Search
  • Follow NativePlanet
Share
» »സഞ്ചാരികളുടെ തിരക്കേറിയ റൂട്ടിൽ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് റദ്ദാക്കിയത് 50 ദിവസം, യാത്രാ സമയം കൂടും.. പകരം

സഞ്ചാരികളുടെ തിരക്കേറിയ റൂട്ടിൽ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് റദ്ദാക്കിയത് 50 ദിവസം, യാത്രാ സമയം കൂടും.. പകരം

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വന്ദേ ഭാരത് യാത്ര പ്ലാൻ ചെയ്തിട്ടുണ്ടോ? എങ്കിലിതാ, പ്ലാനുകൾ ചിലപ്പോൾ മാറ്റേണ്ടി വന്നേക്കും. രാജ്യത്തെ പ്രധാന വന്ദേ ഭാരത് ട്രെയിൻ സർവീസുകളിലൊന്ന് താതാകാലികമായി റദ്ദാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ഇന്ത്യയിലെ രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് സര്‍വീസ്. വിനോദസഞ്ചാരികളും തീർത്ഥാടകരും ഒക്കെ സ്ഥിരം ആശ്രയിക്കുന്ന ഈ സർവീസ് സാങ്കേതിക കാരണങ്ങളാലാണ് റദ്ദാക്കുന്നത്.

ഡൽഹിയെയും ജമ്മു കാശ്മീരിലെ ശ്രീ മാതാ വൈഷ്ണോ ദേവി കത്രയെയും തമ്മിൽ ബന്ധിപ്പിക്കുന്ന, ഇന്ത്യയുടെ രണ്ടാമത്തെ സെമി സ്പീഡ് വന്ദേ ഭാരത് എക്സ്പ്രസ് ആയ ന്യൂ ഡൽഹി - ശ്രീ വൈഷ്ണോ ദേവി കത്ര - ന്യൂ ഡൽഹി വന്ദേ ഭാരത് (22439/22440) സർവീസ് 50 ദിവസത്തേയ്ക്ക് റദ്ദാക്കുന്ന വിവരമാണ് റെയില്‍വ അറിയിച്ചിരിക്കുന്നത്. നോർത്തേൺ റെയിൽവേയുടെ കീഴിലാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്.

Vande Bharat Express Cancelled for 50 Days In This Route

2019 ഒക്ടോബര്‍ 3-ാം തിയതി സർവീസ് ആരംഭിച്ച ന്യൂ ഡൽഹി - ശ്രീ വൈഷ്ണോ ദേവി കത്ര - ന്യൂ ഡൽഹി വന്ദേ ഭാരത് ട്രെയിൻ ഡൽഹിക്കും ജമ്മു കശ്മീരിനും ഇടയിലുള്ള പ്രധാന റെയിൽവേ കണക്ഷനുകളിൽ ഒന്നായി മാറിയത് വളരെ വേഗമാണ്. ഇപ്പോഴിതാ, ജനുവരി 16 മുതൽ 2025 മാർച്ച് 6 വരെ, 22439/22440 ന്യൂഡൽഹി-ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര-ന്യൂഡൽഹി വന്ദേ ഭാരത് എക്‌സ്‌പ്രസ് സർവീസുകൾ റദ്ദാക്കിയിരിക്കുകയാണ്.

ജമ്മു റെയിൽവേസ്റ്റേഷൻ പുനർവികസന പ്രവർത്തനങ്ങളുടെ ഭാഗമായി , പ്രീ-നോൺ-ഇന്‍റർലോക്ക് / നോൺ-ഇന്‍റർലോക്ക് ജോലികൾ തുടങ്ങുന്ന സാഹചര്യത്തിലാണ് 50 ദിവസത്തേയ്ക്ക് ഡൽഹി - കത്ര ട്രെയിൻ സർവീസ് താത്കാലികമായി റദ്ദാക്കിയിരിക്കുന്നത്.

ന്യൂഡൽഹിക്കും ശ്രീ മാതാ വൈഷ്ണോ ദേവി കത്രയ്ക്കും ഇടയിലുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ 8 മണിക്കൂറും 5 മിനിറ്റും കൊണ്ട് 655 കിലോമീറ്റർ ദൂരം പിന്നിടുന്നത്. ഈ റൂട്ടിലെ ഏറ്റവും വേഗമേറിയ ട്രെയിൻ സർവീസും ഇത് തന്നെയാണ്. തൊട്ടുപിന്നിലായി തന്നെ ജമ്മു രാജധാനിയും ജമ്മു താവി തുരന്തോ എക്സ്പ്രസും ഉണ്ട്. ഇത് യഥാക്രമം 8 മണിക്കൂർ 20 മിനിറ്റും 8 മണിക്കൂർ 40 മിനിറ്റും കൊണ്ടാണ് ഈ ദൂരം പിന്നിടുന്നത്.

ബുധനാഴ്ച ഒഴികെ ആഴ്ചയിലെ എല്ലാ ദിവസവും ട്രെയിൻ സർവീസ് നടത്തുന്നു. ന്യൂഡൽഹിയിൽ നിന്ന് രാവിലെ 6.00 മണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 2:05 ന് കത്രയിൽ എത്തിച്ചേരും. തിരികെ, കത്രയിൽ നിന്ന് ഉച്ചയ്ക്ക് 2:55 ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11:00 ന് ന്യൂഡൽഹിയിലെത്തും. ട്രെയിനിൽ എസി ചെയർ കാറും എക്സിക്യൂട്ടീവ് ചെയർ കാറും ഉണ്ട്. എസി ചെയർ കാറിന് 1665 രൂപയും എക്‌സിക്യൂട്ടീവ് ചെയർ കാറിന് നിരക്ക് 3055 രൂപയുമാണ് നിരക്ക്.

അംബാല കന്‍റോറോൺമെന്‍റ്, ലുധിയാന ജംഗ്ഷൻ, പത്താൻകോട്ട് കന്‍റോറോൺമെന്‍റ്, ജമ്മു താവി എന്നീ നാല് സ്റ്റേഷനുകളിലാണ് ഈ ട്രെയിൻ നിർത്തുന്നത്. പരമാവധി മണിക്കൂറിൽ 130 കിലോമീറ്റര് വരെ വേഗത അനുവദനീയമാണെങ്കിലും ശരാശരി 81 കിലോമീറ്റർ വേഗതയാണ് ഇതിനുള്ളത്. 2025 ജനുവരി 6 മുതൽ 20 കോച്ചുകളുള്ള പുതിയ മൂന്നാം തലമുറ വന്ദേ ഭാരത് ട്രെയിൻ സെറ്റ് ആയാണ് ന്യൂ ഡൽഹി - ശ്രീ വൈഷ്ണോ ദേവി കത്ര - ന്യൂ ഡൽഹി വന്ദേ ഭാരത് സർവീസ് നടത്തുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+