Search
  • Follow NativePlanet
Share
» »ഇനി രാവണന്‍റെ വരവാണ്... വന്ദേ മെട്രോയെ സ്വാഗതം ചെയ്യാൻ ഗുജറാത്ത്, വഡോധര- അഹ്മദാബാദ് യാത്ര ഇനി പറക്കും

ഇനി രാവണന്‍റെ വരവാണ്... വന്ദേ മെട്രോയെ സ്വാഗതം ചെയ്യാൻ ഗുജറാത്ത്, വഡോധര- അഹ്മദാബാദ് യാത്ര ഇനി പറക്കും

ഇന്ത്യൻ റെയിൽവേയിൽ വന്ദേ ഭാരത് സർവീസുകളുടെ കാലമാണിത്. വന്ദേ ഭാരത് എക്സ്പ്രസ്, വന്ദേ സ്ലീപ്പർ എന്നിങ്ങനെ യാത്രകള്‍ എളുപ്പവും സൗകര്യപ്രദവുമാക്കുവാൻ റെയിൽവേ കൊണ്ടുവന്ന പുതിയ മാറ്റങ്ങളെല്ലാം വൻ വിജയമായി. ഇനി വന്ദേ മെട്രോയുടെ വരവാണ്. നീണ്ട കാത്തിരിപ്പുകൾക്കും ഇപ്പോൾ വരുമെന്ന വാർത്തകൾക്കും ഒടുവിൽ ഗുജറാത്തിലേക്ക് വന്ദേ മെട്രോ എത്തിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ വന്ദേ മെട്രോ സര്‍വീസ് ഗുജറാത്തിലെ അഹ്മദാബാദിനും വഡോദരയ്ക്കും ഇടയിൽ സർവീസ് നടത്തും.

ഇതിനായി പുതിയ വന്ദേ മെട്രോ അഹ്മദബാദിലെ സബർമതി സ്റ്റേഷനിൽ എത്തി. ഇതിന്‍റെ പരീക്ഷണ ഓട്ടം ഉടൻതന്നെ ആരംഭിക്കും. അഹ്മദാബാദ്- വഡോദര വന്ദേ മെട്രോ സർവീസ് ആരംഭിക്കുന്നതോടെ ഗുജറാത്തിലെ നഗരഗതാഗതരംഗത്ത് പുതിയൊരു ചുവട് വയ്പ്പുകൂടിയാകും. . അഹ്മദാബാദ്- വഡോദര റൂട്ടിന് നൂറ് കിലോമീറ്റർ ദൈർഘ്യമാണുള്ളത്. ഇരു വന്ദേ മെട്രോ വരുന്നതോടെ ഇരുനഗരങ്ങൾക്കും ഇടയിൽ യാത്ര ചെയ്യുന്നവർക്ക് വേഗമേറിയസും സുഖകരവുമായ യാത്ര ഉറപ്പുവരുത്താൻ കഴിയും.

Vande Metro Soon Begin Operations Between Vadodara and Ahmedabad in Gujarat

യാത്രക്കാർക്ക് വഡോദരയ്ക്കും അഹമ്മദാബാദിനും ഇടയിൽ വളരെ വേഗത്തിൽ സഞ്ചരിക്കാവുന്ന തരത്തിലുള്ള യാത്രയാണ് വന്ദേ മെട്രോ ഉറപ്പുവരുത്തുന്നത്. രാജ്യത്ത് നിലവിലുള്ള പല മെട്രോ സർവീസുകളേക്കാളും വേഗതയിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാൻ വന്ദേ മെട്രോയ്ക്ക് കഴിയും. ഇത് അവരുടെ ദൈനംദിന യാത്ര എളുപ്പവും സൗകര്യപ്രദവുമാക്കുമെന്ന കാര്യത്തിൽ സംശയമില്ല.

യാത്രക്കാർക്ക് സുഖകരമായ യാത്ര ഉറപ്പാക്കുന്ന മെട്രോ പൂർണമായും എയർകണ്ടീഷൻ ചെയ്തതായിരിക്കും. . മെട്രോയിൽ നൂതന പാസഞ്ചർ ഇൻഫർമേഷൻ സംവിധാനങ്ങളും സജ്ജീകരിച്ചിരിക്കുന്നു. ഇത് കൂടാതെ മികച്ച സീറ്റിങ്ങും യാത്രക്കാർക്ക് കാൽ നീട്ടിവയ്ക്കാനാവശ്യനായ സൗകര്യങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടും.

ഏതു സ്റ്റേഷൻ എത്തി, ഇനി വരുന്ന സ്റ്റേഷൻ ഏതാണ് തുടങ്ങിയ വിവരങ്ങൾ യാത്രക്കാർക്ക് ഇതിലൂടെ ലഭിക്കും. കൂടാതെ ആധുനിക സുരക്ഷാ സംവിധാനങ്ങളായ സിസി ടിവി, ഓട്ടോമാറ്റിക് ഡോർ, തുടങ്ങിയവയും ഇതിനുണ്ടായിരിക്കും. വഡോദരയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള പ്രതിദിന യാത്രക്കാർക്ക് വേഗമേറിയതും കാര്യക്ഷമവും താങ്ങാനാവുന്നതുമായ യാത്രാ ഓപ്ഷൻ വാഗ്ദാനം ചെയ്യുക എന്നതാണ് വന്ദേ ഭാരത് മെട്രോയുടെ ലക്ഷ്യം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+