Search
  • Follow NativePlanet
Share
» »പുത്തൻ പത്ത് വന്ദേ ഭാരത് സർവീസുകൾ, രാജ്യമൊട്ടാകെ സമയം കളയാതെ കറങ്ങാം... ലിസ്റ്റ് ഇതാ

പുത്തൻ പത്ത് വന്ദേ ഭാരത് സർവീസുകൾ, രാജ്യമൊട്ടാകെ സമയം കളയാതെ കറങ്ങാം... ലിസ്റ്റ് ഇതാ

വാർത്തകളിലെവിടെയും വന്ദേ ഭാരത് ട്രെയിനുകളാണ്. സർവീസ് റൂട്ട് നീട്ടിയും സമീപ സംസ്ഥാനങ്ങളിലേക്ക് സര്‍വീസുകൾ വ്യാപിപ്പിച്ചും മാത്രമല്ല, കാത്തിരുന്ന സർവീസ് കിട്ടാതെ വന്നതും വാർത്തയായിരുന്നു. ഇപ്പോഴിതാ, രാജ്യത്തിനൊട്ടാകെ അഭിമാനമായി പത്ത് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് ആരംഭിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച അഹമ്മദാബാദില്‍ പുത്തൻ പത്ത് വന്ദേ ഭാരത് സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്തു.

രാജ്യത്തിനുള്ളിൽ ഏറ്റവും സുരക്ഷിതവും വേഗമേറിയതുമായ യാത്ര ഉറപ്പു നല്കുന്ന വന്ദേ ഭാരത് ട്രെയിൻ ഇന്ത്യയുടെ യാത്രാ രീതികളും കാഴ്ചപ്പാടുകളും തന്നെ വളരെ വേഗത്തിൽ മാറ്റിമറിക്കുകയും സഞ്ചാരികളുടെ പ്രീതി പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട്. ലോകോത്തര ട്രെയിൻ യാത്രാ സൗകര്യം ആണ് വന്ദോ ഭാരത് ട്രെയിനുകൾ സഞ്ചാരികൾക്ക് നല്കുന്നത്.

10 New Vande Bharat Trains And Extension Of Services

കലബുറഗി-സർ എം വിശ്വേശ്വരയ്യ ടെർമിനൽ ബെംഗളുരു, പട്‌ന-ലക്‌നൗ, അഹമ്മദാബാദ്-മുംബൈ സെൻട്രൽ, അഹമ്മദാബാദ്-മുംബൈ സെൻട്രൽ, എന്നിങ്ങനെയാണ് പുതിയ റൂട്ടുകൾ. വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് പ്രയോജനകരമാകുന്നതാണ് വന്ദേ ഭാരത് ട്രെയിൻ റൂട്ടുകൾ.

നിലവിൽ ഇന്ത്യൻ റെയിൽവേ ശൃംഖലയിൽ ആകെ 41 വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. 2010ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത ഡൽഹി- വാരാണസി സർവീസാണ് രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിൻ.

പത്ത് പുതിയ വന്ദേ ഭാരത് ട്രെയിൻ സർവീസുകൾ

1. ലഖ്‌നൗ - ഡെറാഡൂൺ
2. അഹമ്മദാബാദ്-മുംബൈ സെൻട്രൽ
3. പുതിയ ജൽപായ്ഗുരി-പട്ന
4. പട്ന- ലഖ്നൗ
5. ഖജുരാഹോ-ഡൽഹി (നിസാമുദ്ദീൻ)
6. പുരി-വിശാഖപട്ടണം
7. കലബുറഗി - സർ എം വിശ്വേശ്വരയ്യ ടെർമിനൽ ബെംഗളൂരു
8. റാഞ്ചി-വാരണാസി
9. മൈസൂരു-ഡോ. എംജിആർ സെൻട്രൽ (ചെന്നൈ)
10. സെക്കന്തരാബാദ്-വിശാഖപട്ടണം

വന്ദേ ഭാരത് ട്രെയിനുകളുടെ റൂട്ട് നീട്ടിയത്
ഇത് കൂടാതെ നാല് വന്ദേഭാരത് ട്രെയിനുകളുടെ വിപുലീകരണവും നടന്നിട്ടുണ്ട്.

1.ഗോരഖ്പൂർ-ലക്‌നൗ വന്ദേ ഭാരത് പ്രയാഗ്‌രാജിലേക്ക് നീട്ടുന്നു
2.തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് മംഗളൂരു വരെ നീട്ടുന്നു
3.അഹമ്മദാബാദ്-ജാംനഗർ വന്ദേ ഭാരത് ദ്വാരക വരെ നീട്ടുന്നു.
4.അജ്മീർ - ഡൽഹി സരായ് രോഹില്ല വന്ദേ ഭാരത് ചണ്ഡീഗഡ് വരെ നീട്ടുന്നു.

വന്ദേ ഭാരത് ട്രെയിൻ പ്രത്യേകതകൾ

ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച സർവീസുകളിലൊന്നായി വന്ദേ ഭാരത് ട്രെയിൻ മാറിയിട്ടുണ്ട്. വേഗത, സുരക്ഷ, മികച്ച സേവനം എന്നിവ വന്ദേ ഭാരത് ട്രെയിനുകളുടെ പ്രത്യേകതയാണ്. സെമി-ഹൈ സ്പീഡ് ട്രെയിൻ ആയ വന്ദേ ഭാരത് ശതാബ്ദി എക്സ്പ്രസിനെ പിന്തള്ളി ഇന്ത്യയില ഏറ്റവും വേഗമേറിയ ട്രെയിൻ എന്ന ബഹുമതിയും നേടിയിട്ടുണ്ട്. മുഴുവൻ എയർ കണ്ടീഷൻ ചെയ്ത വന്ദേ ഭാരതിന് എട്ടു മുതൽ പതിനാറ് വരെ കോച്ചുകളുണ്ട്.

എയറോഡൈനാമിക് ഡിസൈൻ ആണ് വന്ദേ ഭാരതിന്‍റെ പ്രത്യേകത.
ഓട്ടോമാറ്റിക് വാതിലുകൾ, പാസഞ്ചർ ഇൻഫോർമേഷൻ സിസ്റ്റം, 180 ഡിഗ്രി തിരിക്കാവുന്ന സീറ്റുകൾ, ഭിന്നശേഷി സൗഹൃദമായ ശുചിമുറികൾ, ഓട്ടോമാറ്റിക് ഡോർ, ഫയർ സെൻസർ, വൈ-ഫൈ, മൂജിപിഎസ്, സിസിടിവി ക്യാമറകൾ എന്നിങ്ങനെ യാത്രകളെ സുരക്ഷിതവും സുഖകരവുമാക്കുന്ന ഒട്ടേറെ കാര്യങ്ങൾ വന്ദേ ഭാരത് ട്രെയിനിൽ സജ്ജീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് ട്രെയിൻ

ആലപ്പുഴ വഴി സർവീസ് നടത്തുന്ന തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് ട്രെയിൻ മംഗലാപുരത്തേയ്ക്ക് നീട്ടിയിരിക്കുകയാണ്. കേരളത്തിന്‍റെ രണ്ടാം വന്ദേഭാരത് സർവീസായ 20632/206 ഇത് ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ തിരുവനന്തപുരത്തു നിന്ന് വൈകിട്ട് 4.05നു പുറപ്പെട്ട് 12.40ന് മംഗലാപുരത്തും എത്തുന്ന വിധത്തിലാണ് ക്രമീകരണം. രാവിലെ രാവിലെ 6:25ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 3:05ന് തിരുവനന്തപുരത്തെത്തും. എട്ടു കോച്ചുകളാണ് ഈ

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+