ട്രെയിന്‍ യാത്രക്കാർക്ക് ഏറെ പ്രതീക്ഷകളോടെയാണ് 2025-26 ലെ കേന്ദ്ര ബജറ്റിനെ കാത്തിരിക്കുന്നത്. മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ബജറ്റിൽ റെയിൽവേയെ കാര്യമായി തന്നെ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. മോദി സർക്കാരിന്‍റെ ഏറ്റവും പ്രധാന പദ്ധതികളിലൊന്നായ വന്ദേ ഭാരതുമായി ബന്ധപ്പെട്ട് വലിയ പ്രഖ്യാപനങ്ങൾ ഈ ബജറ്റില്‍ പ്രതീക്ഷിക്കപ്പെടുന്നു.
റെയിൽവേയുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ശൃംഖല വിപുലീകരിക്കുന്നതിനുമായി ധനമന്ത്രി നിർമ്മല സീതാരാമൻ ഉയർന്ന ബജറ്റ് ഫണ്ട് അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2023-24 ലെ കേന്ഗ്ര ബദറ്റിൽ 2.40 ലക്ഷം കോടി രൂപയായിരുന്നു റെയിൽവേക്കായി മാറ്റിവെച്ചത്. 2024-25 ൽ ബജറ്റ് ഫണ്ട് 2.62 കോടിയായി ഉയർന്നു. ഈ ബജറ്റിൽ റെയിൽവേയ്ക്കുള്ള നീക്കിയിരുപ്പ് മൂന്നു ലക്ഷം കോടിയായി ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വന്ദേ ഭാരതുകൾ വരുമോ?
ഈ ബജറ്റിൽ കൂടുതൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദീർഘദൂര രാത്രിയാത്രകൾ സുഗമമക്കുന്ന വന്ദേ ഭാരത് സ്ലീപ്പറുകൾ ഇതുവരെ സർവീസ് ആരംഭിച്ചിട്ടില്ലെങ്കിലും അഹമ്മദാബാദ്-മുംബൈ റൂട്ടിൽ പരീക്ഷണ ഓട്ടം പൂർത്തിയാക്കിയിട്ടുണ്ട്. ഇത് ഡൽഹി- കാശ്മീര്‍ റൂട്ടിൽ സർവീസ് നടത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇത് കൂടാതെ, കൂടുതൽ അമൃത് ഭാരത് ട്രെയിനുകളും അവതരിപ്പിക്കാനുള്ള സാധ്യതയുണ്ട്. സൂപ്പർഫാസ്റ്റ് പാസഞ്ചർ ട്രെയിനുകളായ അമൃത് ഭാരത് ട്രെയിനിന് വളരെ മികച്ച പ്രതികരണമാണ് യാത്രക്കാരുടെ ഭാഗത്തു നിന്നു ലഭിക്കുന്നത്.
ട്രെയിന്‍ യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തിൽ കോച്ചുകളുള്ള കൂടുതൽ പാസഞ്ചർ ട്രെയിനുകൾ , ട്രെയിനുകളിലും സ്റ്റേഷനുകളിലും ടോയ്‌ലറ്റ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള പദ്ധതി തുടങ്ങിയവ നടപ്പാക്കണമെന്നാണ് ഈ മേഖലയിലെ വിദഗ്ദർ പറയുന്നത്. കൂടാതെ, റിപ്പോർട്ടുകളനുസരിച്ച് . ഈ വർഷത്തെ ബജറ്റിൽ ചെന്നൈ, റായ്ബറേലി, കപൂർത്തല തുടങ്ങിയ റെയിൽവെ ഉത്പാദന യൂണിറ്റുകളിൽ കോച്ചുകളുടെ ഉൽപ്പാദന ശേഷി ഉയർത്തിയേക്കും.
അതേസമയം, 2025-26 ലെ കേന്ദ്ര ബജറ്റിൽ റെയിൽവേയ്ക്ക് 3.5 ലക്ഷം കോടി രൂപ വകയിരുത്താൻ സാധ്യതയുണ്ടെന്ന് ഇടി നൗ ന്യൂസ് റിപ്പോർട്ട് ചെയ്തു. റെയിൽവേയ്ക്കുള്ള ബജറ്റ് വിഹിതത്തിൽ വർദ്ധനവ് പ്രതീക്ഷിക്കുന്നതായും 2025-26 ലെ കേന്ദ്ര ബജറ്റിൽ 3.5 ലക്ഷം കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നു
ഇന്ത്യൻ റെയിൽവേയുടെ മുൻ ജനറൽ മാനേജർ) ദേബി പ്രസാദ് ഡാഷ് പറഞ്ഞു, ഇപ്പോഴതെ വർഷം അനുവദിച്ച ബജറ്റ് ഫണ്ടുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 20 ശതമാനത്തിലധികം വരും.
ഇതുവഴി, പുതിയ ഹൈ സ്പീഡ് റെയിൽ (എച്ച്എസ്ആർ) ഇടനാഴി, കവച്, പുതിയ ട്രാക്കുകളുടെ നിർമ്മാണം, പദ്ധതികൾ പൂർത്തീകരിക്കൽ തുടങ്ങിയ പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള മികച്ച അവസരമാണ് റെയിൽവേയ്ക്ക് ലഭിക്കുന്നതെന്ന് ഡാഷ് പറഞ്ഞു. കൂടാതെ, റെയിൽവേ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖലകളെക്കുറിച്ചും
ദേബി പ്രസാദ് ഡാഷ് വിശദമാക്കിയിട്ടുണ്ട്.
ഡൽഹി- വാരണാസി, ചെന്നൈ- ബെംഗളൂരു- മുംബൈ- ഡൽഹി അതിവേഗ റെയിൽ ഇടനാഴികൾ
5000 കിലോമീറ്റർ ദൂരത്തിൽ കവച്
തീർപ്പാക്കാത്ത പദ്ധതികൾ പൂർത്തീകരിക്കുന്നതോടെ 6000 കിലോമീറ്റർ പുതിയ ട്രാക്കുകൾ
ട്രാക്ക് പുതുക്കൽ, ബ്രിഡ്ജ് പുതുക്കൽ, സിഗ്നലിംഗ് അപ്‌ഗ്രേഡുകൾ
സുരക്ഷാ ഇൻഫ്രാസ്ട്രക്ചറും ്റെ സുരക്ഷയും വർധിപ്പിക്കുന്നതിനായി വേഗത്തിലുള്ള റിപ്പോർട്ടിംഗ് ലക്ഷ്യമിട്ട് നിരീക്ഷണവും പട്രോളിംഗിനും ഡ്രോൺ സാങ്കേതികവിദ്യ
2025-26ൽ പത്ത് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ സർവീസ്
200000 കോടി ചരക്ക് വരുമാനവും യാത്രക്കാരിൽ നിന്ന് 90,000 കോടിയും പോലുള്ള കാര്യങ്ങളാണ് ഈ വർഷം റെയിൽവേ മുൻഗണന കൊടുക്കുവാനുള്ള സാധ്യത.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












