യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, തിരുവനന്തപുരം സെന്‍ട്രല്‍ - ന്യൂഡല്‍ഹി കേരള സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന്റെയും ചെന്നൈ സെന്‍ട്രല്‍ - തിരുവനന്തപുരം സെന്‍ട്രല്‍ മെയിലിന്റെയും സമയക്രമത്തിൽ മാറ്റം വരുത്തി റെയിൽവേ. 2024 ജൂലൈ 15 മുതലാണ് ഇരു ട്രെയിനുകളുടെയും സമയക്രമത്തിൽ ദക്ഷിണ റെയിൽവേ മാറ്റം വരുത്തിയിരിക്കുന്നത്.
ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം സെന്‍ട്രല്‍- ന്യൂഡല്‍ഹി കേരള സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന്റെയും 12623 ചെന്നൈ സെന്‍ട്രല്‍ - തിരുവനന്തപുരം സെന്‍ട്രല്‍ മെയിലിന്റെയും സമയക്രമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. മാറ്റിയ സമയക്രമം വിശദമായി വായിക്കാം.

കേരള എസ്പ്രസ് 12625
12625 തിരുവനന്തപുരം സെന്‍ട്രല്‍- ന്യൂഡല്‍ഹി കേരള സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ജൂലൈ 15 മുതല്‍ തിരുവനന്തപുരത്തുനിന്ന് 12.15ന് പുറപ്പെടും. നിലവില്‍ 12.30 ആണ് സമയം. തൃശൂർ വരെയാണ് പുതുക്കിയ സമയക്രമം അനുസരിച്ച് മാറ്റമുണ്ടാവുക.
ജൂലൈ 15 മുതലുള്ള സമയക്രമം
തിരുവനന്തപുരം സെൻട്രൽ- 12:15 am
വർക്കല ശിവഗിരി- 12:54 am
കൊല്ലം - 13:17 pm
കായംകുളം-13:53 pm
മാവേലിക്കര - 14:04 pm
ചെങ്ങന്നൂർ - 14:16 pm
തിരുവല്ല - 14:27 pm
ചങ്ങനാശ്ശേരി- 14:37 pm
കോട്ടയം - 14:55 pm
വൈക്കം റോഡ്- 15:23 pm
എറണാകുളം ടൗൺ- 16:05 pm
ആലുവാ- 16:30 pm
തൃശൂർ - 17:27 pm
12623 ചെന്നൈ മെയില്‍
ചെന്നൈ സെന്‍ട്രല്‍ - തിരുവനന്തപുരം സെന്‍ട്രല്‍ മെയിലിന്‍റെ സമയക്രമത്തിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. നിലവിൽ 19.45 ന് പുറപ്പെടുന്ന ട്രെയിൻ ജൂലൈ 15 മുതൽ ചെന്നൈയില്‍നിന്ന് 19.30-ന് പുറപ്പെടും.
ഡോ. എംജിആര്‍ ചെന്നൈ സെൻട്രൽ- 19:30 pm
കട്പ്പാടി- 21:13 pm
സേലം- 23:53 pm
ഈറോഡ് - 12:50 am
കോയമ്പത്തൂർ -2:22 am
പാലക്കാട് - 3:37 am
തൃശൂർ - 4:40 am
അങ്കമാലി - 5:30 am
ആലുവാ - 5:45 am
എറണാകുളം ടൗൺ - 6:20 am
തൃപ്പൂണിത്തുറ- 6:44 am
കോട്ടയം - 7:40 am
ചങ്ങനാശ്ശേരി- 8:02 am
തിരുവല്ല-8:13 am
ചെങ്ങന്നൂർ-8:25 am
മാവേലിക്കര-8:39 am
കായംകുളം-8:50 am
കൊല്ലം-9:45 am
വർക്കല ശിവഗിരി-10:09 am
തിരുവനന്തപുരം പേട്ട- 10:44 am
തിരുവനന്തപുരം സെൻട്രൽ- 11:20 am
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














