Search
  • Follow NativePlanet
Share
» »ഹിറ്റായി വാഗമൺ ഗ്ലാസ് ബ്രിഡ്ജ്; വരുമാനവും സന്ദർശകരും വേറെ ലെവൽ

ഹിറ്റായി വാഗമൺ ഗ്ലാസ് ബ്രിഡ്ജ്; വരുമാനവും സന്ദർശകരും വേറെ ലെവൽ

സഞ്ചാരികൾക്കും സന്ദർശകർക്കുമിടയിൽ ഹിറ്റായി വാഗമൺ അഡ്വഞ്ചർ പാർക്കിലെ ചില്ലുപാലം. വാഗമൺ യാത്രയിൽ ഒഴിവാക്കാനാവാത്ത ഇടമായി മാറിയതോടെ സന്ദർശകരുടെ എണ്ണത്തിലും വരുമാനത്തിലും മികച്ച വിജയമാണ് ചില്ലുപാലം കരസ്ഥമാക്കിയിരിക്കുന്നത്. സെപ്റ്റംബർ ആറാം തിയതിയാണ് വാഗമൺ ചില്ലുപാലം സന്ദർശകർക്കായി തുറന്നു കൊടുത്തത്.

തുറന്നുകൊടുത്ത് രണ്ടുമാസത്തിനുള്ളിൽ ഗ്ലാസ് ബ്രിഡ്ജ് കാണാനായി എത്തിയത് 54,000 പേരാണ്. വരുമാനമാകട്ടെ ഒരു കോടി 35 ലക്ഷം രൂപയും. സാധാരണ അവധി ദിനങ്ങളിൽ കേരളത്തില്‌ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന മൂന്നാറിനേക്കാൾ ഇത്തവണ പൂജാ ദിനത്തിൽ വാഗമണ്ണലാണ് സഞ്ചാരികൾ എത്തിയതെന്ന് കേരളാ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Vagamon Glass Bridge

മൂന്നു കോടി രൂപാ ചെലവിൽ സ്വകാര്യ പങ്കാളിത്തത്തോടെയാണ് കോലാഹലമേട്ടിലെ ഗ്ലാസ് ബ്രിഡ്ജ് നിർമ്മാണം പൂര്‍ത്തിയാക്കിയത്. 40 മീറ്റർ നീളത്തിൽ നിർമ്മിച്ചിരിക്കുന്ന ചില്ലുപാലത്തിന് ഉപയോഗിച്ചിരിക്കുന്നത് ജർമ്മനിയിൽ നിന്നും ഇറക്കുമതി ചെയ്ത പ്രത്യേക ഗ്ലാസാണ്. തുടക്കസമയത്ത് ഗ്ലാസ് ബ്രിഡ്ജിൽ കയറാൻ 500 രൂപയായിരുന്നു നിരക്ക്. പിന്നീട്, തുക 250 രൂപയായി കുറയ്ക്കുകയായിരുന്നു.

ഒരു സമയം പത്ത് മുതൽ 15 പേർക്ക് വരെ പാലത്തിൽ കയറാൻ കഴിയും. ഒരാൾക്ക് 5 മുതൽ 7 മിനിറ്റ് വരെയാണ് പാലത്തിൽ ചെലവഴിക്കാനുള്ള സമയം. രാവിലെ 9.00 മുതൽ വൈകുന്നേരം 6.00 വരെ ആണ് കണ്ണാടിപ്പാലത്തിലേക്ക് പ്രവേശനം. ഒരു ജിവസം പരമാവധി ആയിരം പേർക്ക് വരെ മാത്രമേ പാലത്തിൽ കയറുവാൻ കഴിയുകയുള്ളൂ. പാലത്തിൽ നിന്നാൽ മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ തുടങ്ങിയ മേഖലകളുടെ വിദൂര ദൃശ്യങ്ങൾ ആസ്വദിക്കാൻ കഴിയും.

ചില്ലുപാലത്തിൽ കയറുവാൻ വൻ തിരക്ക് അനുഭവപ്പെടുന്നതിനെ തുടർന്ന് തിരക്ക് നിയന്ത്രിക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ പ്രത്യേകം ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. അതനുസരിച്ച് നിങ്ങൾ ടിക്കറ്റ് കൗണ്ടറിൽ നിന്നെടുക്കുന്ന ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന സമയത്ത് മാത്രമേ ഗ്ലാസ് ബ്രിഡ്ജിന് സമീപത്തേയ്ക്ക് നിങ്ങളെ കടത്തിവിടുകയുള്ളൂ.

സന്ദർശകർക്കായി അഡ്വഞ്ചർ പാർക്കിൽ ഡിടിപിസി പുതിയ പാക്കേജുകളും അവതരിപ്പിച്ചിട്ടുണ്ട്. 999 രൂപയുടെ സിൽവർ പാക്കേജ്, 1499 രൂപയുടെ ഗോൾഡ് പാക്കേജ്, 1999 രൂപയുടെ പ്ലാറ്റിനം പാക്കേജ് എന്നിങ്ങനെ മൂന്നു പാക്കേജുകളാണുള്ളത്. സിൽവർ പാക്കേജിൽ കണ്ണാടിപ്പാലം, സ്കൈ സൈക്കിൾ, സിപ്‌ലൈൻ, 360 ഡിഗ്രി സൈക്കിൾ എന്നിവയും ഗോൾഡ് പാക്കേജിൽ കണ്ണാടിപ്പാലം, സ്കൈ സൈക്കിൾ, സിപ്‌ലൈൻ, 360 ഡിഗ്രി സൈക്കിൾ എന്നിവയ്ക്കൊപ്പം റോക്കറ്റ് ഇജക്ടർ, ഫ്രീഫാൾ എന്നിവയുമുണ്ട്. പ്ലാറ്റിനം പാക്കേജ് എടുത്താൽ അഡ്വഞ്ചർ പാർക്കിലെ എല്ലാ വിനോദങ്ങളും ആസ്വദിക്കാം. ഗ്ലാസ് ബ്രിഡ്ജിൽ മാത്രമാണ് കയറുന്നതെങ്കിൽ ഒരാൾക്ക് 250 രൂപ മാത്രം നല്കിയാൽ മതി.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+