൊവ്വ
16337 ഓഖ-എറണാകുളം ജങ്ഷൻ ബൈ-വീക്ക്ലി എക്സ്പ്രസ് ഒരു മണിക്കൂർ വൈകും.
22654 ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷൻ -തിരുവനന്തപുരം സെൻട്രൽ വീക്ക്ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 50 മിനിറ്റ് വൈകും.
16528 കണ്ണൂർ - യശ്വന്ത്പൂർ ജങ്ഷൻ എക്സ്പ്രസ് ഒരു മണിക്കൂർ വൈകും.
06024 കണ്ണൂർ-ഷൊറണൂർ ജങ്ഷൻ മെമു സ്പെഷൽ ഒരു മണിക്കൂർ വൈകും.
16608 കോയമ്പത്തൂർ ജങ്ഷൻ-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ട് സർവീസ് അവസാനിപ്പിക്കും.
ജനുവരി 25 വ്യാഴം
22637 ഡോ. എംജിആർ ചെന്നൈ സെൻട്രൽ - മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 30 മിനിറ്റ് വൈകും.
ജനുവരി 29 തിങ്കൾ
02197 ജബൽപൂർ - കോയമ്പത്തൂർ ജങ്ഷൻ പ്രതിവാര സ്പെഷ്യൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 1 മണിക്കൂർ 10 മിനിറ്റ് വൈകും.
06024 കണ്ണൂർ - ഷൊർണൂർ ജങ്ഷൻ മെമു സ്പെഷൽ 1 മണിക്കൂർ 10 മിനിറ്റ് വൈകും.
12686 മംഗളൂരു സെൻട്രൽ - ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 30 മിനിറ്റ് വൈകും.
ജനുവരി 30 ചൊവ്വ
16337 ഓഖ-എറണാകുളം ജങ്ഷൻ ബൈ-വീക്ക്ലി എക്സ്പ്രസ് ഒരു മണിക്കൂർ വൈകും.
22654 ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷൻ -തിരുവനന്തപുരം സെൻട്രൽ വീക്ക്ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 50 മിനിറ്റ് വൈകും.
16528 കണ്ണൂർ - യശ്വന്ത്പൂർ ജങ്ഷൻ എക്സ്പ്രസ് ഒരു മണിക്കൂർ വൈകും.
06024 കണ്ണൂർ - ഷൊർണൂർ ജങ്ഷൻ മെമു സ്പെഷൽ ഒരു മണിക്കൂർ 10 മിനിറ്റ് വൈകും.
12686 മംഗളൂരു സെൻട്രൽ - ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 20 മിനിറ്റ് വൈകും.
16608 കോയമ്പത്തൂർ ജങ്ഷൻ-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ട് സർവീസ് അവസാനിപ്പിക്കും.
ജനുവരി 31 ബുധൻ
16338 എറണാകുളം ജങ്ഷൻ - ഓഖ ബൈ- വീക്ക്ലി എക്‌സ്‌പ്രസ് 25 മിനിറ്റ് വൈകും.
12618 ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ-എറണാകുളം ജങ്ഷൻ മംഗള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 20 മിനിറ്റ് വൈകും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Click it and Unblock the Notifications